സ്‌നേഹം പ്രകടിപ്പിക്കുന്ന പാവകള്‍


ലില്ലി എന്ന ഒരു ചെറിയ പെണ്‍കുട്ടിയെ ചിത്രീകരിക്കുന്ന ചലച്ചിത്രമാണ് ലില്ലി. സഞ്ചരിക്കുന്ന സര്‍ക്കസ് ടീമിലെ അംഗമാണ് അവള്‍. തന്റെ പ്രായത്തിലുള്ള മറ്റ് പെണ്‍കുട്ടികളൊന്നും ഇല്ലാത്തതിനാല്‍ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാര്‍ അവിടത്തെ മൂന്ന് കളിപ്പാവകളാണ്. എന്നാല്‍ വളരുന്തോറും ലില്ലിക്ക് ഏകാന്തത അനുഭവപ്പെടുന്നു. ഒരു ദിവസം ഏകാന്തതയുടെ പാരമ്യത്തില്‍ അവിടെനിന്ന് ഓടിപ്പോകാന്‍ അവള്‍ തീരുമാനിക്കുന്നു. കളിപ്പാവകളെ ആലിംഗനം ചെയ്ത് യാത്ര പറഞ്ഞ് ഇറങ്ങാനൊരുങ്ങുകയാണ് ലില്ലി. ആ സമയത്ത് അവ വല്ലാതെ വിറയ്ക്കുന്നതായി അവള്‍ക്ക് അനുഭവപ്പെടുന്നു. കളിപ്പാവകളല്ല പാവകളിപ്പിക്കുന്ന യുവാവാണ് തന്നെ സ്‌നേഹിക്കുന്നത് എന്ന് അപ്പോഴാണ് അവള്‍ക്ക് മനസിലാവുന്നത്. കളിപ്പാവകളിലൂടെ തന്നോട് സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നത് പാവകളിപ്പിക്കുന്നയാളാണ് എന്നവള്‍ തിരിച്ചറിയുന്നു.
ഒരു പരിധിവരെ നാമും ലില്ലിയെപ്പോലെയല്ലേ? കളിപ്പാവകളെ പാവകളിപ്പിക്കുന്നയാളിന്റെ സ്ഥാനത്ത് പലപ്പോഴും കാണുന്നു. സൃഷ്ടികളെല്ലാം സ്രഷ്ടാവിന് നമ്മോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗങ്ങളാണെന്ന് നാം തിരിച്ചറിയാതെ പോകുകയാണ്.
കടപ്പാട്: ‘ചലഞ്ച് 2000’

 

Leave a Reply

Your email address will not be published. Required fields are marked *