വിശ്വാസം, ശരണം, സ്‌നേഹം എന്നിവയുടെ മനോഭാവത്തിലുള്ള പ്രാർത്ഥനയാണ് ക്രൈസ്തവ പ്രാർത്ഥന. അതു സ്ഥിരോത്സാഹത്തോടെയുള്ളതും ദൈവേഷ്ടത്തിന് സ്വയം കീഴടങ്ങുന്നതുമാണ് (2556-2658, 2662).
ക്രൈസ്തവനെപ്പോലെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തി, ആ നിമിഷത്തിൽത്തന്നെ തന്നിൽനിന്ന് പുറത്തുവരുകയും കർത്താവായ ഏകദൈവത്തിൽ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന മനോഭാവത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. അതേസമയം അയാൾ തന്റെ പ്രത്യാശയെല്ലാം ദൈവത്തിൽ പ്രതിഷ്ഠിക്കുന്നു. അവിടുന്ന് തന്നെ ശ്രവിക്കുകയും മനസിലാക്കുകയും സ്വീകരിക്കുകയും പൂർണനാക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. വിശുദ്ധ ജോൺ ബോസ്‌കോ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: ”ദൈവഹിതം അറിയാൻ മൂന്നു കാര്യങ്ങൾ ആവശ്യമാണ്; പ്രാർത്ഥന, കാത്തിരിക്കൽ, ആലോചന സ്വീകരിക്കൽ. അവസാനമായി, ക്രൈസ്തവ പ്രാർത്ഥന എപ്പോഴും സ്‌നേഹത്തിന്റെ ഒരു പ്രകടനമാണ്. ആ സ്‌നേഹമാകട്ടെ ക്രിസ്തുവിന്റെ സ്‌നേഹത്തിൽനിന്ന് വരുന്നതും ദൈവികസ്‌നേഹം അന്വേഷിക്കുന്നതുമാണ്.”
യു കാറ്റ്