അമേരിക്ക: കഴിഞ്ഞ കാലത്തും ഇപ്പോഴുമുള്ള ക്രൈസ്തവരുടെ എണ്ണത്തെ ആധാരമാക്കി ക്രൈസ്തവവിശ്വാസം പിന്തുടരുന്നവരുടെ ഇടയിലുണ്ടണ്ടാ കുന്ന മാറ്റം പ്രൊജക്ട് ചെയ്യാനാവുമെന്ന് യു.എസിലെ ഗവേഷകനായ ജോർജ് വെയ്ജൽ. 1900 മുതൽ 2050 വരെയുള്ള കാലഘട്ടത്തിലെ മിഷനറി പ്രവർത്തനങ്ങളെക്കുറിച്ച് ‘ദി സ്റ്റാറ്റസ് ഓഫ് ഗ്ലോബൽ ക്രിസ്റ്റ്യാനിറ്റി’ എന്ന പഠനത്തിലാണ് അടുത്ത തലമുറയിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിലുണ്ടണ്ടാവുന്ന മാറ്റത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടണ്ടിനുള്ളിൽ ക്രൈസ്തവവിശ്വാസികളുടെ എണ്ണത്തിൽ പലമടങ്ങ് വർദ്ധനയുണ്ടണ്ടായ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ക്രൈസ്തവവിശ്വാസത്തിന് ശോഭനമായ ഭാവിയുണ്ടെണ്ടന്നും പഠനറിപ്പോർട്ടിൽ പറയുന്നു. ആഗോള സുവിശേഷവൽക്കരണത്തിന് വിഘാതമായി നിൽക്കുന്ന ഒരു പ്രധാനം ഘടകം വെയ്ജൽ തന്റെ പഠനത്തിൽ
ചൂണ്ടണ്ടിക്കാണിക്കുന്നുണ്ടണ്ട്.
അക്രൈസ്തവരായ ജനങ്ങളിൽ 14 ശതമാനം ആളുകൾക്ക് മാത്രമേ ഒരു ക്രൈസ്തവനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളൂ. അതായത് 86 ശതമാനം അക്രൈസ്തവർക്കും ക്രൈസ്തവനായ ഒരു വ്യക്തിയുമായും പരിചയമില്ല. ഇന്ന് ലോകത്തിൽ 33 ശതമാനം പേർ ക്രൈസ്തവ വിശ്വാസം പുലർത്തുന്നവരാണ്. 2050 ആകുമ്പോഴേക്കും മൂന്ന് ശതമാനം വർദ്ധനവാണ് വെയ്ജൽ പ്രതീക്ഷിക്കുന്നത്.