എന്റെ ഹൃദയമിടിപ്പ് യഥാര്‍ത്ഥത്തില്‍ വേണ്ടതിനെക്കാള്‍ വളരെ കുറവായിരുന്നു. 2016 മുതല്‍ എനിക്ക് നെഞ്ചുവേദനയും നെഞ്ചിനകത്ത് കുത്തലും അനുഭവപ്പെടാന്‍ തുടങ്ങി. ഇതിനായി ഞാന്‍ ഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. 2020-ല്‍ കോട്ടയം സംക്രാന്തിയിലുള്ള ഒരു വീട്ടില്‍ ഞാന്‍ ജോലിക്കായി നില്‍ക്കുമ്പോള്‍ അവിടെവച്ച് ശാലോം ടൈംസ് മാസിക കണ്ടു. അതിലെ സാക്ഷ്യങ്ങള്‍ എന്നെ സ്പര്‍ശിച്ചു. അപ്പോള്‍ ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു, എന്റെ ഹൃദയത്തിന്റെ തകരാര്‍ മാറിയാല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്ന്.
അങ്ങനെയിരിക്കേ ഒരു ദിവസം വീണ്ടും നെഞ്ചുവേദനയുണ്ടായി. പതിവുപോലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂര്‍ അവിടെ കിടത്തി. എല്ലാ ടെസ്റ്റുകളും ചെയ്തു. റിസല്‍റ്റുകളെല്ലാം പരിശോധിച്ചിട്ട് ഡോക്ടര്‍ പറഞ്ഞു, ”നിങ്ങളുടെ ഹൃദയത്തിന് യാതൊരു കുഴപ്പവുമില്ല!” പ്രാര്‍ത്ഥന കേട്ട് എന്നെ സുഖപ്പെടുത്തിയ യേശുവിന് നന്ദി!
കുഞ്ഞുമോള്‍ മോഹനന്‍, നെടിയമറ്റത്തില്‍,
പുള്ളിക്കാനം, ഇടുക്കി