റോം: രാഷ്ട്രീയ വിട്ടുവീഴ്ചയിലൂടെയോ അപകടരമായ പിൻവാങ്ങലിലൂടെയോ സംജാതമാകുന്ന അക്രമരാഹിത്യത്തിന്റെ അവസ്ഥ മാത്രമല്ല സമാധാനം, ഉന്നതത്തിൽ നിന്ന് വരുന്നതാണ് അത്. യേശുക്രിസ്തു തന്നെയാണ് ആ സമാധാനം- സമാധാനത്തിന്റെ രാജകുമാരൻ, രണ്ടണ്ട് ജനതകളെ ഒന്നാക്കുന്നവൻ.
യേശുവിന്റെ സമാധാനം മാർഗദീപവും ജീവന്റെ വഴിയുമായി വിലമതിക്കുന്ന ഒരു വ്യക്തിക്കുമാത്രമേ സമാധാനസ്ഥാപകനാകുവാൻ സാധിക്കുകയുള്ളൂ; സമാധാനത്തിന്റെ മാർഗത്തിൽ മുമ്പോട്ട് പോകു വാൻ ആഹ്വാനം ചെയ്തുകൊണ്ടണ്ട് ഫ്രാൻസിസ് മാർപ്പാപ്പ വിവരിച്ചു. ബൊക്കോ ഹാരം തീവ്രവാദികളുടെ അക്രമങ്ങളാൽ ക്ലേശിക്കുന്ന നൈജീരിയയോട് ഐകദാർഡ്യം പ്രഖ്യാപിച്ച് സംസാരിക്കവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. മടികൂടാതെ ശരിയായിട്ടുള്ളത് തുടർന്നു ചെയ്യുവാനും സമാധാനത്തിന്റെ പാതയിൽ മുമ്പോട്ടു പോകുവാനും പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു.