എന്റെ സ്‌നേഹയാത്ര

എല്ലാ ദിവസവും ദേവാലയത്തിൽ പോവുക എന്റെ പതിവായിരുന്നു. ഇതെന്റെ മാതാപിതാക്കൾ ഇഷ്ടപ്പെട്ടില്ല. കാരണം ഞങ്ങൾ ഹൈന്ദവരായിരുന്നു ”നീ ആരെ കാണാനാ എല്ലാ ദിവസവും പള്ളിയിൽ പോകുന്നത്?” അവർ ചോദിച്ചു. എന്നാൽ ദേവാലയത്തിൽ നിന്നുള്ള മണി കേൾക്കുമ്പോൾ എനിക്ക് അവിടെ എത്തണം. അതുവരെ അസ്വസ്ഥത. കർത്താവിനെ ഒന്നു നോക്കിയിരുന്നാൽ മതി. എന്റെ ഹൃദയത്തിന് സംതൃപ്തി. ഒരു ദിവസം എന്റെ മാതാപിതാക്കൾ കർശനമായി എന്നെ തടഞ്ഞു. ”നീ ഇന്ന് പള്ളിയിൽ പോകരുത്.” മനസ് ആകെ വിഷമിച്ചു. ഞാനെന്റെ മുറിയിൽ കയറി. മുറി പൂട്ടി പൊട്ടിക്കരഞ്ഞു. എന്നിട്ട് ഇങ്ങനെ പ്രാർത്ഥിച്ചു, എന്റെ സ്വർഗീയ പിതാവേ, നിന്റെ ഭവനത്തിൽ വരാൻ എനിക്ക് തടസമോ?

അതുകഴിഞ്ഞ് എന്റെ മാതാപിതാക്കളോട് ഇപ്രകാരം പറഞ്ഞു: ”ഞാൻ എന്നും പള്ളിയിൽ പോകുമ്പോൾ ആരെ കാണാനെന്ന് ചോദിക്കുക പതിവല്ലേ? ഇനി ഞാൻ പോകുന്നില്ല. ഞാൻ ആരെ കാണാൻ പോകുന്നുവെന്ന് തെളിയിച്ച ശേഷമേ ഞാനിനി പള്ളിയിൽ പോകുന്നുള്ളൂ.” ആ ദിവസം രാത്രിയായപ്പോൾ എന്റെ മാതാപിതാക്കൾ പെട്ടെന്ന് രോഗികളായി. അമ്മയ്ക്ക് അസഹ്യമായ കൈവേദന; അപ്പന് വിറയലും ശ്വാസതടസവും. ഞാൻ ആകെ അസ്വസ്ഥയായി. ആ സമയം അമ്മ പറഞ്ഞു: ”ഇവൾ പള്ളിയിൽ പോയില്ല. ദൈവകോപമാണെന്നാ തോന്നുന്നത്!” ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചു, ”എന്റെ ദൈവമേ, ഒന്നും സംഭവിക്കരുതേ. ഞാൻ എല്ലാ ദിവസവും പള്ളിയിൽ വന്നുകൊള്ളാം.” അല്പസമയം കഴിഞ്ഞപ്പോൾ അസുഖം ഭേദമായി. ആ ദിവസം മുതൽ ദേവാലയത്തിൽ പോകുന്നതിൽനിന്ന് അവർ എന്നെ തടഞ്ഞില്ല.

അല്പം പിന്നിലേക്ക്

”സ്‌നേഹം പ്രതിബന്ധം അറിയുന്നില്ല. പരമാർത്ഥഹൃദയർ അവിടുത്തെ കാണും. അങ്ങിൽ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല” (സങ്കീ. 11:7). ഈ വചനം അനുഭവവേദ്യമായ ജീവിതമാണ് എന്റേത്. ദൈവമേ, നിന്റെ സ്‌നേഹം എനിക്ക് വെളിപ്പെടുത്തി തരണമേ. യേശുവേ, നിന്റെ സ്‌നേഹഹൃദയത്തിൽനിന്ന് എന്നെ അകറ്റരുതേ – ഇതായിരുന്നു എന്റെ പ്രാർത്ഥന. ഫലമോ? ദൈവം എന്നെ അഗ്നികുണ്ഠത്തിലിട്ട് ഉരുക്കി. എന്തിനെന്നോ? എന്നും അവിടുത്തേത് മാത്രമായിരിക്കുവാൻ.

ഒരു ഹൈന്ദവ കുടുംബത്തിലാണ് ഞാൻ ജനിച്ച് വളർന്നത്. എന്റെ മാതാപിതാക്കളുടെ മൂന്ന് മക്കളിൽ രാമത്തെ മകൾ. എന്റെ ഒൻപതാമത്തെ വയസുമുതൽ സൺഡേ സ്‌കൂളിൽ പോകുവാൻ എനിക്കവസരം ലഭിച്ചു. നല്ല സ്വഭാവരൂപീകരണത്തിനാണ് എന്നെയും ചേച്ചിയെയും ദേവാലയത്തിൽ പോകാൻ എന്റെ മാതാപിതാക്കൾ അനുവദിച്ചത്. അതുവഴി യേശു ദൈവമാണെന്ന് എനിക്ക് ബോധ്യമായി. യഥാർത്ഥ ദൈവം ആര്? എന്ന ചോദ്യവുമായി നടന്ന എനിക്ക് യേശുവിലൂടെ ദൈവത്തെ കെത്താൻ സാധിച്ചു.

ഒരിക്കലും ഉപേക്ഷിക്കാത്ത, പിരിയാത്ത സ്‌നേഹം അവിടുന്നാണ് എന്ന് ജീവിതാനുഭവങ്ങളിലൂടെ ഞാൻ വ്യക്തമായി രുചിച്ചറിഞ്ഞു. ഞാൻ അവിടുത്തെ സ്‌നേഹിക്കാൻ ആഗ്രഹിച്ചതിന്റെ നൂറിരട്ടിയായി അവിടുന്ന് എന്നെ സ്‌നേഹിക്കുന്നുവെന്ന് ബോധ്യമായി. ഒരിക്കലും പിരിയാൻ ആകാത്ത വിധം ആഴമായ ദൈവാനുഭവം എനിക്ക് ലഭിച്ചു. അങ്ങനെയുള്ള നാളുകളിലാണ് ഒരു ദിനം മാതാപിതാക്കൾ ദേവാലയത്തിൽ പോകുന്നതിൽനിന്ന് തടഞ്ഞതും അന്നുതന്നെ അവർക്കുായ അസ്വസ്ഥതകൾനിമിത്തം ആ തീരുമാനം മാറ്റിയതും.

സ്‌നേഹനാഥന്റേതാകാൻ

നാളുകൾ കഴിയവേ, എനിക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങി. എന്റെ മോളേ, നീ എന്നെ ഉപേക്ഷിക്കുകയാണോ എന്നുള്ള ദൈവസ്വരം എന്റെ അന്തരാത്മാവിൽ പ്രതിധ്വനിച്ചുകൊിരുന്നു. ആകെ അസ്വസ്ഥത. ഭക്ഷണം കഴിക്കാൻപോലും സാധിക്കുന്നില്ല. ഞാൻ പൂർണമായി ദൈവത്തിന്റേത് ആയിരിക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് എനിക്ക് ബോധ്യമായി. ഇക്കാര്യം വികാരിയച്ചനോട് പറഞ്ഞു. ”എനിക്ക് മഠത്തിൽ പോകണം. കർത്താവിനുവേി ഒരു ദിവസമെങ്കിലും ജീവിക്കണം.”

അച്ചൻ ഇങ്ങനെ മറുപടി പറഞ്ഞു: ”മാതാപിതാക്കൾ തടയും. കുടുംബജീവിതത്തിലൂടെയും വിശുദ്ധി പ്രാപിക്കാം.” ”അച്ചാ, അങ്ങനെ പറയരുതേ. ഞാൻ കർത്താവിനെ സ്‌നേഹിച്ചുപോയി. മറ്റൊരു ജീവിതവും ഞാൻ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു എന്റെ പ്രതികരണം. ഞാൻ കർത്താവിനോട് ഇങ്ങനെ പറയുമായിരുന്നു: ”മരണത്തെ ജയിച്ച അങ്ങയെയാണ് ഞാൻ സ്‌നേഹിച്ചത്. അങ്ങേക്ക് എന്നെ രക്ഷിക്കാൻ സാധിക്കില്ലെന്നോ? ഞാൻ ഒരു കാരണത്താലും, ജീവനർപ്പിക്കേി വന്നാലും, അവിടുത്തെ ഉപേക്ഷിക്കില്ല.”

ഞാൻ കർത്താവിനുവേി ജീവിക്കുന്നതിനെ അനുകൂലിക്കുവാൻ എന്റെ സാഹചര്യത്തിൽ ആരും ഉായിരുന്നില്ല. എനിക്ക് സ്വയബോധം ഇല്ലെന്നുപോലും പലരും പറഞ്ഞു. അധാർമികമായി ജീവിക്കുന്ന ഒരു വ്യക്തിയെ പറയുന്നതിലും ഇരട്ടിയായി നീചമായ വാക്കുകൾ ഞാൻ കേട്ടു. ഞാൻ സ്‌നേഹിച്ചവർ, എന്നെ സ്‌നേഹിച്ചവർ എനിക്ക് എതിരായി പറയുന്ന വാക്കുകൾകേട്ട് മനസ് മരവിച്ചു. പക്ഷേ, ആരുടെ വാക്കിലും പതറിയില്ല. ജീവിക്കുന്നെങ്കിൽ യേശുവിനുവേി മാത്രമായിരിക്കുമെന്ന് തീരുമാനിച്ചു. എതിർപ്പുകളുടെ മധ്യത്തിൽനിന്ന് ഇങ്ങനെ തീരുമാനമെടുത്തു: ‘ഏതെങ്കിലും മഠത്തിൽ പോവുക. ഒരു ദിവസമെങ്കിലും കർത്താവിനുവേി ജീവിക്കുക.’

അങ്ങനെ മഠത്തിലെത്തി. നാലു ദിവസം കഴിഞ്ഞപ്പോൾ, നീ തിരിച്ച് വീട്ടിലേക്ക് വന്നാൽ മാത്രമേ അമ്മ ഭക്ഷണം കഴിക്കുകയുള്ളൂവെന്ന അറിയിപ്പുമായി അടുത്ത ബന്ധുക്കൾ വന്നു. എന്നാൽ ദൈവമറിയാതെ ഒന്നും സംഭവിക്കില്ല എന്ന തീരുമാനത്തിൽ ഞാൻ വീട്ടിൽ പോയില്ല. അപകടം കൂടാതെ ഒരു വർഷത്തെ ആസ്പിരൻസി പരിശീലനം കഴിഞ്ഞു. ഓരോ പ്രാവശ്യം വീട്ടിൽ പോകുമ്പോഴും തിരിച്ചു പോകരുതേ എന്ന് അമ്മ പറയുമായിരുന്നു.

സഹനകിരീടങ്ങൾ

സന്യാസാർത്ഥിനിയായി ആദ്യവർഷം കഴിഞ്ഞ് അവധിക്ക് പോയപ്പോൾ അധികാരികൾ പറഞ്ഞു; ”അമ്മ ക്രിസ്ത്യാനിയായില്ലെങ്കിൽ തിരിച്ച് മഠത്തിലേക്കു വരുന്നത് ഉചിതമല്ല.” അത് എങ്ങനെ സാധിക്കും? ദൈവമേ, ഭൂമിയിൽ ജീവിച്ചതു മതി. എന്നെ അങ്ങ് വിളിക്കൂ എന്ന് പൊട്ടിക്കരഞ്ഞ് പ്രാർത്ഥിച്ച നിമിഷങ്ങൾ. അവധിക്ക് വീട്ടിൽ പോയി. അമ്മയോട് ഒന്നും പറഞ്ഞില്ല. കർത്താവിനോട് ഞാൻ ചോദിച്ചത് ഇങ്ങനെയായിരുന്നു – നിന്നെ സ്‌നേഹിച്ചതിന് കിട്ടിയ സമ്മാനമാണോ ഇത്? ഒരു വർഷം നിന്നോടൊത്ത് ഞാൻ ജീവിച്ചു. ഞാൻ ഉപേക്ഷിക്കപ്പെട്ടവളെപ്പോലെയായി. എന്റെ മനസ് മരവിച്ച അവസ്ഥയായി.

ഒരാഴ്ച കഴിഞ്ഞു. അമ്മയോട് കാര്യം പറഞ്ഞു. അമ്മ പ്രതികരിച്ചു, ”കൊള്ളാം. അവർക്കിപ്പോൾ ബോധം വന്നു. എന്റെ മോളേ, നീ കന്യാസ്ത്രീയാകാനും ഞാൻ ക്രിസ്ത്യാനിയാകാനും പോകുന്നില്ല. നിന്നെ ഞങ്ങൾ കല്യാണം കഴിപ്പിക്കും.” എനിക്ക് ഷോക്കേറ്റതുപോലെയായി. എന്റെ മറുപടി ഇങ്ങനെയായിരുന്നു, ”എന്തായാലും ഞാൻ കർത്താവിനെ സ്‌നേഹിച്ചു. അവിടുത്തേക്കുവേി ജീവിക്കാൻ തീരുമാനിച്ചു. ഇനി ഞാൻ ഒരു പുരുഷനെ വിവാഹം കഴിക്കാൻ പോകുന്നില്ല. ഞാൻ സ്‌നേഹിച്ചവനുല്ലോ. എനിക്കുവേി 40 ദിവസം ഉപവസിച്ചവനാണ്. ഞാൻ അവനുവേി എന്റെ ജീവിതകാലം മുഴുവൻ ഉപവസിക്കും. അമ്മ എനിക്ക് ഭക്ഷണം തരികയും വേ.”

അമ്മ വിഷമിക്കാൻ തുടങ്ങി. ഞാൻ ഭക്ഷണം കഴിക്കാതെയായി, അമ്മയും കഴിക്കാതെയായി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ ‘ഇവൾ ഭക്ഷണം കഴിക്കാതെ മരിക്കും’ എന്ന അപ്പന്റെ വാക്കുകേട്ട് അമ്മ ക്രിസ്ത്യാനിയായി. എന്റെ മനസ് ഏറെ ദുഃഖിച്ചു. അമ്മ പൂർണ മനസോടെ കർത്താവിനെ സ്‌നേഹിച്ച് ക്രിസ്ത്യാനിയായാൽ മതിയെന്നായിരുന്നു എന്റെ ചിന്ത. അമ്മയുടെ വിഷമം എന്റെ മനസിനെ കഠിനമാക്കി. ഞാൻ മഠത്തിൽ പോകുന്നില്ലെന്നുതന്നെ തീരുമാനിച്ചു. ഇന്ന് കർത്താവ് ഇത് ആവശ്യപ്പെട്ടു. ”ഇനി നീ പലതും ആവശ്യപ്പെടും. മതി… മതി. ഇവിടെ ഇരുന്ന് നിന്നെ ഞാൻ സ്‌നേഹിച്ചുകൊള്ളാം.”

എന്നാൽ, ദൈവത്തിന്റെ തീരുമാനം വേറെ രീതിയിലായിരുന്നു. എന്റെ തീരുമാനത്തിൽ ദൈവഹിതമെന്തെന്ന് അറിയാൻ ഞാൻ ബൈബിൾ തുറന്ന് വായിച്ചു. പുറപ്പാട് ര് : ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോകുക. ഞാനോർത്തു, ”ഇല്ല, ഞാൻ പോകുന്നില്ല. ഇത് വെറുതെ കിട്ടിയതല്ലേ?” ഞാൻ ബൈബിൾ അടച്ചു. വീും ദൈവഹിതമറിയാൻ ബൈബിൾ തുറന്നു. ഇതേ വചനം തന്നെ കിട്ടി. ഞാൻ ദൈവത്തെ ഭയപ്പെട്ടു. ദൈവമെന്നെ ഉറ്റുനോക്കുന്നതായി എനിക്കനുഭവപ്പെട്ടു. അങ്ങനെ ഞാൻ രാം വർഷം മഠത്തിലേക്ക് വന്നു.

ആ നാളുകളിൽ രോഗം ബാധിച്ച് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിസ്ട്രസ് ആദ്യം എന്നോടൊപ്പം വന്നെങ്കിലും പിന്നീട് മറ്റു പല കാര്യങ്ങൾ ഏല്പിക്കപ്പെട്ടതിനാൽ ആശുപത്രിയിൽ വരാൻ സിസ്റ്ററിന് സാധിച്ചില്ല. എനിക്ക് വളരെ ദുഃഖം തോന്നി. കർത്താവിനോട് ഇപ്രകാരം പറഞ്ഞു; ”നീ ഇത്ര സ്‌നേഹമില്ലാത്തവനാണോ? ഒരാശ്വാസവാക്കുപോലും പറയാൻ എന്റെ അടുത്ത് ആരും വരുന്നില്ല. ഓ! ഇതാണോ നിന്നോടൊത്തുള്ള എന്റെ ജീവിതം, ആരും ഇല്ലാത്ത ഏകാന്തത.” അന്നു രാത്രി വളരെ ദുഃഖത്തോടെ ഉറങ്ങി.

സ്‌നേഹത്തിന്റെ വെളിപാടുകൾ

ഉറക്കത്തിൽ സ്വപ്‌നത്തിലൂടെ കർത്താവ് എന്റെ അടുത്ത് വന്നു. ”നിന്നെ സ്‌നേഹിക്കാൻ ഞാൻ എത്രമാത്രം വേദന അനുഭവിച്ചുവെന്ന് നിനക്കറിയാമോ? അവസാനം എന്റെ ജീവിതം നിനക്കുവേി അർപ്പിച്ചു. പറയൂ, ഞാൻ ഇനി എങ്ങനെ നിന്നെ സ്‌നേഹിക്കണം? നീ പറയുന്നതുപോലെ ഞാൻ ചെയ്യാം.” കർത്താവിന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ല. അവിടുത്തെ നോക്കിയപ്പോൾ എനിക്ക് തരാൻ ഒന്നും അവശേഷിക്കുന്നില്ല എന്ന് മനസിലാക്കിയ ഞാൻ പൊട്ടിക്കരഞ്ഞു. ”എന്റെ സ്‌നേഹനാഥാ! മതി. അങ്ങെന്നെ സ്‌നേഹിച്ചത് മതി.”

സ്‌നേഹനിധിയായ കർത്താവിനെ നോക്കി സ്‌നേഹമില്ലാത്തവനാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയതിന് എന്നെത്തന്നെ ഞാൻ പഴിച്ചു. ഈ സംഭവത്തിനുശേഷം എത്രമാത്രം വിഷമം എന്റെ ജീവിതത്തിലുായാലും കർത്താവിനെ ഞാൻ സ്‌നേഹിക്കുകയല്ലാതെ അവിടുത്തേക്ക് എതിരായി ഒന്നും പറയുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ല. തിന്മയുമായുള്ള പോരാട്ടത്തിൽ വളരെയധികം വിഷമം അനുഭവിക്കേി വന്നപ്പോഴും ജീവിക്കുന്നവനായ കർത്താവ് എന്നോടൊപ്പം ആയിരുന്നുകൊ് എന്നെ ശക്തിപ്പെടുത്തുകയും എനിക്കെതിരായി കെണിയൊരുക്കിയവരിൽനിന്ന് എന്നെ സംരക്ഷിക്കുകയും ചെയ്തിട്ടു്.

കർത്താവ് എന്നും എന്റെ ജീവിതത്തിൽ വിശ്വസ്തനായ സ്‌നേഹിതനും വഴികാട്ടിയുമായിരുന്നു. അനേക മക്കൾക്ക് കർത്താവിന്റെ സ്‌നേഹം പകർന്ന് കൊടുക്കാൻ, സൗഖ്യം പകരാൻ, പ്രത്യാശ പകരാൻ ദൈവസ്‌നേഹത്തിന്റെ ആഴം അനുഭവിച്ച് അറിയാനുള്ള ഒരു ഉപകരണമാക്കി ദൈവം എന്നെ ഉപയോഗിക്കുന്നു. ഞാൻ കർത്താവിനാൽ ആകർഷിക്കപ്പെട്ടത് എന്റെ കുടുംബത്തിന്റെ വലിയ ഭാഗ്യമായി മാറിയിരിക്കുന്നു.

ക്രിസ്ത്യാനിയായതിൽ ദുഃഖിച്ച എന്റെ അമ്മ യേശുവിനെ അനുഭവിച്ചറിഞ്ഞ് തന്റെ ജീവിതകേന്ദ്രമായി സ്വീകരിച്ചുകഴിഞ്ഞു. എന്റെ കുടുംബത്തിലേക്കും ഞാൻ ഇടപെടുന്ന വ്യക്തികളിലേക്കും ജീവിക്കുന്ന ദൈവമായി യേശുവിനെ കാണിച്ചുകൊടുക്കാൻ ദൈവകരുണ ഇടയാക്കി. ദൈവം എന്നും മഹത്വപ്പെടട്ടെ.

എന്റെ പിതാവ് ഞാൻ മഠത്തിൽ വന്നതിന്റെ അടുത്ത ഞായറാഴ്ച വൈദികനോട് വഴക്കിനു പോയതായിരുന്നു. എന്നാൽ ദൈവമാണ് എന്നെ വിളിച്ചതെന്നും എന്നെ തടയരുതെന്നും ഞങ്ങളുടെ കുടുംബത്തിന്റെ വലിയ ഭാഗ്യമാണ് മകളുടെ ദൈവവിളിയെന്നും പറഞ്ഞപ്പോൾ ദൈവത്തിന്റെ വലിയ അത്ഭുതം എന്നു പറയട്ടെ, അടുത്ത ആഴ്ച മുതൽ പിതാവ്
ദേവാലയത്തിൽ പോകാൻ തുടങ്ങി. പിന്നെ ക്രിസ്ത്യാനിയായി

വിശുദ്ധ കുർബാനയും

സ്വീകരിച്ചുതുടങ്ങി. പ്രാർത്ഥനയുടെയും കർത്താവിന്റെ കരുണയുടെയും ഫലമായി എന്റെ സഹോദരനും സ്വമനസാ ക്രിസ്ത്യാനിയായി. കർത്താവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നതിലുള്ള ആത്മീയസന്തോഷം എങ്ങനെ വർണിക്കണം എന്നെനിക്കറിയില്ല. കർത്താവിനെ അനുഭവിച്ചറിഞ്ഞ ഞാൻ, പ്രത്യേകിച്ച് ഹിന്ദുക്കളോട് സംസാരിക്കുമ്പോൾ ക്രിസ്തു ആരാണെന്ന് തെളിയിച്ച് കൊടുക്കാനും അവിടുത്തെ സ്‌നേഹത്തിലേക്ക് അവരെ അടുപ്പിക്കാനും എനിക്ക് സാധിക്കുന്നു.
പരിശുദ്ധ അമ്മ സ്വന്തം അമ്മയായിരിക്കുന്നു. എന്റെ വേദനകളിൽ ആശ്വാസം പകരുന്ന അമ്മ. അമ്മയാണ് ഈശോയെ സ്‌നേഹിക്കാൻ എന്നെ പഠിപ്പിച്ചത്. പതിമൂന്നാമത്തെ വയസിൽ പരിശുദ്ധ അമ്മയുടെ മകളായി അമ്മയുടെ പുത്രനെ സ്‌നേഹിച്ച് ജീവിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്തവളാണ് ഞാൻ. അമ്മയുടെ ദാസീമനോഭാവം എന്നെ വളരെയേറെ ആകർഷിച്ചിട്ടു്.

സിസ്റ്റർ ക്രിസ്റ്റോ ഡി.എം.

6 Comments

  1. TITO says:

    മനോഹരമീ ജീവിതം …

  2. Tom Thomas says:

    This is the true God who share his life with us. Let’s all love him and be with Him like Sr. Christo
    God Bless you sister

  3. shaly says:

    Gog Bless you Sister.

  4. Elsamma James says:

    A wonderful Testimony!! God bless you Rev.Sr.

  5. Mini George says:

    Lord your love and compassion is unconditional. Thank you sister for being Gods daughter.

Leave a Reply to Mini George Cancel reply

Your email address will not be published. Required fields are marked *