ഒരിക്കല്‍ വിശുദ്ധ പാദ്രെ പിയോ ഒരു ഭവനം വെഞ്ചരിക്കാനായി ക്ഷണിക്കപ്പെട്ടു. എന്നാല്‍ അടുക്കളയുടെ വാതില്‍ക്കലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇവിടെ പാമ്പുകളുണ്ട്. എനിക്ക് അകത്തേക്ക് പോകേണ്ട.’ പിന്നീട് ആ വീട്ടില്‍ ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കപ്പെടാറുള്ള ഒരു വൈദികനോട് അദ്ദേഹം പറഞ്ഞു, ‘ആ വീട്ടില്‍ പോകരുത്, കാരണം അവര്‍ അവരുടെ സഹോദരീസഹോദരന്‍മാരെക്കുറിച്ച് മോശമായി സംസാരിക്കുന്നു.’
വിശുദ്ധന്‍ പറയുന്നു, ”ഒരാള്‍ തന്റെ സുഹൃത്തിനെക്കുറിച്ച് കുറ്റം പറയുകയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ സല്‍പ്പേരും അദ്ദേഹത്തിന് ലഭിക്കേണ്ട ആദരവും നശിപ്പിക്കുകയാണ്.”
ഒരിക്കല്‍ തന്റെയടുക്കല്‍ പ്രായശ്ചിത്തം ചോദിച്ചെത്തിയ ഒരാളോട് പാദ്രെ പിയോ പറഞ്ഞു, ”നിങ്ങള്‍ ഒരാളെക്കുറിച്ച് ഗോസിപ്പ് പറയുകയാണെങ്കില്‍ അയാളെ നിങ്ങളുടെ ഹൃദയത്തില്‍നിന്ന് നീക്കിക്കളഞ്ഞു എന്നാണര്‍ത്ഥം. എന്നാല്‍ ശ്രദ്ധിക്കുക, നിങ്ങള്‍ ഒരാളെ ഹൃദയത്തില്‍നിന്ന് നീക്കിക്കളഞ്ഞാല്‍, യേശുവും അയാളോടൊപ്പം നിങ്ങളുടെ ഹൃദയത്തില്‍നിന്ന് പടിയിറങ്ങും.”