കഴുത്തുവേദനയ്ക്കും വിരലിലെ കുരുവിനും ഞാന്‍ ആയുര്‍വേദചികിത്സ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ എന്റെ ഷുഗര്‍ വര്‍ധിച്ചു. അങ്ങനെ എക്സ്റേ പരിശോധന നടത്തിയപ്പോള്‍ വിരലിന്റെ അസ്ഥിക്ക് പഴുപ്പ് തട്ടിയെന്ന് മനസിലായി. മൂന്ന് അസ്ഥിരോഗവിദഗ്ധരെ കാണിച്ചപ്പോഴും വിരല്‍ ചുവടെനിന്ന് മുറിച്ചുകളയേണ്ടിവരുമെന്നാണ് പറഞ്ഞത്.
ചികിത്സയ്ക്കിടെ ഞാന്‍ യേശുവിനോട് കരഞ്ഞുപ്രാര്ത്ഥിച്ചു, വിരല്‍ മുറിക്കാതെ ചെറിയ ശസ്ത്രക്രിയകൊണ്ട് സൗഖ്യം തരണമേയെന്ന്. സൗഖ്യം കിട്ടിയാല്‍ സിംപിള്‍ ഫെയ്ത്തില് സാക്ഷ്യം അറിയിക്കാമെന്നും ഞാന്‍ നേര്‍ന്നു. ആ പ്രാര്‍ത്ഥന സഫലമായി, എന്റെ വിരല്‍ സൗഖ്യമായി, യേശുവേ നന്ദി.
മേരിക്കുട്ടി സ്കറിയ, നെല്ലിപ്പാറ, കണ്ണൂര്‍