എന്റെ മകള്‍ പ്ലസ് ടുവിനുശേഷം സി.എ പഠിക്കാന്‍ ചേര്‍ന്നു. ഇന്‍ര്‍മീഡിയറ്റ് കോഴ്സ് പരീക്ഷ മൂന്ന് പ്രാവശ്യം എഴുതി. രണ്ടും മൂന്നും വിഷയങ്ങളില്‍ വിജയിക്കും. പിന്നെയുള്ളതില്‍ വിജയിക്കില്ല. ഇതായിരുന്നു സ്ഥിതി. അപ്പോഴാണ് ജൂണ്‍ 2019 ശാലോം ടൈംസില്‍ സിംപിള്‍ ഫെയ്ത്ത് സാക്ഷ്യങ്ങള്‍ വായിച്ചത്. അപ്പോള്‍മുതല്‍ ഞാന്‍ വചനം എഴുതാന്‍ തുടങ്ങി. മകള്‍ അടുത്ത പരീക്ഷയില്‍ വിജയിച്ചാല്‍ സാക്ഷ്യപ്പെടുത്താമെന്നും തീരുമാനിച്ചു. അടുത്തതായി നടന്ന പരീക്ഷയില്‍ അവള് വിജയം നേടി. നല്ലൊരു കമ്പനിയില്‍ ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്യാനും സാധിച്ചു.
വിന്‍സെന്റ് ജോര്‍ജ്, രാജാക്കണ്ടം, ഇടുക്കി