അമ്മയെ തൊട്ട നിമിഷത്തില്‍…

 

ഞങ്ങളുടെ മകള്‍ക്ക് ഒന്നര വയസുള്ളപ്പോള്‍ ഒരു ദിവസം കളിക്കാനായി എന്റെ കൈ പിടിച്ച് വലിച്ചപ്പോള്‍ അവളുടെ വലതുകൈ വഴുതിപ്പോയി. അപ്പോള്‍മുതല്‍ ആ കൈ മടക്കിപ്പിടിച്ച് കരയാന്‍ തുടങ്ങി. തൊടാന്‍പോലും സമ്മതിക്കുന്നില്ല. ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ കൊടുത്തിട്ടുപോലും അവള്‍ കൈയനക്കുന്നില്ലായിരുന്നു. ഒടുവില്‍ ഞാന്‍ ഭര്‍ത്താവിനെ ജോലിസ്ഥലത്തുനിന്ന് വിളിച്ചുവരുത്തി. ഡോക്ടറെ കാണിക്കാനായി ഞങ്ങള്‍ ഫ്‌ളാറ്റില്‍നിന്ന് ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥിച്ച് സ്തുതി തരാനും അവള്‍ക്ക് പറ്റുന്നില്ല.

സ്തുതി കൊടുക്കുന്നത് അവള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഞങ്ങള്‍ ഇറങ്ങുന്ന സമയത്ത് വാതിലിന് സമീപമുള്ള മേശയില്‍നിന്ന് അവള്‍ ശാലോം ടൈംസ് എടുത്തു. കാറില്‍ കയറിയ ഉടനെ അവള്‍ മാസിക തുറന്ന് വേദനയുള്ള വലതുകൈകൊണ്ട് മാതാവിന്റെ ചിത്രം തൊട്ടു. എന്നിട്ടതാ ഞങ്ങള്‍ക്ക് മുത്താന്‍ കൈ കാണിച്ചുതരുന്നു! ഒരു വയസുമുതലേ അവള്‍ ശാലോം ടൈംസിലെ മാതാവിന്റെ ചിത്രം ഇടയ്ക്ക് തൊട്ടുമുത്തുകയും മാതാവിനെ തൊട്ട കൈ എല്ലാവര്‍ക്കും മുത്താന്‍ കൊടുക്കുകയും ചെയ്യുമായിരുന്നു. അന്നും അതുപോലെ ചെയ്ത നിമിഷത്തില്‍ അവളുടെ കൈ സൗഖ്യപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് മനസിലായി. മാതാവിലൂടെ ഞങ്ങള്‍ ഈശോക്ക് നന്ദി പറഞ്ഞു.


സോഫി സിജോ, എറവ്, തൃശൂര്‍

Leave a Reply

Your email address will not be published. Required fields are marked *