‘ഫൂൾ’ ആക്കുന്നവരും ‘ഫൂൾ’ ആകുന്നവരും

രണ്ട് ദശാബ്ദങ്ങൾക്ക് മുൻപാണ് ബാങ്കിലെ ജോലി രാജിവച്ച് ഞാൻ മുഴുവൻസമയ സുവിശേഷ പ്രഘോഷണത്തിനിറങ്ങിയത്. ജോലിയിൽനിന്ന് രാജിവയ്ക്കാനായി ഞാൻ തിരഞ്ഞെടുത്ത ദിവസം ഏപ്രിൽ ഒന്നായിരുന്നു! കാരണം, ലോകത്തിന്റെ മുൻപിൽ ഞാനന്ന് ചെയ്തത് ഒരു മണ്ടത്തരംതന്നെ. ജോലി രാജിവച്ചതോടെ പലരുടെയും സ്‌നേഹം എനിക്ക് നഷ്ടപ്പെട്ടു. കാണുമ്പോൾ ചിരിച്ചുകൊണ്ട് ഓടിവന്നിരുന്നവർ കാണാത്ത ഭാവത്തിൽ നടക്കാൻ തുടങ്ങി… ‘സാറേ’ എന്ന് വിളിച്ചിരുന്നവർ പേരുവിളിക്കാനാരംഭിച്ചു. ഉണ്ടായിരുന്ന നല്ലൊരു ജോലി കളഞ്ഞ ‘മണ്ടനെ’ ഒരു പ്രത്യേക ഭാവത്തിൽ ആളുകൾ നോക്കുവാൻ തുടങ്ങിയപ്പോൾ ജനങ്ങളെ അഭിമുഖീകരിക്കുന്നതുപോലും ബുദ്ധിമുട്ടായി അനുഭവപ്പെട്ടു…. പിന്നീട് ശാലോം ടി.വി ആരംഭിച്ചതിനുശേഷം മാത്രമാണ് ചിലരൊക്കെ എന്റെ ‘ദൈവവിളി’ സത്യമായിരുന്നുവെന്ന് ചിന്തിക്കാൻ തുടങ്ങിയത്. എന്തായാലും എല്ലാ ഏപ്രിൽ ഒന്നിനും കർത്താവിനുവേണ്ടി ഒരു മണ്ടനാകാൻ കഴിഞ്ഞതിന്റെ ഭാഗ്യം ഞാൻ അനുസ്മരിക്കാറുണ്ട്.

സർക്കസിലെ കോമാളികൾ മാത്രമാണ് ബോധപൂർവം സ്വയം മണ്ടന്മാരാകാൻ ശ്രമിക്കാറുള്ളത്. നമ്മളൊക്കെ ഞാനൊരു ‘മണ്ടനോ’ ‘മണ്ടിയോ’ അല്ലെന്ന് കാണിക്കാനാണ് എപ്പോഴും പരിശ്രമിക്കാറുള്ളത്. എന്നാൽ, എവിടെയൊക്കെ നാം ബുദ്ധിമാന്മാരാണെന്ന് പ്രകടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ അവിടെയെല്ലാം യഥാർത്ഥത്തിൽ നാം മണ്ടന്മാരാകുകയാണ്.
വാദപ്രതിവാദങ്ങൾ പലപ്പോഴും ബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കാറുണ്ട്. ചില ദാമ്പത്യബന്ധങ്ങളിൽനിന്ന് കലഹങ്ങൾ വിട്ടൊഴിയാത്തതിന്റെ കാരണംപോലും ദമ്പതികളുടെ ‘വാദപ്രതിവാദ’ സ്വഭാവമാണ്. വാദിച്ചു ജയിച്ചില്ലെങ്കിൽ നാം മണ്ടന്മാരാകും എന്ന ഭയം അവിടെയുണ്ട്. ചിലപ്പോഴൊക്കെ ജീവിതപങ്കാളി ജയിക്കാൻവേണ്ടി സ്വയം മണ്ടന്മാരാകുന്നതാണ് ഏറ്റവും വലിയ ബുദ്ധി. വാദിച്ച് ജീവിതപങ്കാളിയെ പരാജയപ്പെടുത്തുന്നവർ ചെയ്യുന്നതാകട്ടെ മണ്ടത്തരവും…. സൗഹൃദബന്ധങ്ങൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും ഇത്തരം മണ്ടന്മാർ ധാരാളമാണിന്ന്.
കൊച്ചുകുട്ടികൾ വന്ന് അവരുടെ അറിവും അനുഭവവും വർണിക്കുമ്പോൾ, അവരുടെ മുന്നിൽ ഒന്നും അറിയാത്തവരെപ്പോലെയിരുന്ന് നാം അവരെ പ്രോത്സാഹിപ്പിക്കാറില്ലേ? എന്നാൽ, ”ഇതൊക്കെ എനിക്കറിയാം, ഞാനിതൊക്കെ എത്രയോ കണ്ടിരിക്കുന്നു, എന്തൊരു പൊട്ടത്തരമാണ് നീ പറയുന്നത്” – ഇതൊക്കെ അഹങ്കാരഭാവങ്ങളാണ് – ജ്ഞാനമില്ലായ്മയുമാണ്.

യേശു ചെയ്ത മണ്ടത്തരങ്ങളാണ് മനുഷ്യാവതാരവും കുരിശുമരണവും. മരുഭൂമിയിലെ പരീക്ഷയുടെ സമയത്ത് സാത്താൻ തന്റെ ബുദ്ധി ഉപയോഗിച്ച് കുരിശില്ലാത്ത വഴികൾ യേശുവിന്റെ മുന്നിൽ അവതരിപ്പിച്ചു. പക്ഷേ, ബുദ്ധിയുടെ വഴികൾ കർത്താവ് തിരസ്‌കരിച്ചു. സ്വർഗത്തിന്റെ മണ്ടത്തരങ്ങളാണ് സാത്താന്റെ ബുദ്ധിയെക്കാൾ മേന്മയേറിയതെന്ന് അവിടുന്ന് തെളിയിച്ചു.

യൂദാസ് ബുദ്ധിപൂർവം പ്രവർത്തിച്ചുകൊണ്ടാണ് യേശുവിനെ ഒറ്റിക്കൊടുക്കുന്നത്. പക്ഷേ, അവൻ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടനായി. യേശുവിനെ കുരിശിൽ തറച്ചപ്പോൾ താൻ വിജയിച്ചുവെന്ന് സാത്താന് തോന്നി. അടുത്ത നിമിഷം അവൻ തിരിച്ചറിഞ്ഞു – താൻ പൂർണമായും തകർക്കപ്പെട്ടുവെന്ന്.

ഹേറോദേസിന്റെ ചോദ്യത്തിനു മുന്നിൽ യേശു നിശബ്ദനായത് ഉത്തരം അറിയാത്തതുകൊണ്ടല്ല. അതുപോലെ ചില ചോദ്യങ്ങളുടെ മുന്നിൽ ഉത്തരമറിയാത്തവനെപ്പോലെ മണ്ടനാകുക. ചിലതൊക്കെ അറിഞ്ഞാലും അറിഞ്ഞില്ലെന്ന് നടിക്കുക; കണ്ടാലും കണ്ടില്ലെന്ന് നടിക്കുക. ജീവിതം മനോഹരമാകാനും വിജയകരമാകാനും ചിലപ്പോഴെങ്കിലും നാം മണ്ടന്മാരാകേണ്ടതുണ്ട്. കുടുംബത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി, ദൈവത്തിനുവേണ്ടി മണ്ടന്മാരായ ബുദ്ധിമാന്മാരുടെ ചരിത്രം നമുക്കതിനുള്ള പ്രചോദനം നല്കട്ടെ.

ശാരോനിലെ പനിനീർപുഷ്പവും അടവിത്തരുക്കളിന്നിടയിൽ മനോഹരമായ ഒരു നാരകവും ആയ ക്രിസ്തു ദൈവത്തിന്റെ തേജസ് മുഴുവനും വഹിക്കുന്നവനുമായിരുന്നു. എന്നാൽ, അവനെ കണ്ടവർ മുഖം തിരിച്ചുകളയാൻ തക്കവിധം (ഏശയ്യാ 53) അവൻ തന്റെ സൗന്ദര്യം ഉപേക്ഷിച്ചു – അവൻ നിന്ദിക്കപ്പെട്ടു. തന്റെ ജീവനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും പാപികളോടുകൂടി എണ്ണപ്പെടുകയും ചെയ്തു (53:12). അതിന്റെ ഫലം എന്താണ്? കർത്താവിന്റെ ഹിതം അവനിലൂടെ നിറവേറി, തന്റെ കഠിനവേദനയുടെ ഫലംകണ്ട് തൃപ്തനായി (53:11).

എപ്പോഴും വിജയിക്കണമെന്നും എല്ലാവരുടെയും മുകളിൽ കയറണമെന്നും ആഗ്രഹിക്കുന്നവർക്ക് മണ്ടന്മാരാകാൻ കഴിയില്ല. എന്നാൽ, ദൈവഹിതം നിറവേറ്റാൻ ആഗ്രഹിക്കുമ്പോൾ ചിലപ്പോഴെങ്കിലും മണ്ടന്മാരാകാൻ തയാറായേ പറ്റൂ. കുരിശിന്റെ ഭോഷത്തം ഉൾക്കൊള്ളാതെ ഉയിർപ്പിന്റെ മഹിമ തേടുന്നവരുടെ മണ്ടത്തരങ്ങളിൽ പെട്ടുപോകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന

കർത്താവേ, സ്‌നേഹത്തെപ്രതി ‘മണ്ടന്മാരാ’കാനും വിവേകത്തെപ്രതി മണ്ടത്തരങ്ങളെ അംഗീകരിക്കാനും അങ്ങയുടെ തിരുമനസ് നിറവേറ്റുന്നതിനെപ്രതി മണ്ടത്തരങ്ങൾ പ്രവർത്തിക്കാനും ഞങ്ങൾക്ക് ശക്തി നല്കണമേ, ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

14 Comments

 1. SAJI JESUS ALIVE says:

  Brother,you are great and your thoughts….May the GOD bless….

 2. GIby George says:

  This is excellent article. I have read many times. Simplicity in language but strong message. Last 10 years I have been reading your thoughts. Some times I felt, now Benny Sir is not strong in writing his articles, but.. amazing brother… God bless you & ministries.

 3. PK Eldho says:

  Tremendous message Brother praying god to get enough strength to follow abba pithavu always. May god bless u and ministry until ever.

 4. grace Mani says:

  Thank you sir for this motivating and inspiring thoughts. . Your thoughts really help people to come closer to Jesus. May Jesus bless you in abundance to bring more people know about Him.I do pray for Shalom and you everyday

 5. BIJU JOSEPH says:

  Extreme thoughts and presentation ——-Thank God ……

 6. Nevil says:

  Inspired Article. lord Bless You.

 7. Thomas John says:

  “To you it has been granted to know the mysteries of the kingdom of haven, But to theme it has not been granted ” Mathew 13;11
  God Bless You.

 8. Joy Lester says:

  വളരെ ചിന്തോദ്ധീപകമായ ലേഖനം. ഒന്നും മുന്നില്‍ കാണാതെ ശ്യൂന്യതിയിലേക്ക് ചുവടുകള്‍ വച്ച പൂര്‍വ്വപിതാവായ അബ്രഹാമിനെപ്പോലെ താങ്കളുടെ വിശ്വാസയാത്ര മാതൃകാപരം തന്നെ. വിശ്വാസ ജീവിതത്തില്‍ പുലര്‍ത്തേണ്ട ശൂന്യവത്കരണം അതിന്‍റെ എല്ലാ വേദനയോടും ഏറ്റുവാങ്ങിയ ജീവിത മാതൃക ഞങ്ങള്‍ക്കും അനുകരണീയമാകട്ടെ എന്ന് നമ്മുടെ കര്‍ത്താവിന്റെ നാമത്തില്‍ വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു. യേശുവേ നന്ദി. യേശുവേ സ്തുതി. യേശുവേ ആരാധന. ആമേന്‍.

 9. JOSY MATHEW says:

  inspirational editorial….

 10. claramma joseph says:

  Dear Brother in Christ

  I appreciate your wonderful thoughts and inspiring Article. I always like to read your editorial. I always get some energy and strength from your articles and editorials.

  May the Holy Spirit Guide you to write more inspiring Articles in future.

 11. cinoop chacko says:

  tthanks brother for your amazing thoughts !!

 12. J Alex says:

  Very realistic,touching and concise….Thanks.

 13. soumya says:

  enne mandi yennu vilkkumbol kalahkkathirkkan enne ormapeduthane eeshoye….

 14. Bunny says:

  So true. Honesty and everything redienozgc.

Leave a Reply

Your email address will not be published. Required fields are marked *