അരുമക്കുഞ്ഞേ നിന്നെ…

”ഗർഭസ്ഥശിശുവിനെ നശിപ്പിച്ച് അമ്മയെ രക്ഷിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ വഴി” ഡോക്ടർമാരുടെ വാക്കുകൾ കേട്ട് കരോലിനും ഭർത്താവും ധർമസങ്കടത്തിലായി. ആരോഗ്യപരമായി മോശം അവസ്ഥയിലായിരുന്ന കരോലിനു വേണ്ടണ്ട പരിചരണങ്ങൾ നല്കിയിരുന്ന നഴ്‌സുമാരും അവരോട് അങ്ങനെതന്നെ സ്‌നേഹത്തോടെ ഉപദേശിച്ചു. ഒടുവിൽ ഏറെ പ്രാർത്ഥിച്ചശേഷം അവർ ഇങ്ങനെ തീരുമാനിച്ചു, ”കുഞ്ഞിനെ നശിപ്പിക്കേണ്ട. കർത്താവ് തന്ന കുഞ്ഞിനെ കൊല്ലാൻ നാമാരാണ്?”

ആറു മാസത്തോളം തന്റെ ഉദരത്തിൽ ശിശുവിനെ വളർത്തിയ ദൈവം ഇനിയുള്ള കാര്യങ്ങളും നോക്കിക്കൊള്ളും എന്ന ധൈര്യം കരോലിനും ലഭിച്ചു. അവർ പ്രാർത്ഥനയോടെ കാത്തിരുന്നു. ദിവസങ്ങൾ കടന്നുപോയി, കരോലിന്റെ സ്ഥിതിയിൽ അത്ഭുതകരമായ പുരോഗതി! സമയമായപ്പോൾ ഒരു പെൺകുഞ്ഞിനെ അവർക്കു ലഭിച്ചു.

കുഞ്ഞിന് രോഗാവസ്ഥകളുണ്ടായതിനാൽ അല്പനാളുകൾകൂടി ആശുപത്രിവാസം വേണ്ടിവന്നു. കുഞ്ഞ് പൂർണസൗഖ്യത്തിലേക്ക് കടന്നുവരവേ അവർക്ക് നിരന്തരം ശുശ്രൂഷ നല്കിക്കൊണ്ടിരുന്ന നഴ്‌സുമാർക്കെല്ലാം കുഞ്ഞ് പ്രിയപ്പെട്ടവളായി. അവരിലൊരാൾ ഒരു ദിനം പശ്ചാത്താപത്തോടെ കരോലിനോട് പറഞ്ഞു, ”ഈ അരുമക്കുഞ്ഞിനെ നശിപ്പിച്ചുകൊള്ളാൻ ഞാനും നിങ്ങളോട് പറഞ്ഞല്ലോ!”

”കർത്താവിന്റെ ദാനമാണ് മക്കൾ,
ഉദരഫലം ഒരു സമ്മാനവും” (സങ്കീ. 127:3)

Leave a Reply

Your email address will not be published. Required fields are marked *