പരിശുദ്ധാത്മാവ് എന്നെ ദൈവ ത്തെ സ്വീകരിക്കാൻ യോഗ്യതയുള്ളവനാക്കുന്നു, പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു, മറ്റുള്ളവരെ സഹായിക്കാൻ കഴിവു നല്കുന്നു.
‘നമ്മുടെ ആത്മാവിന്റെ പ്രശാന്തനായ അതിഥി’യെന്നു പരിശുദ്ധാത്മാവിനെ വിശുദ്ധ അഗസ്തീനോസ് വിളിക്കുന്നു. അവിടത്തെ സാന്നിധ്യം ആഗ്രഹിക്കുന്ന ആരും നിശ്ശബ്ദത പാലിക്കണം. പലപ്പോഴും ഈ ദിവ്യാതിഥി നമ്മിലും നമ്മോടും വളരെ മൃദുലമായി സംസാരിക്കുന്നു. ഉദാഹരണത്തിന് മനസാക്ഷിയിൽ, അല്ലെങ്കിൽ ആന്തികമോ ബാഹ്യമോ ആയ പ്രചോദനങ്ങളിലൂടെ സംസാരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആലയമായിരിക്കുകയെന്നതിന്റെ അർത്ഥം ആത്മാവും ശരീരവും ഈ ദിവ്യാതിഥിക്ക്, നമ്മിലുള്ള ദൈവത്തിനുവേണ്ടി നിലകൊള്ളുകയെന്നതാണ്. അതുകൊണ്ട് നമ്മുടെ ശരീരം ദൈവത്തിന്റെ ‘ലിവിങ് റൂം’ ആണെന്നു പറയാം. നമ്മിലുള്ള പരിശുദ്ധാത്മാവിനോട് നമ്മൾ എത്രമാത്രം തുറവുള്ളവരായിരിക്കുമോ അത്രമാത്രം അവിടുന്ന് നമ്മുടെ ജീവിതത്തിന്റെ യജമാനനായിരിക്കും. സഭയുടെ പടുത്തുയർത്തലിനുവേണ്ടി ഇന്നും നമുക്ക് അത്രവേഗം സിദ്ധികൾ നല്കുകയും ചെയ്യും. അതുകൊണ്ട് ശരീരത്തിന്റെ പ്രവൃത്തികൾക്കുപകരം പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നമ്മിൽ വളരും.
യു കാറ്റ്