കനൽവഴികളിൽ പ്രത്യാശ പകർന്ന്…

കംബോഡിയായിലെ വനാന്തരങ്ങളിലേക്ക് നാടുകടത്തപ്പെട്ട്, കഷ്ടതകളെ അതീജിവിക്കാനുള്ള തത്രപ്പാടിലായിരുന്നു ലീ ലോണും അവരുടെ കുടുംബവും. നീ നാലുവർഷങ്ങൾ കടന്നുപോയി. വിശപ്പും കഠിനാധ്വാനവും മൂലം ഉറങ്ങാൻ കഴിയാതെപോയ എത്രയോ രാത്രികൾ! ക്മർ റൂഷിന്റെ ക്രൂരഭരണത്തിൻ കീഴിൽ ലോണിന്റെ മാതാപിതാക്കളും നാലു സഹോദരന്മാരും പട്ടിണിയും രോഗവുംമൂലം ലോകത്തോട് വിടവാങ്ങി. അതുമൂലമുായ വിരഹദുഃഖം അവളുടെ മനസിൽ മായാതെ കിടക്കുന്നു. അവസാനം ലോണിനും സഹോദരി നാനിനും പലായനം ചെയ്യാൻ അനുവാദം കിട്ടി.

ഏറെ ദൈവാശ്രയബോധം ഉായിരുന്ന ലോൺ അത്ഭുതത്തോടെ ചിന്തിച്ചു: എന്തുകൊ് തന്റെയും തന്റെ കുടുംബത്തിന്റെയും കംബോഡിയായിലുള്ള മറ്റു സഹോദരങ്ങളുടെയുംമേൽ, ഭരണം കയ്യാളുന്ന കുറെ ദുഷ്ടമനുഷ്യർ ഇത്ര വലിയ ക്രൂരത അടിച്ചേല്പ്പിക്കുവാൻ ദൈവം അനുവദിച്ചു! ഈ ചിന്ത രാവും പകലും അവളുടെ മനസിൽ പൊന്തിവന്നുകൊിരുന്നു. താമസിയാതെ ദൈവത്തിന്റെ വാഗ്ദാനം അവളുടെ മനസിനെ ഉണർത്തി: ”ഞാൻ നിങ്ങളെ മറന്നുകളയുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല.” നിയമാവർത്തന പുസ്തകത്തിലെ വചനം അവൾക്ക് ശക്തി പകർന്നു: ”നിങ്ങളുടെ ദൈവമായ കർത്താവ് കരുണയുള്ള ദൈവമാണ്. അവിടുന്ന് നിങ്ങളെ കൈവിടുകയോ നിങ്ങളുടെ പിതാക്കന്മാരോട് ശപഥം ചെയ്തിട്ടുള്ള ഉടമ്പടി വിസ്മരിക്കുകയോ ഇല്ല” (നിയ. 4:31).

ഞെരുക്കങ്ങളും കഷ്ടതകളും മാറുന്ന സമയം നമ്മളെയും കാത്തിരിക്കുന്നുാവാം. ഒരുപക്ഷേ, ലീ ലോണിനുായതുപോലെ അത്രയേറെ പ്രയാസമേറിയതായിരിക്കണമെന്നില്ല. എങ്കിലും വൈഷമ്യമേറുന്ന കാലങ്ങളിൽ, കർത്താവ് നമുക്ക് അഭയദുർഗമാണ് എന്ന സത്യം നാം വിസ്മരിക്കരുത്.

പ്രാവുകളും സർപ്പങ്ങളുമാകുക

തന്നിൽ വിശ്വസിക്കുകയും തന്നെ അനുഗമിക്കുകയും ചെയ്യുന്നവർക്ക് കഷ്ടപ്പാടുകളും സഹനങ്ങളും അനിവാര്യമാണെന്ന് ഈശോ മുന്നറിയിപ്പ് നല്കിയിട്ടു്. കർത്താവിന്റെ വചനം വിശുദ്ധ മത്തായി രേഖപ്പെടുത്തുന്നു: ”എന്റെ നാമംമൂലം നിങ്ങൾ സർവരാലും ദ്വേഷിക്കപ്പെടും. അവസാനം വരെ സഹിച്ചുനില്ക്കുന്നവൻ രക്ഷപ്പെടും” (മത്താ. 10:22).
എ.ഡി. 303-ൽ റോമൻ ചക്രവർത്തിയായിരുന്ന ഡയോക്ലീഷൻ ക്രൈസ്തവരെ അതിക്രൂരമായി പീഡിപ്പിക്കുന്ന ഒരു ഭീതിദ ഭരണത്തിന് തുടക്കമിട്ടു. അദ്ദേഹത്തിന്റെ പിൻഗാമിയായി ഭരണമേറ്റ ഗലേരിയസ് 311 വരെ അത് തുടർന്നു. ക്രിസ്തുവിനെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ക്രിസ്ത്യാനികളേവരും അവാച്യമായ പീഡനങ്ങളും ക്രൂരതയും ഏല്‌ക്കേിവന്നു. പതിനായിരങ്ങൾ കൊല ചെയ്യപ്പെട്ടു.

എക്കാലവും എന്നപോലെ ഇന്നും ക്രിസ്ത്യാനികൾ കൊടുംക്രൂരതയ്ക്കും അവാച്യമായ പീഡനങ്ങൾക്കും ഇരകളാണ്. ഇറാക്കിലും സിറിയയിലും നൈജീരിയയിലും അനേകശതം ക്രൈസ്തവരെ ഭീകരർ ഇതിനകം കൊന്നു! അനേകർ ക്രിസ്തുവിനെപ്പോലെ ക്രൂശിക്കപ്പെട്ടു. ലക്ഷങ്ങൾ ജന്മനാട്ടിൽനിന്ന് ഭീകരരെ ഭയന്ന് പലായനം ചെയ്തു. അത് തുടർന്നുകൊിരിക്കുന്നു. ഈശോയുടെ വചനങ്ങൾ അവരുടെ ഹൃദയങ്ങളിൽ നിറഞ്ഞുനില്പു്: ”ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയക്കുന്നു. അതിനാൽ നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിൻ” (മത്താ. 10:16). അപകടങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന വിവേകത്തെക്കുറിച്ചാണ് ഈശോ സംസാരിക്കുക. ”ഒരു പട്ടണത്തിൽ അവർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ” (മത്താ. 10:23). പ്രാവ്, നിഷ്‌കളങ്കതയുടെ പര്യായമാണ്. ഈശോ യോഹന്നാനിൽനിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചപ്പോൾ, പ്രാവിന്റെ രൂപത്തിലാണ് പരിശുദ്ധാത്മാവ് അവിടുത്തെമേൽ ഇറങ്ങിവന്നത് (ലൂക്കാ 3:22).
വിശ്വാസത്തിന് സാക്ഷ്യം വഹിക്കുക രക്ഷയിലേക്കുള്ള ഏകമാർഗമാണ്. അവസാനംവരെ, അതായത് ജീവൻ അപായപ്പെടുത്തിയും സഹിച്ചു നില്ക്കുന്നവനാണ് രക്ഷ പ്രാപിക്കുക, നിത്യജീവൻ നേടുക. നാം ദൈവത്തിനുവേി ജീവിക്കുമ്പോൾ, ഈ ലോകത്തിൽ സഹനങ്ങൾ പ്രതീക്ഷിക്കാമെന്ന് ഈശോ തന്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തിയിട്ടു്.

ആരുമില്ലാതാകുമ്പോൾ

ഏകാന്തതയുടെ രൂക്ഷതയെക്കുറിച്ച് ഒരു ഇംഗ്ലീഷ് ഡോക്ടർ നടത്തിയ പരീക്ഷണം ശ്രദ്ധേയമാണ്: അദ്ദേഹം നാദനിരുദ്ധമായ മുറികൾ അതിനായി സജ്ജീകരിച്ചു. പരീക്ഷണത്തിൽ ഭാഗഭാക്കുകളായവരെ ആ മുറികളിലാക്കി. അവർ രോമപടലംകൊുള്ള കൈയുറയും കമ്പിളിരോമംകൊുള്ള ഭാരമേറിയ കാലുറയും ധരിച്ചിരുന്നു. ഇതെല്ലാം അവർക്ക് ഒരു തരത്തിലുമുള്ള സ്പർശനാനുഭവവും ഉാകാതിരിക്കുവാൻവേിയായിരുന്നു. സുതാര്യമല്ലെങ്കിലും പ്രകാശം കടത്തിവിടുന്ന കണ്ണട അവരുടെ ദർശനശക്തിയെ നിയന്ത്രിച്ചിരുന്നു. ഒരു മണിക്കൂർ നേരത്തെ ഈ ഒറ്റപ്പെടൽ അനുഭവത്തിനുശേഷം പലർക്കും തങ്ങളിലേക്കുതന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലായി! ഒപ്പം ഉത്ക്കണ്ഠയും പരിഭ്രാന്തിയും മനസിനെ കീഴടക്കി. അഞ്ചുമണിക്കൂർ കഴിഞ്ഞപ്പോൾ ആർക്കും ആ മുറിയിൽ കഴിഞ്ഞുകൂടുക സാധ്യമല്ലാതായി. കാരണം ഏകാന്തത അത്രമേൽ അസഹനീയമാണ്. യേശുവും ആ അവസ്ഥയിലൂടെ കടന്നുപോയി. ”ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊ്?” (മർക്കോ. 15:34). ഏകാന്തതയുടെ രൂക്ഷതയാണ് ഈശോയുടെ നിലവിളിയിൽ നിറഞ്ഞുനിന്നത്. ഏകാന്തതയുടെ തീവ്രതയെക്കുറിച്ച് ഏറെക്കുറെ മനസിലാക്കാൻ മേൽപ്പറഞ്ഞ ഡോക്ടർ നടത്തിയ പരീക്ഷണം സഹായിക്കുന്നുല്ലോ.

നമ്മുടെ ചിന്തകൾ നമുക്ക് ക്രൂശിതനിലേക്ക് തിരിക്കാം. ലോകരക്ഷകനായ ഈശോ കുരിശിൽ കിടന്നപ്പോൾ അനുഭവിച്ച ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും തീവ്രത സങ്കല്പാതീതമായിരുന്നു. തനിക്കുായ ശാരീരികവേദനയെക്കാൾ വളരെ വളരെ രൂക്ഷമായിരുന്നു അത്. വാത്സല്യം നിറഞ്ഞ സ്വർഗീയ പിതാവ് തന്നെ ഉപേക്ഷിച്ചുവെന്ന ചിന്ത! ഇതിന്റെ കാഠിന്യം ആർക്കാണ് അളക്കുവാൻ സാധിക്കുക. എന്തിനുവേിയാണ് അചിന്തനീയമായ ഈ സഹനവും ഈശോ ഏറ്റെടുത്തത്? നമ്മൾ ചിന്തിക്കേ ഏറ്റം നിഗൂഢമായ ഒരു സത്യം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. ലോകാവസാനംവരെ കോടിക്കണക്കിന് മനുഷ്യമക്കൾ ‘എല്ലാവരും ഉപേക്ഷിച്ചു, ദൈവപിതാവും ഉപേക്ഷിച്ചു’ എന്ന അതിതീവ്രമായ ഒറ്റപ്പെടലിന്റെ ചിന്ത പേറി വിലപിക്കുമെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. അവർക്കുവേി ഈ സഹനവും ഈശോ കുരിശിൽ ഏറ്റെടുക്കുകയായിരുന്നു! ദൈവത്തിലേക്കുള്ള നമ്മുടെ വീെടുപ്പ് യാഥാർത്ഥ്യമാക്കാൻ വേി ഈശോ ഏറ്റെടുത്ത സഹനങ്ങളുടെ വൈവിധ്യം ഇവിടെ വെളിവാക്കപ്പെടുകയാണ്. ”ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായി തീർന്നുകൊ് നിയമത്തിന്റെ ശാപത്തിൽനിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാൽ, മരത്തിൽ തൂക്കപ്പെടുന്നവൻ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു” (ഗലാ. 3:13).

പ്രതിഫലം

മലയിലെ പ്രസംഗത്തിൽ, സുവിശേഷഭാഗ്യങ്ങൾ അരുളിയ ഈശോ അവസാനത്തെ ഭാഗ്യമായി അരുളിച്ചെയ്തത് വിശുദ്ധ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കൂ: ”എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും” (മത്താ. 5:11-12).

ഒരു കഥ വായിച്ചതോർക്കുന്നു: വർഷങ്ങൾക്കുമുൻപ് യൂറോപ്പിൽനിന്ന് ഒരു മിഷനറി ചൈനയിലെത്തി. പട്ടണ ങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് ലോകരക്ഷകനായ ക്രിസ്തുവിനെക്കുറിച്ചും നിത്യരക്ഷയെക്കുറിച്ചും വളരെ സാരവത്തായ പ്രസംഗങ്ങൾ നടത്തി. പക്ഷേ, ആരിൽനിന്നും ഒരു പ്രതികരണവുമുണ്ടായില്ല. നിത്യരക്ഷയെന്നാൽ എന്താണെന്നൊന്നും അറിയില്ലാത്ത ജനങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ യാതൊരു താല്പര്യവും കാണിച്ചില്ല. നിരാശനായി അദ്ദേഹം സ്വയം ചിന്തിച്ചു; എന്റെ ശുശ്രൂഷ തികഞ്ഞ പരാജയമാണല്ലോ! അങ്ങനെ ചിന്തിച്ചിരിക്കേ ചൈനക്കാരനായ ഒരു വിദ്യാർത്ഥി അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു: ”പ്രഭോ, അങ്ങു പ്രസംഗിക്കുന്ന യേശുവെന്ന ദൈവത്തെക്കുറിച്ചും നിത്യരക്ഷയെക്കുറിച്ചും കൂടുതൽ അറിയുവാൻ എനിക്ക് ഉത്ക്കടമായ ആഗ്രഹമുണ്ട്. പക്ഷേ, അതിനുമുൻപ് സുപ്രധാനമായ എന്റെ ഒരു ചോദ്യത്തിന് തക്കതായ മറുപടി കിട്ടണം. ഇതാണ് ആ ചോദ്യം” അങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കവിളിൽ അവൻ കൈകൊണ്ട് ശക്തമായി അടിച്ചു. അസ്തപ്രജ്ഞനും അവഹേളിതനുമായി, ഞെട്ടലോടെ അദ്ദേഹം ചോദിച്ചു: ”മകനേ, നീ എന്തിനാണിത് ചെയ്തത്?” അവൻ മറുപടി നല്കി: ”പ്രഭോ, അങ്ങ് ഏറ്റ അവഹേളനത്തിന് അങ്ങ് എങ്ങനെ പ്രതികരിക്കുമെന്നും എങ്ങനെ പകരം വീട്ടുമെന്നും അറിയാൻ ഞാൻ ചെയ്തതാണ്.”

അദ്ദേഹം പറഞ്ഞു: ”മകനേ, പകരം വീട്ടുക ക്രിസ്തീയമല്ല, ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ, നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും എന്നാണ്. നിറകണ്ണുകളോടെ ആ വിദ്യാർത്ഥി പറഞ്ഞു: ”ഗുരോ, എന്നോട് ക്ഷമിക്കണേ, യേശുവിന്റെ രക്ഷാകര പ്രബോധനങ്ങളിലുള്ള അങ്ങയുടെ വിശ്വാസവും ബോധ്യവും എത്ര ആഴമുള്ളതാണെന്നും അത് മറ്റുള്ളവർക്ക് പങ്കുവച്ചുകൊടുക്കുന്നതിൽ അങ്ങേക്കുള്ള ഉത്ക്കടമായ ആഗ്രഹം എത്ര വലുതും ആത്മാർത്ഥത നിറഞ്ഞതുമാണെന്നും ഞാൻ മനസിലാക്കുന്നു. വളരെ നന്ദി! എനിക്കും ഒരു ക്രിസ്ത്യാനിയാകണം – യേശുവിനെ എന്റെ നിത്യരക്ഷകനായി ഞാൻ സ്വീകരിക്കുന്നു!”

തന്നോടൊപ്പം നടക്കുന്നതിന്റെ പേരിൽ അവഹേളിക്കപ്പെടുമ്പോൾ, ആനന്ദിച്ചാഹ്ലാദിക്കുവാൻ ആഹ്വാനം ചെയ്യുന്ന ഈശോ നമുക്ക് നല്കുന്ന വാഗ്ദാനം ഇതാണ്: സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും (മത്താ. 5:11-12). യുഗാന്ത്യോന്മുഖ വീക്ഷണത്തിൽ നിത്യരക്ഷയിലേക്കുള്ള ഏകമാർഗം കുരിശിന്റെ മാർഗമാണ്. അതിനാൽ കനൽവഴികളിൽ പ്രത്യാശയോടെ നടക്കാം.

ഫാ. ഡോ. ഐസക്ക് ആലഞ്ചേരി

Leave a Reply

Your email address will not be published. Required fields are marked *