ലോകാവസാനം എന്നാണെന്ന് പറഞ്ഞുകൂടേ?

 

സെഗതാഷ്യയുടെ ചോദ്യം:
അവസാനവിധിദിവസം എന്നാണെന്ന് അവിടുത്തേക്ക് ജനങ്ങളോട് പറഞ്ഞുകൂടേ? അതുവഴി അവര്‍ മാനസാന്തരപ്പെട്ട് സ്വര്‍ഗത്തിലെത്തുകയില്ലേ?
ഈശോയുടെ ഉത്തരം:
ഒന്നാമതായി ആ ദിനം ഏതാണെന്ന് എനിക്കറിഞ്ഞുകൂടാ. പിതാവായ ദൈവത്തിനുമാത്രമേ ലോകം എന്ന് അവസാനിക്കുമെന്ന് കൃത്യമായി അറിയുകയുള്ളൂ. ഇനി എനിക്ക് അവസാനദിനം എന്നാണെന്ന് അറിയാന്‍ കഴിഞ്ഞാലും ഞാനത് ജനത്തോട് പറയുകയില്ല. കാരണം ലോകം അവസാനിക്കുന്ന ദിവസം അറിഞ്ഞാല്‍ ഭയംകൊണ്ടുമാത്രം അവര്‍ മാനസാന്തരപ്പെടും, ദൈവത്തോടുള്ള സ്‌നേഹംകൊണ്ടല്ല. സ്വര്‍ഗം ദൈവസ്‌നേഹത്താല്‍ നിറയപ്പെട്ട ഹൃദയമുള്ളവര്‍ക്കുവേണ്ടിമാത്രം ഉള്ളതാണ്.
ലോകം അവസാനിക്കുന്ന ദിവസത്തെക്കുറിച്ച് മുന്‍വിധികളുമായി കാത്തിരിക്കുക എന്നതല്ല പ്രധാനപ്പെട്ട വിഷയം. ലോകത്തിലായിരിക്കുന്ന ഓരോ മനുഷ്യനും, തന്റെ അവസാനദിനത്തെപ്പറ്റി, മരണത്തെപ്പറ്റി, വ്യക്തിപരമായ അവസാനത്തെക്കുറിച്ചാണ് ജാഗരൂകരാകേണ്ടത്. കാരണം അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അവരുടെ ആത്മാക്കള്‍ ദൈവത്തെ കാണാന്‍ തയാറെടുത്തിരിക്കണം. കാരണം പാപത്തോടെ മരിക്കുന്ന വ്യക്തി പാപത്തോടെ ഉയിര്‍ക്കുന്നു. പാപരഹിതമായി മരിക്കുന്ന വ്യക്തി പാപമില്ലാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.


കിബ്‌ഹോയിലെ സെഗതാഷ്യ, ഈശോയെ കണ്ടുമുട്ടിയ ബാലന്‍

Leave a Reply

Your email address will not be published. Required fields are marked *