നമുക്ക് പ്രിയപ്പെട്ട ആത്മാക്കളെ രക്ഷിക്കാന്‍…

 

നമ്മുടെ പ്രിയപ്പെട്ടവര്‍ ദൈവത്തില്‍നിന്നകന്ന് ജീവിക്കുകയാണെങ്കില്‍ അവരുടെ ആത്മാക്കള്‍ രക്ഷപ്പെടണമെന്ന് നാം തീവ്രമായി ആഗ്രഹിക്കുകയില്ലേ? ആത്മാക്കളുടെ രക്ഷയ്ക്കായി വിശുദ്ധ ഫൗസ്റ്റീനയിലൂടെ ഈശോ വെളിപ്പെടുത്തിയ രഹസ്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് സഹായകമാകും. വിശുദ്ധയുടെ ഡയറിയില്‍നിന്നുള്ള ആ രഹസ്യങ്ങളിതാ….

ആത്മാക്കളെ രക്ഷിക്കാന്‍ എനിക്ക് നിന്റെ സഹനങ്ങള്‍ ആവശ്യമുണ്ട്. (1612)
ആത്മാക്കളെ വാങ്ങിക്കാനുള്ള വില സഹനമാണ്, കുരിശിലെ എന്റെ സഹനങ്ങളോട് ഐക്യപ്പെട്ടുകൊണ്ടുള്ള സഹനം. (324)
പാപം നിറഞ്ഞ ഒരാത്മാവിന്റെ മാനസാന്തരത്തിന് ബലി ആവശ്യമാണ്. (961)

വിശുദ്ധ ബലിയുടെ സമത്ത് വലിയ പീഡ അനുഭവിക്കുന്ന ക്രൂശിതനായ കര്‍ത്താവീശോയെ ഞാന്‍ കണ്ടു. അവിടുത്തെ ഹൃദയത്തില്‍നിന്ന് മൃദുവായ ഒരു ഞരക്കം പുറപ്പെട്ടു. കുറച്ച് സമയത്തിനുശേഷം അവിടുന്ന് പറഞ്ഞു, എനിക്ക് ദാഹിക്കുന്നു. എന്റെ മകളേ, ആത്മാക്കളെ രക്ഷിക്കാന്‍ എന്നെ സഹായിക്കുക. നിന്റെ സഹനങ്ങള്‍ എന്റെ പീഡാസഹനങ്ങളോട് ചേര്‍ത്ത് പാപികള്‍ക്കുവേണ്ടി സ്വര്‍ഗസ്ഥനായ പിതാവിന് കാഴ്ചവയ്ക്കുക. (1032)

 

 

Leave a Reply

Your email address will not be published. Required fields are marked *