സ്‌പെയിനിലെ ഗ്രാനഡയിൽ പാവങ്ങളെ സഹായിച്ച് ജീവിച്ചുകൊണ്ടിരുന്ന സാധുമനുഷ്യനായിരുന്നു ജോൺ. ഭിക്ഷാടനം നടത്തി കിട്ടുന്ന ഭക്ഷണവും വസ്ത്രവും ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ സേവനങ്ങൾ. എന്നാൽ ചില ആളുകൾക്ക് ജോണിന്റെ പ്രവർത്തനങ്ങളിൽ സംശയവും അനിഷ്ടവും തോന്നി. അക്കൂട്ടത്തിൽപ്പെട്ട കുറച്ചുപേർ ഒരിക്കൽ ജോൺ ഭിക്ഷ യാചിച്ചിരുന്നതിനടുത്തെത്തി. അതിലെ ഒരു യുവാവ് അടുത്തുണ്ടായിരുന്ന വെള്ളച്ചാട്ടത്തിൽനിന്നും ഒരു പാത്രം വെള്ളമെടുത്ത് ജോണിന്റെ തലയിലൊഴിച്ചു. സ്‌പെയിനിലെ തണുപ്പുകാലമാണ്. കടുത്ത തണുപ്പുള്ള വെള്ളം അദ്ദേഹത്തിന്റെ മേലാസകലം ഒഴുകിയിറങ്ങി. ചുറ്റുമുള്ള എല്ലാവരും സ്തബ്ധരായി. എന്നാൽ ജോണാകട്ടെ ആ യുവാവിനോട് മാപ്പു പറഞ്ഞ് നനഞ്ഞ വസ്ത്രങ്ങളുമായി ഭിക്ഷാടനം തുടർന്നു. ഇതോടെ ശത്രുക്കൾ നിശ്ശബ്ദരായി.
ഈ ജോണാണ് പിന്നീട് ദൈവത്തിന്റെ വിശുദ്ധ ജോൺ എന്ന് വിളിക്കപ്പെട്ടത്.
”ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതു
പോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും
ക്ഷമിക്കണമേ” (മത്തായി 6:12) “