സമ്മർദ്ദം കുറയ്ക്കാനൊരു മരുന്ന്

200 രൂപയുടെ ഒരു ഡി.ഡി എടുക്കാനായി ബാങ്കിലെ നീണ്ട ക്യൂവിൽ നില്ക്കുകയായിരുന്നു ആ പെൺകുട്ടി. അല്പനേരത്തെ കാത്തുനില്പിനുശേഷം കാഷ്യറുടെ കൈയിൽനിന്ന് ഡി.ഡി വാങ്ങിക്കുമ്പോൾ ഹൃദയപൂർവം ഒന്നു പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു, ”വളരെ നന്ദി സാർ!”
തിരക്കിനിടയിൽ അല്പം അസ്വസ്ഥതയോടെ ഇരിക്കുകയായിരുന്ന കാഷ്യർ പെട്ടെന്ന് മുഖമുയർത്തിനോക്കി. ”ഓകെ, ഓകെ” ചിരിക്കാൻ മറന്നുപോയിരുന്ന അദ്ദേഹത്തിന്റെ ചുണ്ടിലും ഒരു നേർത്ത പുഞ്ചിരി വിടർന്നു. പിന്നെ അദ്ദേഹം സഹപ്രവർത്തകരോടു പറഞ്ഞു, ”നോക്കൂ, രാവിലെ മുതൽ എത്ര ലക്ഷം രൂപയുടെ വിനിമയം നടന്നു. പക്ഷേ ഇപ്പോൾ, ഈ 200 രൂപയുടെ ഡി.ഡി. കൊടുത്തപ്പോൾ എന്തോ ചെയ്തതുപോലെ തോന്നുന്നു.” അങ്ങനെ പറഞ്ഞുകൊണ്ട് അയാൾ സന്തോഷത്തോടെ ജോലി തുടർന്നു.

കൂടെയുള്ളവരോടും അതോടൊപ്പം ദൈവത്തോടും നന്ദി പ്രകടിപ്പിക്കുന്നവരാകുക, ഒരു പുഞ്ചിരികൊണ്ടെങ്കിലും.

ഡയാന ജോർജ്‌

1 Comment

  1. jeeja jose says:

    oru nallavakku etra santhosham undakkum.Very Good

Leave a Reply

Your email address will not be published. Required fields are marked *