ശാന്തശീലനും എളിമയുള്ളവനുമായിരുന്നു കൗമാരക്കാരനായ ജോസഫ്. പ്രാർത്ഥനയിലാകട്ടെ വലിയ താത്പര്യമായിരുന്നു അവന്. ഒരിക്കൽ പാതി തുറന്നിരുന്ന ഒരു വാതിലിന്റെ മറവിൽ ഇരുന്ന് അവൻ ജപമാല ചൊല്ലുകയായിരുന്നു. പെട്ടെന്ന് പിതാവ് ക്രിസ്റ്റഫർ എന്തോ ആവശ്യത്തിന് തിടുക്കത്തിൽ വാതിൽ തള്ളിത്തുറന്ന് മുറിയിലേക്ക് പ്രവേശിച്ചു. ശക്തമായ തള്ളലിൽ വാതിലിനും ഭിത്തിക്കുമിടയിൽ ജോസഫ് അമർന്നുപോയി. അവന് നന്നായി വേദനിച്ചു. എങ്കിലും അവൻ ഉറക്കെക്കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ല. ശരീരവേദനയുണ്ടായപ്പോഴും മറ്റാരോടും കാരണം പറഞ്ഞുമില്ല. കാരണം താൻ കൂടുതൽ സമയം പ്രാർത്ഥിക്കുന്ന കാര്യം ആരും അറിയരുതെന്ന് അവൻ ആഗ്രഹിച്ചു.
ഈ ബാലനാണ് ശ്രീലങ്കയുടെ ആദ്യ അപ്പസ്‌തോലനായി മാറിയ വിശുദ്ധ ജോസഫ് വാസ്.
”നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ
കടന്ന്, കതകടച്ച്, രഹസ്യമായി നിൻെറ
പിതാവിനോടു പ്രാർഥിക്കുക; രഹസ്യങ്ങൾ
അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും.”
( മത്തായി 6:6 )