ഞാനൊരു ഹൈന്ദവയാണ്. എങ്കിലും ഈശോയില്‍ വിശ്വസിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ വളരെയധികം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടെണ്ണം പങ്കുവയ്ക്കട്ടെ. 2018-ല്‍ എന്റെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകന് ബൈക്ക് ആക്‌സിഡന്റ് ഉണ്ടായി. തീര്‍ത്തും രക്ഷപ്പെടുകയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഞാനുള്‍പ്പെടെ അനേകര്‍ അവനുവേണ്ടി ഈശോയോട് പ്രാര്‍ത്ഥിച്ചു. ശാലോമില്‍ സാക്ഷ്യം അറിയിക്കാമെന്നും ഞാന്‍ തീരുമാനിച്ചു. ഇപ്പോള്‍ രക്ഷപ്പെട്ട് സാമാന്യം നല്ല രീതിയില്‍ ജീവിക്കുന്നു.
മറ്റൊന്ന് എന്റെ രണ്ടാമത്തെ മകള്‍ക്ക് ലഭിച്ച അത്ഭുതസൗഖ്യമാണ്. അവള്‍ ഊഞ്ഞാലില്‍നിന്ന് വീണ് ശ്വാസം നിലച്ചുപോയി. അവള്‍ക്കുവേണ്ടി ഹൃദയമുരുകി ഈശോയെ വിളിച്ചുപ്രാര്‍ത്ഥിച്ചപ്പോള്‍ ശ്വാസം തിരികെ ലഭിച്ചു.
അനിജ, കോഴിമല, ഇടുക്കി