ദെവം അരൂപിയാകുന്നു. അതിനാല്‍ ദൈവത്തിന് ലിംഗഭേദത്തിന്റെ ശാരീരിക സവിശേഷതകള്‍ ഒന്നും തന്നെയില്ല; അവന്‍ സ്ത്രീയോ പുരുഷനോ അല്ല (സിസിസി 370). എന്നിരുന്നാലും ദൈവം തന്നെത്തന്നെ പിതാവ് എന്നാണ് വെളിപ്പെടുത്തുന്നത്. സുവിശേഷത്തില്‍ ഉടനീളം യേശു തന്റെ സ്വര്‍ഗസ്ഥനായ പിതാവിനെ കുറിച്ച് പ്രതിപാദിക്കുന്നുï്. ഉദാഹരണത്തിന്, ‘സര്‍വവും എന്റെ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു’ (മത്തായി 11/27). ബൈബിളില്‍ ദൈവത്തെ വിവിധ പുരുഷ നാമങ്ങള്‍ ഉപയോഗിച്ച് വിശേഷിപ്പിച്ചിരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും, കാരണം അവ ദൈവവും ദൈവത്തിന്റെ സ്‌നേഹ സംരക്ഷണവലയത്തില്‍ ആയിരിക്കുന്ന നമ്മളും (സിസിസി 238) തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിക്കുന്നു.
ദൈവത്തെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നതിലൂടെ പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ ശ്രേഷ്ഠരാണെന്ന് സൂചിപ്പിക്കുന്നില്ല
ബൈബിളില്‍ ദൈവത്തിന് മനുഷ്യരോടുള്ള വാത്സല്യം മാതൃത്വത്തിന്റെ ഛായയിലൂടെയും പ്രകടമാക്കപ്പെടുന്നുï്; ‘അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും.’ (ഏശയ്യാ 66:13). എന്നാല്‍ ഈ വചനത്തിലൂടെയും മറ്റ് നിരവധി സമാനവചനങ്ങളിലൂടെയും പെറ്റമ്മയ്ക്ക് സദൃശമായ സ്വഭാവഗുണങ്ങള്‍ ബൈബിള്‍ വിവരിക്കുന്നുïെങ്കിലും ദൈവത്തെ സ്ത്രീയായി ബൈബിളില്‍ എവിടെയും അവതരിപ്പിക്കുന്നില്ല, ദൈവത്തിന്റെ കരുതലിനെ മാതൃത്വത്തോട് ഉപമിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആയതിനാല്‍ ദൈവത്തെ സ്ത്രീ എന്ന് വിളിക്കുന്നത് അനുചിതവും വിശുദ്ധ ഗ്രന്ഥത്തിന്റെയും കത്തോലിക്കാ പാരമ്പര്യത്തിന്റെയും പഠനങ്ങള്‍ക്ക് വിരുദ്ധവുമാണ്. അതിനാല്‍ കത്തോലിക്കാ സഭയുടെ മതബോധനം ഈ ചിന്തയെ ഇപ്രകാരം സംഗ്രഹിക്കുന്നു. ദൈവം മാനുഷിക ലിംഗഭേദങ്ങള്‍ക്കെല്ലാം അതീതനാണെന്ന സത്യം നാം അനുസ്മരിക്കണം. ദൈവം പുരുഷനുമല്ല സ്ത്രീയുമല്ല; ദൈവമാണവിടുന്ന്. മാനുഷിക മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും പ്രഭവവും മാനദണ്ഡവും ദൈവമാണെങ്കിലും അവിടുന്ന് അവയ്‌ക്കെല്ലാം അതീതനാണ്; ദൈവം പിതാവായിരിക്കുന്നതുപോലെ മറ്റാരും പിതാവല്ല (സിസിസി 239).
യേശു മനുഷ്യശരീരം സ്വീകരിച്ച് ഈ ലോകത്തില്‍ ജനിച്ചപ്പോള്‍ ദൈവം തന്നെയാണ് മനുഷ്യനായി അവതരിച്ചതെന്ന കാര്യം നാം ഓര്‍ക്കേïതുï്. മരിച്ച് ഉയര്‍ത്ത് സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതുവരെ ഏകദേശം മൂപ്പത്തിമൂന്ന് വര്‍ഷം അവന്‍ ഭൂമിയില്‍ ആയിരുന്നു. ഈശോ സ്വര്‍ഗത്തില്‍ പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ആയിരിക്കുന്നുവെങ്കിലും അവന്‍ പൂര്‍ണ്ണമായും ദൈവവും പൂര്‍ണ്ണ മനുഷ്യനുമായി നിലകൊള്ളുന്നു. അതിനാല്‍ ഈ അര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ദൈവം ഒരു പുരുഷനാണെന്ന് പറയാന്‍ നമുക്ക് സാധിക്കും.