സോദരനായി ഒരു മേലങ്കി

വർഷങ്ങൾക്കു മുൻപു നടന്ന ഒരു സംഭവം. അൻപതേക്കർ വീതം സ്ഥലമുള്ളരു സമ്പന്നർ അയല്പക്കമായി ജീവിക്കുകയാണ്. അവർ തമ്മിൽ ഒരു വഴിയുടെ പേരിൽ വഴക്കായി. കേസും കോടതിയുമായി. രുപേർക്കും വിട്ടുകൊടുക്കാൻ മനസില്ല. കേസു കളിച്ച് മത്സരിച്ച് അൻപതേക്കർ ഉായിരുന്നവർ രുപേരും അഞ്ചേക്കർ വീതമുള്ളവരായി. അങ്ങനെയിരിക്കേ ഇടവകയിൽ കരിസ്മാറ്റിക് ധ്യാനം നടന്നു. രുപേരും ധ്യാനത്തിൽ പങ്കെടുത്തു. ധ്യാനഗുരുവിന്റെ നേതൃത്വത്തിൽ സന്ധിസംഭാഷണമായി.

വഴിക്കുവേി കേസു കൊടുത്തയാൾ പറഞ്ഞു: ”എനിക്ക് വഴി വോ!” ധ്യാനഗുരുവിന് സന്തോഷം. പ്രശ്‌നം തീർന്നല്ലോ. ഉടനെ വഴി കൊടുക്കില്ലെന്ന് വാശിപിടിച്ചയാൾ പറഞ്ഞു: ”വഴി കൊടുക്കാൻ ഞാൻ തയാറാണ്.” കീരിയും പാമ്പും പോലെയിരുന്നവർ കെട്ടിപ്പിടിച്ച് പരസ്പരം മാപ്പു പറഞ്ഞു. അവർ നല്ല അയല്ക്കാരായി മാറി. പരസ്പരം ശത്രുക്കളായി ജീവിച്ച അവർക്ക് സന്തോഷവും സമാധാനവും ലഭിക്കാനുള്ള കാരണമെന്തായിരുന്നു? അവർ ദൈവവചനം ശ്രവിച്ചപ്പോൾ വിദ്വേഷമാകുന്ന പൈശാചികബന്ധനം വിട്ടുമാറി. ദൈവം തന്റെ നിത്യസ്‌നേഹമാകുന്ന അങ്കികൊ് അവരെ പൊതിഞ്ഞു.

യേശു ഗലീലിയ കടൽത്തീരത്ത് നടക്കുമ്പോൾ മീൻപിടുത്തക്കാരായ രുപേരെ കുമുട്ടി. പത്രോസും സഹോദരൻ അന്ത്രയോസും. യേശു അവരോട് പറഞ്ഞു: ”എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. തൽക്ഷണം അവർ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു” (മത്താ. 4:19-20). യേശു തന്റെ വചനംകൊ് സ്‌നേഹമാകുന്ന അങ്കി അവരെ പുതപ്പിച്ചു. അവർ എല്ലാം ഉപേക്ഷിച്ച് പുതിയ മനുഷ്യരായി. യേശുവിന്റെ അടുത്തെത്തിയ ആരും നിരാശരാകുന്നില്ല. അവിടുന്ന് തന്റെ ദിവ്യമായ സ്‌നേഹമാകുന്ന മേലങ്കികൊ് അവരെയെല്ലാം പൊതിഞ്ഞു.

ദൈവാനുഭവങ്ങൾക്കുശേഷം

ഫാ. എമിലിൻ ടർഡിഫിന്റെ ‘അത്ഭുതങ്ങളേ സാക്ഷി’ എന്ന പുസ്തകത്തിൽ ഒരു സംഭവം പറയുന്നു്. ഒരു ചെറിയ പട്ടണത്തിൽ അഞ്ഞൂറിൽ അധികം വേശ്യാലയങ്ങളുായിരുന്നു. അതിലെ ഒരു സ്ത്രീയ്ക്ക് വയറ്റിൽ കാൻസർ പിടിപെട്ടു. ഡോക്ടർമാരെല്ലാം ഉപേക്ഷിച്ചു. മരണം അടുത്തിരിക്കുന്നു. മരിക്കുമ്പോൾ ഉപയോഗിക്കാനുള്ള തുണിവരെ അവർ വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്. അപ്പോൾ അടുത്തുള്ള ഒരു ദേവാലയത്തിൽ ധ്യാനം നടന്നു്.

ആ സ്ത്രീ ദേവാലയത്തിന്റെ മതിലിന് പുറത്തുനിന്ന് ധ്യാനപ്രഭാഷണം കേട്ടു. കാരണം, തനിക്ക് ദേവാലയത്തിൽ പ്രവേശിക്കുവാനുള്ള യോഗ്യതയില്ലെന്ന് അവർ വിചാരിച്ചു. ധ്യാനം നടത്തുന്ന വൈദികൻ ഒരു സ്ത്രീയുടെ കാൻസർ കർത്താവ് സുഖപ്പെടുത്തുന്നു എന്നു വിളിച്ചുപറഞ്ഞു. പിറ്റേദിവസം ആ സ്ത്രീ ദേവാലയത്തിനുള്ളിൽ കയറിച്ചെന്ന് പറഞ്ഞു, ”ഞാൻ പാപത്തിൽ ജീവിക്കുന്ന ഒരാളാണ്. അതുകൊ് ദേവാലയത്തിൽ കയറുവാൻ എനിക്ക് ഭയമായിരുന്നു. പക്ഷേ, വെളിയിൽ നിന്ന എന്നെ യേശു ആദ്യമേ സുഖപ്പെടുത്തി.” അവരുടെ സാക്ഷ്യത്തിലൂടെ ആ പട്ടണത്തിലെ എല്ലാ പാപികളും മാനസാന്തരപ്പെട്ടു. വേശ്യാലയങ്ങളെല്ലാം പ്രാർത്ഥനാലയങ്ങളായി മാറി.

നമുക്കും സൗഖ്യങ്ങളും മറ്റ് ദൈവാനുഭവങ്ങളുമൊ ക്കെ ലഭിച്ചിട്ടില്ലേ? എന്നിട്ട് നമ്മുടെ ഇതുവരെയുള്ള ജീവിതംകൊ് യേശുവിനുവേി മനുഷ്യരെ പിടിക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഒരു ആത്മാവിനെയെങ്കിലും പാപത്തി ൽനിന്ന് പിന്തിരിപ്പിച്ച് യേശുവിന്റെ അടുത്തെത്താൻ സഹായിച്ചാൽ നമ്മൾ ദൈവത്തിന് ‘ഒരു നിധിയാണ്’ കൊടുക്കുന്നത്. കണ്ടുമുട്ടുന്ന എല്ലാ മനുഷ്യരെയും ദൈവസ്‌നേഹമാകുന്ന അഗ്നിയുടെ മേലങ്കികൊണ്ട് പൊതിയുക. അപ്പോൾ നമ്മളും യേശുവിനെ അനുഗമിക്കുന്നവരും അവന്റെ വഴിയൊരുക്കുന്നവരും മനുഷ്യരെ പിടിക്കുന്നവരുമായി മാറും.

കുന്നേൽ അപ്പച്ചൻ

1 Comment

  1. Elsamma James says:

    Good Article. God bless you br Appachen.

Leave a Reply

Your email address will not be published. Required fields are marked *