ഇനി, വേദനകൾ അനുഗ്രഹം

മനുഷ്യൻ ഏറ്റവും അധികം നിസഹായത അനുഭവിക്കുന്ന ഒന്നാണ് രോഗാവസ്ഥ. ഗൗരവമായ ഒരു രോഗം പിടിപെടുമ്പോൾ ഏത് മനുഷ്യന്റെയും ഉള്ളിൽ ഒരു ആകുലതയും ഭയവുമൊക്കെ ഉാകും. പരിചരിക്കുവാൻ ചുറ്റിലും എല്ലാവരുമുെങ്കിലും ഫലത്തിൽ തനിക്ക് ആരുമില്ല എന്ന ഒരു ഏകാന്തതാബോധം രോഗിക്കുാകും. രോഗികളുടെ ഈ നിസഹായാവസ്ഥയിൽ അവർക്കുവേി മാത്രം പ്രാർത്ഥിക്കുവാൻ തിരുസഭാമാതാവ് ഒരു ദിവസം നീക്കിവച്ചിട്ടുന്നെ കാര്യം നിങ്ങൾക്ക് അറിയാമോ?
അത് ഫെബ്രുവരി 11-ാം തിയതിയാണ്. അന്ന് ലോകരോഗിദിനമായി തിരുസഭ ആചരിക്കുന്നു. രോഗികൾക്കുവേി പ്രാർത്ഥിക്കുവാനും അവരെ നിസ്വാർത്ഥമായി പരിചരിക്കുന്നവരെ അനുസ്മരിക്കുവാനുമായി നീക്കിവയ്ക്കപ്പെട്ട ദിവസം. തിരുസഭയെ മാതാവ് എന്ന് വിളിക്കുന്നത് എത്ര അർത്ഥവത്താണ്. ഒരു അമ്മ കുഞ്ഞിനെ ശ്രദ്ധാപൂർവം നോക്കുന്നതുപോലെതന്നെ തിരുസഭാമാതാവ് തന്റെ മക്കളുടെ കാര്യത്തിൽ വ്യഗ്രചിത്തയാണ്. എങ്കിൽ ഒരു അമ്മയ്ക്ക് നാം നല്കുന്ന സ്‌നേഹം തിരുസഭയ്ക്ക് നല്കുവാൻ നാം കടപ്പെട്ടവരല്ലേ? അമ്മയ്ക്കുവേി നാം സ്‌നേഹത്തോടെ പ്രാർത്ഥിക്കുന്നതുപോലെ തിരുസഭയെ നമ്മുടെ പ്രാർത്ഥനകളിൽ സ്‌നേഹപൂർവം ഓർക്കുവാൻ മക്കൾക്ക് ബാധ്യതയു്. വിശുദ്ധ ജോൺ പോൾ രാമൻ പിതാവാണ് ലോകരോഗിദിനം എന്ന പ്രാർത്ഥനാദിനം ആരംഭിച്ചത്.

ഹൃദയസ്പർശിയായ ചിത്രം

രോഗം നല്കുന്ന വേദനയുടെയും ഏകാന്തതയുടെയും അനുഭവത്തിലൂടെ കടന്നുപോയ ഒരു വ്യക്തിയുടെ ഹൃദയസ്പർശിയായ ചിത്രം വിശുദ്ധ ബൈബിൾ നമുക്ക് നല്കുന്നു്. അത് മറ്റാരുമല്ല, സഹനദാസനായ ജോബ് തന്നെയാണ്. സഹനത്തിന്റെ തീച്ചൂളയിലൂടെ നടക്കുമ്പോൾ തെല്ലൊരാശ്വാസം കിട്ടുവാൻ ജോബ് തന്റെ പ്രകാശപൂർണമായ കഴിഞ്ഞ നല്ല കാലങ്ങൾ ഓർമിച്ചെടുക്കുന്നു്. ഒരു രോഗിക്ക് പിന്തുടരാവുന്ന ഒരു മാതൃകയാണിത്. മുന്നോട്ട് നോക്കിയാൽ പ്രത്യാശ നല്കുന്ന ഒന്നും കാണാനുാവുകയില്ല. എന്നാൽ, പിൻതിരിഞ്ഞു നോക്കുമ്പോൾ ദൈവം നടത്തിയ അനേകം അത്ഭുതവഴികളെ ഓർമിച്ചെടുക്കാനാവും.

അന്ന് എന്നെ കൈപിടിച്ച് വഴിനടത്തിയ ദൈവം ഇന്നും കൂടെയുന്നെ തിരിച്ചറിവിലേക്ക് എത്തിച്ചേരുവാൻ ഈ ഗതകാലസ്മരണകൾ നിശ്ചയമായും സഹായിക്കും. ജോബ് ഇപ്രകാരം ചെയ്യുന്നതായി നാം 29-ാം അധ്യായത്തിൽ വായിക്കുന്നു: ”ദൈവം എന്നെ പരിപാലിച്ചിരുന്ന പഴയ കാലങ്ങളിലെപ്പോലെ ഞാൻ ആയിരുന്നെങ്കിൽ! അക്കാലത്ത് അവിടുന്ന് തന്റെ ദീപം എന്റെ ശിരസിന് മുകളിൽ തെളിക്കുകയും ഞാൻ അവിടുത്തെ പ്രകാശത്താൽ അന്ധകാരത്തിലൂടെ നടക്കുകയും ചെയ്തു” (ജോബ് 29:2-3). ദൈവപരിപാലനയുടെ ഈ ധ്യാനത്തിലൂടെ മനസിന് ലഭിക്കുന്ന ഊർജം വളരെ വലുതാണ്.

പുകാലം മുതൽക്കേ രോഗാവസ്ഥയെക്കുറിച്ച് ഒരു മുൻവിധി മനുഷ്യർ സൂക്ഷിക്കാറു്. ഒരാൾക്കുാകുന്ന ഒരു രോഗം അല്ലെങ്കിൽ ഒരു സഹനം അയാളുടെ കഴിഞ്ഞകാല പാപങ്ങൾക്ക് ദൈവം നല്കിയ ശിക്ഷയാണെന്ന ചിന്തയാണത്. ജോബിന്റെ സുഹൃത്തുക്കൾതന്നെ അദ്ദേഹത്തെ ഇപ്രകാരം കുറ്റപ്പെടുത്തുന്നു്. എന്നാൽ, ഇത് ദൈവം ഒരിക്കലും അംഗീകരിക്കാത്ത, പരസ്‌നേഹത്തിന് വിരുദ്ധമായ ഒരു വിധിപ്രസ്താവമാണ്. ഒരു മനുഷ്യന്റെ ജീവിതത്തെ വിധിക്കുവാൻ ആരാണ് നമുക്ക് അധികാരം നല്കിയത്? അങ്ങനെ ചെയ്യുമ്പോൾ നാം നമ്മെത്തന്നെ വിധികർത്താവായ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. അത് ദൈവകോപത്തിന് കാരണമായിത്തീരും.

ഇക്കാര്യം നാം മനസിലാക്കുന്നത് ദൈവത്തിന്റെ വാക്കുകളിൽ നിന്നുതന്നെയാണ്. ജോബിന്റെ പുസ്തകത്തിന്റെ അസാനഭാഗത്ത് ദൈവം ജോബിന്റെ സ്‌നേഹിതന്മാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നു്. ‘നിങ്ങൾ അളക്കുന്ന അളവുകൊുതന്നെ നിങ്ങൾക്കും അളന്നു കിട്ടും’ എന്ന് ഈശോ പറഞ്ഞത് എത്ര ശരി! ജോബിനെ കുറ്റപ്പെടുത്തി സംസാരിച്ചവരെ ദൈവം കുറ്റപ്പെടുത്തുന്നു. അതിനാൽ ദൈവം ഇഷ്ടപ്പെടാത്തതും സഹോദരസ്‌നേഹത്തിന് ചേരാത്തതുമായ ഇത്തരം വിധിപ്രസ്താവങ്ങളിൽനിന്ന് ഭയത്തോടെ നമുക്ക് മാറിനില്ക്കാം.

രോഗിയായ ഒരു വ്യക്തിക്ക് ഇത്തരം കുറ്റപ്പെടുത്തലുകൾ മനസിൽ ആഴമായ മുറിവേല്പ്പിക്കുന്നു്. ശരീരത്തിൽ അനുഭവിക്കുന്ന വേദനയെക്കാൾ വലുതാണ് ഈ മനോവേദന. എങ്കിലും എന്റെ പ്രിയപ്പെട്ടവർ അങ്ങനെ പറഞ്ഞല്ലോ എന്ന വിചാരം കൂടെക്കൂടെ രോഗിയുടെ മനസിലേക്ക് വരികയും അയാളെ തളർത്തുകയും ചെയ്യും. അയാളുടെ ആനന്ദത്തെ കെടുത്തിക്കളയുന്ന വെള്ളമാണത്. പക്ഷേ ഇങ്ങനെ അന്യായമായി കുറ്റം വിധിക്കപ്പെടുന്ന രോഗിക്ക് അത് നല്ല മനസോടെ സ്വീകരിച്ചാൽ ആ വേദന ഒരു അനുഗ്രഹമായി മാറ്റുവാൻ സാധിക്കും. ദൈവം തന്നെയാണ് ഈ അനുഗ്രഹത്തിന്റെ വഴി വെളിപ്പെടുത്തുന്നത്.

രോഗത്തിന്റെ വേദനയിൽ ഒരു സദ്വാർത്ത

”എന്റെ ദാസനായ ജോബ് നിങ്ങൾക്കുവേി പ്രാർത്ഥിക്കും. ഞാൻ അവന്റെ പ്രാർത്ഥന സ്വീകരിച്ച് നിങ്ങളുടെ ഭോഷത്തത്തിന് നിങ്ങളെ ശിക്ഷിക്കുകയില്ല” (ജോബ് 42:8). അന്യായമായി കുറ്റം വിധിക്കപ്പെട്ട ജോബിന്റെ ഭാഗത്ത് നില്ക്കുന്ന ദൈവത്തെയാണ് നാമിവിടെ കാണുന്നത്. ഇത്തരം സ്‌നേഹരഹിതമായ കുറ്റപ്പെടുത്തലുകൾ കേട്ട് വേദനിക്കുന്ന രോഗികൾക്കുള്ള ഒരു സദ്വാർത്തയാണിത്. ദൈവം നിങ്ങളുടെ കൂടെയു്. അവിടുന്ന് നിങ്ങളെ സ്വന്തമായി കരുതുന്നു. അതിനാൽ അവിടുന്ന് നിങ്ങളുടെ ജീവിതത്തിൽ ഇടപെടുകതന്നെ ചെയ്യും. രോഗത്തിന്റെ, ഏകാന്തതയുടെ, കുറ്റപ്പെടുത്തലിന്റെ അനുഭവത്തിലൂടെ കടന്നുപോകുന്ന ജോബിനെ ദൈവം വിശേഷിപ്പിക്കുന്നത് ശ്രദ്ധിക്കുക: ‘എന്റെ ദാസനായ ജോബ്.’ അതെ, നിങ്ങൾ ദൈവത്തിന്റെ ഏറ്റവും അടുത്തവരും പ്രിയപ്പെട്ടവരുമാണ്.

ദൈവത്തിന്റെ കല്പന അനുസരിച്ച് ജോബ് പ്രവർത്തിച്ചു. തന്നെ വേദനിപ്പിച്ചവരെ അനുഗ്രഹിക്കുവാൻ വേി ജോബ് പ്രാർത്ഥിക്കുകയാണ്. ഇവിടെ ഒരു അത്ഭുതം നാം ദർശിക്കുന്നു. ജോബ് തന്റെ സ്‌നേഹിതർക്കുവേി പ്രാർത്ഥിച്ചപ്പോൾ സ്‌നേഹിതരോട് ദൈവം ക്ഷമിച്ചു. അവരുടെ ഭോഷത്തത്തിന് അവരെ ശിക്ഷിച്ചില്ല. ഇതൊക്കെ ശരിയാണ്. പക്ഷേ, ഇവയൊന്നും വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടില്ല. കുറ്റാരോപിതനായ ഒരു വ്യക്തി തന്നെ കുറ്റപ്പെടുത്തിയവർക്കുവേി സ്‌നേഹപൂർവം പ്രാർത്ഥിച്ചപ്പോൾ അദ്ദേഹത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചതായാണ് ബൈബിളിൽ എഴുതിയിരിക്കുന്നത്.

ജോബിന്റെ സഹനത്തിന് അറുതി വരാനുള്ള ഒരു കാരണവും ആ പ്രാർത്ഥന ആണെന്നാണ് വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നത്. ജോബിന്റെ പുസ്തകം അവസാന അധ്യായത്തിൽ നാം ഇങ്ങനെ കാണുന്നു: ”ജോബ് തന്റെ സ്‌നേഹിതർക്കുവേി പ്രാർത്ഥിച്ചപ്പോൾ അവനുായിരുന്ന ഐശ്വര്യം കർത്താവ് തിരിയെ കൊടുത്തു. അവിടുന്ന് അത് ഇരട്ടിയാക്കിക്കൊടുത്തു” (ജോബ് 42:10). മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേട്ട് മനസ് നീറുമ്പോൾ ഓർക്കുക, എനിക്ക് ഇരട്ടി അനുഗ്രഹം തരുവാൻ എന്റെ ദൈവം കാത്തിരിക്കുന്നു.

അതിനാൽ അകാരണമായി കുറ്റപ്പെടുത്തിയവർക്കുവേി യേശുവിന്റെ പ്രാർത്ഥന കടമെടുത്ത് പ്രാർത്ഥിക്കുക: ‘പിതാവേ, അവരോട് ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല.’ കളങ്കരഹിതനായ ദൈവപുത്രനെ വളരെ അടുത്ത് അനുഗമിക്കുവാനുള്ള ഈ സുവർണാവസരം നമുക്ക് പാഴാക്കാതിരിക്കാം. അങ്ങനെ കാണുമ്പോൾ രോഗം ഒരു ശാപമല്ല, അനുഗ്രഹം സ്വീകരിക്കുവാനുള്ള ഒരു വഴിയാണ്.

രോഗത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഓരോ രോഗിക്കും ദൈവം ഏറ്റവും വലിയ ഒരു സമ്മാനം ഒരുക്കിയിട്ടു്. ദൈവം ഇന്ന് പലർക്കും ഒരു കേട്ടുകേൾവിയാണ്. ഒരുപക്ഷേ, നിങ്ങൾക്കും അങ്ങനെ തോന്നാം. ‘ദൈവം ശരിക്കും ഉാേ?’ എന്ന് ചിന്തിച്ച ഇന്നലെകൾ കടന്നുപോകുന്നു. ഇന്ന് എനിക്ക് ദൈവമല്ലാതെ മറ്റാരും ശരണമില്ല. ഞാൻ കൂടുതൽ ദൈവത്തോട് ഒട്ടിച്ചേർന്ന് നില്ക്കുന്നു. കൂടുതൽ നിലവിളിക്കുന്നു. ഫലമോ, ദൈവത്തെ ദർശിക്കുവാൻ പറ്റുന്ന വിധത്തിൽ എന്റെ ജീവിതം ക്രമീകരിക്കപ്പെടുന്നു. രോഗാവസ്ഥ ശരിയായി സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ഇതുതന്നെ. അതിനാൽ ജോബ് അവസാനം ഇപ്രകാരം പറഞ്ഞു: ”അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു” (ജോബ് 42:5).

ശുശ്രൂഷിക്കുന്നവർക്കുള്ള സമ്മാനം

രോഗികളുടെ സഹനംപോലെതന്നെ രക്ഷാകരമാണ് രോഗികളെ ശുശ്രൂഷിക്കുന്നവരുടെ സഹനം. ഒരു ദിവസം ഒരു രോഗിയെ ശുശ്രൂഷിക്കുക, അതും സ്‌നേഹത്തോടെ, ചെയ്യുവാൻ എളുപ്പമാണ്. എന്നാൽ ഈ ശുശ്രൂഷ അനേക മാസങ്ങൾ, ചിലപ്പോൾ വർഷങ്ങൾ നീുനിന്നേക്കാം. ചിലപ്പോൾ ഈ ശുശ്രൂഷിക്കപ്പെടുന്ന രോഗി അബോധാവസ്ഥയിൽ ആയിരിക്കാം. അപ്പോൾ നന്ദിയായി ഒരു നോട്ടമോ ഒരു പുഞ്ചിരിയോപോലും ലഭിക്കുകയില്ല. ചിലപ്പോൾ സുബോധമുള്ളവരാണെങ്കിലും ചെയ്ത ശുശ്രൂഷയ്ക്ക് ഒരു വിലയും കല്പിക്കാതെ എപ്പോഴും വഴക്കിടുകയും പരാതിപ്പെടുകയും ചെയ്യുന്ന രോഗികളെയാവാം ശുശ്രൂഷിക്കുന്നത്. മാനുഷികമായി നോക്കിയാൽ ഇവിടെയൊക്കെ രോഗീശുശ്രൂഷ ക്ലേശകരമായി മാറിയേക്കാം. എന്നാൽ ഇവിടെയും ഒരു രക്ഷാമാർഗമു്. ഈ രോഗികളിൽ യേശുവിനെ കാണുക. യേശുവിനുവേി ചെയ്യുന്നതുപോലെതന്നെ വളരെ സ്‌നേഹത്തോടെ ചെയ്യുക. പ്രതിഫലം അവിടുന്ന് തരികതന്നെ ചെയ്യും.

ഇങ്ങനെ രോഗികളെ ശുശ്രൂഷിക്കമെങ്കിൽ വലിയൊരു ശൂന്യവല്ക്കരണം ആവശ്യമത്രേ. ഇപ്രാവശ്യത്തെ ലോകരോഗീദിനത്തിന്റെ ആപ്തവാക്യം വളരെ ചിന്തിപ്പിക്കുന്നതാണ്. ജോബിന്റെ തന്നെ വാക്കുകളാണവ: ”ഞാൻ കുരുടന് കണ്ണുകളും മുടന്തന് കാലുകളുമായിരുന്നു” (ജോബ് 29:15). എന്നു പറഞ്ഞാൽ കണ്ണില്ലാത്തവന് കണ്ണായിത്തീരുക, കാലില്ലാത്തവന് കാലായിത്തീരുക- അതാണ് രോഗീശുശ്രൂഷ. തന്നെത്തന്നെ ഒരു ദാനമായി അപരന് നല്കുക. കുറവുള്ളവനോട് താദാത്മ്യം പ്രാപിക്കുവാൻ അവന്റെ അവസ്ഥയിലേക്ക് ഇറങ്ങിവരുന്ന ഒന്നാണത്. ദൈവമായിരുന്നിട്ടും ദൈവത്തോടുള്ള സമാനത നിലനിർത്താതെ, മനുഷ്യനെ രക്ഷിക്കുവാൻ അവന്റെ തലത്തിലേക്ക് ഇറങ്ങിവന്ന ദൈവപുത്രന്റെ മഹാത്യാഗത്തെ നമുക്കോർക്കാം. ഈ മനോഭാവത്തോടെ ചെയ്യുമ്പോൾ രോഗീശുശ്രൂഷയും യേശുവിനെ അടുത്ത് അനുഗമിക്കുവാനുള്ള ഒരു മാർഗമായിത്തീരുന്നു.

നമുക്കൊക്കെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു രോഗീശുശ്രൂഷയു്. അത് രോഗികളെ സന്ദർശിച്ച് അവരോട് സ്‌നേഹത്തിന്റെ വാക്കുകൾ പറയുക എന്നതാണ്. രോഗികൾ വളരെ ഏകാന്തത അനുഭവിക്കുന്നവരാണ്. മറ്റുള്ളവരുടെ സാന്നിധ്യം അവർ ഏറ്റവും കൂടുതൽ ആ നാളുകളിലാണ് ആഗ്രഹിക്കുന്നത്. രോഗികളുടെ കൂടെ ചെലവഴിക്കുന്ന സമയത്തെ ‘വിശുദ്ധ സമയം’ എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിക്കുന്നത്. എന്നുപറഞ്ഞാൽ ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ, പ്രാർത്ഥനയിൽ ചെലവഴിക്കുന്നതുപോലെ വിലപ്പെട്ട സമയം.

ഇവിടെയും യേശുവാണല്ലോ രോഗക്കിടക്കയിൽ കിടക്കുന്നത്. ‘ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു’ എന്ന് അവിടുന്ന് വലതുഭാഗത്തുള്ളവരോട് പറയുന്നത് നമുക്ക് ഓർക്കാം. അന്ത്യവിധിയിൽ വലതുവശത്ത് നില്ക്കുവാൻ കൃപ ലഭിക്കണമേ എന്നതാണ് നമ്മുടെയൊക്കെ പ്രാർത്ഥന. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വഴി ഇതാണ്. ഏഴ് രാവും പകലും ജോബിനോടൊപ്പം നിലത്തിരുന്ന ജോബിന്റെ സ്‌നേഹിതന്മാരെ നമുക്കോർക്കാം. ഇന്ന് നമുക്കൊക്കെ തിരക്കാണ്. എന്നാൽ, ദൈവം തരുന്ന ഇരുപത്തിനാലു മണിക്കൂറിൽ അല്പസമയം വേദനിക്കുന്നവർക്കായി സന്തോഷത്തോടെ നമുക്ക് നീക്കിവയ്ക്കാം. എല്ലാവർക്കും വരാവുന്ന ഒരു അവസ്ഥയാണ് ഇത് എന്നതിനാൽ ദൈവിക കണ്ണുകളോടെ ഇതിനെ കാണുവാനുള്ള കൃപയ്ക്കായി നമുക്ക് ഇപ്പോൾ പ്രാർത്ഥിക്കാം:

കർത്താവായ ഈശോയേ, രോഗവും കഷ്ടപ്പാടുകളും എന്റെ ജീവിതത്തിൽ ഉാവുമ്പോൾ ഞാൻ പലപ്പോഴും തളർന്നുപോകുന്നുവെന്ന് അവിടുന്ന് അറിയുന്നുവല്ലോ. എന്നെ അനുഗ്രഹിക്കുവാൻ മാത്രം നീട്ടിയിരിക്കുന്ന അങ്ങയുടെ കരം അപ്പോഴും കാണുവാൻ എന്റെ ഉൾക്കണ്ണുകളെ തുറക്കണമേ. ആനന്ദത്തോടെ ഞാൻ ആ അവസ്ഥയെ സ്വീകരിക്കട്ടെ. അങ്ങയുടെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ എന്നെ സന്തോഷഭരിതനാക്കണമേ. വേദനിക്കുന്നവരുടെ വേദന അറിയുവാൻ എന്നെ അനുഗ്രഹിച്ചാലും. അവരെ ആശ്വസിപ്പിക്കുവാനുള്ള ഒരു ഉപകരണമായി എന്നെ മാറ്റണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ ആയിരിക്കുന്ന ഇടങ്ങളിൽ അങ്ങയുടെ സമാധാനത്തിന്റെ ഒരു ചാനലായി ഞാൻ മാറട്ടെ. അങ്ങനെ എന്റെ ജീവിതവും അനുഗ്രഹം പ്രാപിക്കുവാൻ ഇടയാക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവം കാണുന്നതുപോലെ രോഗികളെയും രോഗാവസ്ഥയെയും കാണുവാനും സ്വീകരിക്കുവാനും എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ.ജെ. മാത്യു

1 Comment

Leave a Reply

Your email address will not be published. Required fields are marked *