ചില രഹസ്യങ്ങൾ

പിതാവ് മാർട്ടിനുമൊത്ത് നഗരത്തിലൂടെ നടക്കുകയായിരുന്നു കൊച്ചുത്രേസ്യാ. അപ്പോൾ അതാ ഇരിക്കുന്നു ദുഃഖിതനായ ഒരാൾ! കൈയിലുള്ള പണമെല്ലാം നഷ്ടപ്പെട്ട ഒരു അപസ്മാരരോഗിയായിരുന്നു അത്. കാര്യമറിഞ്ഞപ്പോൾ മാർട്ടിൻ വേറൊന്നും ആലോചിച്ചില്ല; താൻ ചെയ്യാൻ പോകുന്നത് നാണക്കേടാകുമെന്ന് ഓർത്തതുമില്ല. ഉടൻതന്നെ തന്റെ തലയിലിരുന്ന തൊപ്പിയൂരി അദ്ദേഹം ഭിക്ഷ യാചിക്കാൻ തുടങ്ങി. വൈകാതെ തൊപ്പിനിറയെ പണം കിട്ടി. അത് മുഴുവൻ സ്‌നേഹപൂർവം ആ മനുഷ്യന് നല്കിയിട്ട് അവർ സ്വസ്ഥമായി യാത്ര തുടർന്നു.

ദൈവസ്‌നേഹത്തിന്റെ മറുപാതിയാണ് പരസ്‌നേഹമെന്ന് മനസിലാക്കാൻ കൊച്ചുത്രേസ്യക്ക് പിന്നെ വാക്കുകൾ വേണ്ടിവന്നില്ല. മാർട്ടിന്റെ ആ മകൾ പില്ക്കാലത്ത് വിശുദ്ധ കൊച്ചുത്രേസ്യ ആയതിനുപിന്നിൽ ഇങ്ങനെയും ചില രഹസ്യങ്ങളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *