അന്ന് ഫാ. പുഗ്ലിസിയുടെ 56-ാം പിറന്നാളായിരുന്നു. താമസ്ഥലത്തേക്ക് കയറിവന്ന ആളുകളെ അദ്ദേഹം ഉപചാരപൂർവം സ്വീകരിച്ചു. ‘ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.’ സ്‌നേഹപൂർവം ഫാ. പുഗ്ലിസി തങ്ങളെ സ്വീകരിക്കുന്നതുക് അവർക്ക് അമ്പരപ്പു തോന്നി. കാരണം, അദ്ദേഹത്തെ കൊല്ലാനെത്തിയവരായിരുന്നു അവർ.
1994 സെപ്റ്റംബർ 15 ആയിരുന്നു ആ ദിനം. ഇറ്റലിയിലെ കുപ്രസിദ്ധമായ ‘സിസിലിയൻ മാഫിയ’ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നതിനു പകരം ചെയ്യാൻ മാഫിയ നിയോഗിച്ച വാടകക്കൊലയാളികളെയാണ് ഫാ. പുഗ്ലിസി സ്വീകരിച്ചത്. കൊലയാളികൾ ആ കത്തോലിക്കാ വൈദികനു നേരെ വെടിയുതിർത്തു. ധീരനായ ആ വൈദികൻ വെടിയുകളേറ്റ് ജീവൻ വെടിഞ്ഞു. ഫാ. പുഗ്ലിസി തങ്ങളെ സ്വീകരിച്ചതിനെക്കുറിച്ച് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കൊലയാളികളിൽ ഒരാൾതന്നെ സാക്ഷ്യപ്പെടുത്തുകയുായി.
ഇറ്റലിയിൽ അരാജകത്വം വിതച്ചുകൊ് നൂറ്റാുകളോളം ശക്തമായ സ്വാധീനം ചെലുത്തിയ കുറ്റവാളികളുടെ കൂട്ടായ്മയാണ് സിസിലിയൻ മാഫിയ എന്ന പേരിൽ അറിയപ്പെടുന്നത്. സിസിലിയൻ മാഫിയക്ക് ശക്തമായ വേരോട്ടമുായിരുന്ന പലേർമോയിലാണ് 1937 സെപ്റ്റംബർ 15-ാം തിയതി ജുസപ്പെ പുഗ്ലിസി ഭൂജാതനായത്. 1960-ൽ 23-ാമത്തെ വയസിൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി.
സ്വർഗത്തിന്റെ കൈയൊപ്പോടെ…
മാഫിയയുടെ പ്രവർത്തനങ്ങളിൽ ശക്തമായ എതിർപ്പുായിരുന്നെങ്കിൽപ്പോലും പരസ്യമായി അവർക്കെതിരെ മുമ്പോട്ട് വരുവാൻ ആരും ധൈര്യം കാണിക്കാത്ത ഒരു കാലഘട്ടമായിരുന്നു അത്. ജനങ്ങളുടെ ഇടയിൽ ക്രിമിനൽ സംസ്‌കാരം വളരുന്നതിന് തടയിടാനായി അദ്ദേഹം വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. ദേവാലയത്തിലെ വിവിധ ആവശ്യങ്ങൾക്കായി മാഫിയകളിൽനിന്ന് ലഭിച്ചിരുന്ന സംഭാവനകൾ വേെന്ന ഉറച്ച നിലപാട് അദ്ദേഹത്തെ മാഫിയകളുടെ നോട്ടപ്പുള്ളിയാക്കി.
സംഘടിതകുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾപ്പോലും ക്രൈസ്തവവിശ്വാസികളായി തുടരുകയും ദേവാലയത്തിലെ വിവിധ ചടങ്ങുകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുകയും ചെയ്തിരുന്നവരായിരുന്നു മാഫിയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നവരിൽ പലരും. അറിയപ്പെടുന്ന മാഫിയ തലവൻമാരെ ദേവാലയ പ്രദക്ഷിണങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്നതിൽ നിന്ന് ഫാ. പുഗ്ലിസി വിലക്കി. മാഫിയകൾ നിർദേശിച്ചവരെക്കൊ് ദേവാലയത്തിന്റെ പണികൾ നടത്തുവാൻ അദ്ദേഹം കൂട്ടാക്കിയില്ല.
മാഫിയകളുടെ പണത്തിനും ഭീഷണിക്കും മുമ്പിൽ കുലുങ്ങാതെ അദ്ദേഹം തന്റെ ശുശ്രൂഷാ പൗരോഹിത്യവിളിയിൽ വിശ്വസ്തതയോടെ ഉറച്ചു നിന്നു. 1990-ൽ സാൻ ഗെയ്താനൊ ഇടവകയിലെ വൈദികനായി അദ്ദേഹം നിയമിതനായി.
ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളാണ് മാഫിയപ്രവർത്തനങ്ങളിലേക്ക് വശീകരിക്കപ്പെടുന്നത് എന്ന് മനസിലാക്കിയ ഫാ. പുഗ്ലിസി അത്തരത്തിലുള്ളവർക്കായി പ്രത്യേകകേന്ദ്രം ആരംഭിച്ചു. കുട്ടികൾ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നത് തടയുവാനും മോഷണം, പിടിച്ചുപറി, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ മേഖലകളിലേക്ക് വഴിതെറ്റി പോകാതിരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
ഭയവും ഭയത്തിൽനിന്നുളവാകു ന്ന നിസംഗതയും മൂലം മാഫിയക്കെതിരെ പ്രതികരിക്കാതിരുന്ന ജനങ്ങളെ അദ്ദേഹം പ്രസംഗങ്ങളിലൂടെ ധൈര്യപ്പെടുത്തി. നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെടാതിരുന്ന സംഘടിത കുറ്റകൃത്യങ്ങളുടെയും സമാന്തര നീതിവ്യവസ്ഥിതിയുടെയും നേർക്കുയർന്ന ശബ്ദം നിശബ്ദമാക്കേണ്ടത് മാഫിയ വ്യവസ്ഥിതിയുടെ നിലനിൽപ്പിന്റെ ആവശ്യമായി മാറി.
സുവിശേഷത്തിന്റെ ധീരവാഹകൻ
ഫാ. ജുസപ്പെ തിരികൊളുത്തിയ ആന്റി മാഫിയ സംസ്‌കാരത്തിന് സ്വർഗത്തിന്റെ കയ്യൊപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നു. നിരാലംബരായവരെ മാഫിയയുടെ കരാളഹസ്തത്തിൽ നിന്ന് മോചിപ്പിക്കുവാൻ ഇറ്റാലിയൻ സഭ മുമ്പോട്ട് വന്നു. 1994-ൽ സിസിലി സന്ദർശിച്ച ജോൺപോൾ രണ്ടാമൻ മാർപാപ്പ മാഫിയക്കെതിരെയുള്ള നിശബ്ദതയും നിസംഗതയും അവരുടെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുന്നതിന് തുല്യമാണ് എന്ന മുന്നറിയിപ്പ് നൽകി. ഫാ.ജുസപ്പെയെ സുവിശേഷത്തിന്റെ ധീരവാഹകൻ എന്ന് വിശേഷിപ്പിച്ച മാർപാപ്പ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വൃഥാവിലാവാതിരിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. 2013 മെയ് 25-ാം തിയതി ഫാ. പുഗ്ലിസിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
”എല്ലാവരും കുറച്ച് പ്രവർത്തിക്കുകയാണെങ്കിൽ നമുക്കൊരുമിച്ച് ധാരാളം ചെയ്യുവാൻ സാധിക്കും.” – ഫാ. പുഗ്ലിസിയുടെ കയ്യൊപ്പായി ഉപയോഗിച്ചിരുന്ന ഈ വാക്യം ഇന്ന് പലേർമോയിലെ ഭിത്തികളിലെങ്ങും ചിത്രകലയായി കൊത്തിവച്ചിരിക്കുന്നു.
രഞ്ജിത് ലോറൻസ്