ശാന്തത അവകാശമാക്കാൻ

ഒരു ബിസിനസ് സ്ഥാപനം സ്വന്തമായി വളർത്തിക്കൊണ്ടുവന്ന യുവസംരംഭകനായിരുന്നു ഫ്രാങ്ക്. സഹപ്രവർത്തകരെല്ലാം വളരെയധികം ബഹുമാനിക്കുകയും ബിസിനസ് കാര്യങ്ങളിൽ മികവ് പുലർത്തുകയും ചെയ്യുന്ന യുവാവാണ് ഫ്രാങ്ക് എന്ന് സംസാരത്തിൽനിന്ന് ബോധ്യപ്പെട്ടു. പതുക്കെ പതുക്കെ എനിക്ക് ഫ്രാങ്കിന്റെ രഹസ്യം മനസിലായി. വീടിന് പുറത്ത് ഫ്രാങ്ക് ആരെയും എതിർക്കില്ല. എത്ര വലിയ പ്രശ്‌നമുണ്ടായാലും നയപരമായ രീതിയിൽ പരിഹാരം കണ്ടെത്തും. എന്നാൽ കുടുംബത്തിലേക്ക് കടന്നുചെന്നാൽ ഏറ്റവും നിസാര കാര്യങ്ങൾക്ക് പോലും അദ്ദേഹം ഭാര്യയോടും മക്കളോടും ദേഷ്യപ്പെടും. കുട്ടികൾ അൽപ്പം ഉച്ചത്തിൽ സംസാരിച്ചാലോ രാവിലെ അദ്ദേഹത്തിന് ലഭിക്കുന്നതിന് മുമ്പ് പത്രം മറ്റാരെങ്കിലും വായിച്ചാലോ ഒക്കെ ഫ്രാങ്കിന് വലിയ ഈർഷ്യയാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം കുടുംബത്തിൽ പലപ്പോഴും കലഹത്തിന് കാരണമായി. ക്രമേണ കുടുംബത്തിലെ അസ്വസ്ഥതകൾക്ക് കാരണം തന്റെതന്നെ പെരുമാറ്റമാണെന്ന് ഫ്രാങ്കിന് മനസിലായി. ഇത് അദ്ദേഹത്തിൽ കുറ്റബോധം ജനിപ്പിക്കുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം സഹായം തേടി ക്ലിനിക്കിൽ വന്നത്.

താൻ അനുഭവിക്കുന്നുണ്ടെന്ന് ഫ്രാങ്കിനുപോലും മനസിലാക്കാൻ സാധിക്കാതെ പോയ മാനസികസമ്മർദ്ദമാണ് ഫ്രാങ്കിന്റെ കുടുംബബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ഇടയാക്കിയത്. പ്രശ്‌നത്തിന്റെ മൂലകാരണം ബോധ്യപ്പെട്ട ഫ്രാങ്ക് തന്റെ സഹപ്രവർത്തകരോട് കൂടുതൽ തുറന്ന സമീപനം പുലർത്തുവാൻ തയാറായി. പൊട്ടിത്തെറിക്കാതെയും ബന്ധങ്ങളെ ഉലയ്ക്കാതെയും ഭിന്നാഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കാൻ സാധിക്കുമെന്ന് ഫ്രാങ്കിന് ബോധ്യമായി. തുറന്ന സമീപന രീതി പ്രാവർത്തികമാക്കിയ ഫ്രാങ്കിന്റെ കൂടെ ജോലി ചെയ്യുന്നത് കൂടുതൽ എളുപ്പമായി എന്ന് ഫ്രാങ്കിന്റെ ജോലി സ്ഥലത്തെ അടുത്ത സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തി. സ്വാഭാവികമായും ഫ്രാങ്കിന്റെ കുടുംബജീവിതം സന്തോഷകരമായി മാറി.

ബോധതലത്തിൽ അറിയാതെതന്നെ ഉള്ളിൽ അടിഞ്ഞുകൂടിയ സമ്മർദ്ദമാണ് കുടുംബബന്ധം താറുമാറാകുന്ന അവസ്ഥയിലേക്ക് ഫ്രാങ്കിനെ കൊണ്ടുചെന്നെത്തിച്ചത്. ബോധതലത്തിൽ അറിയുന്നതും അറിയാത്തതുമായ നിരവധി സമ്മർദ്ദങ്ങളിലൂടെയാണ് ഒരോ മനുഷ്യനും കടന്നുപോകുന്നത്. ഇന്ന് പലരുടെയും ജീവിതത്തിൽ വിട്ടുമാറാതെ തുടരുന്ന ചില ശാരീരിക രോഗങ്ങളുടെ കാരണം മാനസികസമ്മർദ്ദംതന്നെയാണ്. ശമനം കിട്ടാതെ കൂടുതൽ കാലം തുടരുന്ന സമ്മർദ്ദം, ശാന്തമാകാനും വിശ്രമത്തിലേക്ക് കടന്നുവരു വാനുമുള്ള ശരീരത്തിന്റെ സ്വതസിദ്ധമായ കഴിവിനെ ഇല്ലാതാക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

പരിഹാരം കണ്ടെത്താൻ

പരസ്യശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പ് 40 രാവും 40 പകലും യേശു പിതാവിന്റെ സാന്നിധ്യമനുഭവിച്ചുകൊണ്ട് മരുഭൂമിയിൽ ചെലവഴിച്ചു. (ലൂക്കാ 4:1-13). ശിഷ്യൻമാരെ തിരഞ്ഞെടുക്കുന്നതിനുമുമ്പും ”അവൻ ഒരു വിജനസ്ഥലത്തേക്ക് പോയി.” (ലൂക്കാ 4:42) എന്ന് സുവിശേഷകർ വ്യക്തമാക്കുന്നു. അവസാനം കുരിശുമരണത്തിനുമുമ്പും പിതാവിന്റെ സ്വരം ശ്രവിക്കുവാനായി അവിടുന്ന് ഗത്‌സമെൻ തോട്ടത്തിൽ പ്രാർത്ഥനയിലാണ്ടു. ആത്മാവിനെ വിശ്രാന്തിയിലേക്ക് നയിക്കുന്ന യേശുവിന്റെ പ്രാർത്ഥനാശൈലി സഭയിലെ വിശുദ്ധരും പിൽക്കാലത്ത് മാതൃകയാക്കി.

ജീവിതത്തിൽ കടന്നുവരുന്ന സമ്മർദ്ദങ്ങളെ വൈകാരിക വളർച്ചയുടെ ചവിട്ടുപടികളായി എപ്രകാരം മാറ്റാം എന്ന് പഠിക്കേണ്ടതുണ്ട്. ആന്തരികസംഘർഷത്തിന്റെ ചുഴലിക്കാറ്റിൽ ഉലയുന്ന അവസരങ്ങളിൽ ആകുലതകൾക്ക് കാരണമാകുന്ന ചിന്തകളെയും വികാരങ്ങളെയും കുറിച്ച് പ്രാർത്ഥനാപൂർവ്വം ധ്യാനിക്കുന്നത് വ്യക്തിത്വവികസനത്തിന് കാരണമാകും.

പിതാവായ ദൈവത്തോട് നാം പ്രാർത്ഥനയിൽ അടുക്കുംതോറും നമ്മുടെ കഴിഞ്ഞ കാലജീവിതത്തിൽ ഉണ്ടായ മുറിവുകളും തിക്താനുഭവങ്ങളും ബോധമനസിലേക്ക് കടന്നുവരുവാൻ ആരംഭിക്കും. വളരെക്കാലമായി അബോധമനസിൽ കുഴിച്ചുമൂടിയിട്ടിരിക്കുന്ന വൈകാരികമായ മുറിവുകൾ ഒരുപക്ഷേ നമ്മുടെ ജീവിതത്തിലുണ്ടാവാം. ധ്യാനപൂർവമായ പ്രാർത്ഥനയുടെ നിമിഷങ്ങളിൽ ഇത്തരം അനുഭവങ്ങളെക്കുറിച്ച് ദൈവം നമ്മെ ബോധവാനാക്കുന്നു. ഇപ്പോഴും ഈ അനുഭവം എപ്രകാരമാണ് നമ്മെ സ്വാധീനിക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നതിനും അതിൽനിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് വളർച്ച പ്രാപിക്കുന്നതിനുമാണ് ദൈവം അവ വെളിപ്പെടുത്തി തരുന്നത്.

പരിശുദ്ധാത്മാവ് അബോധമനസിന്റെ ആഴങ്ങളിലുള്ള മുറിവുകളെ സ്പർശിക്കുമ്പോൾ അവ സൗഖ്യമാക്കപ്പെടുന്നു. ഈ സൗഖ്യത്തിലൂടെ നമ്മുടെ ജീവിതത്തിന്റെ രൂപാന്തരീകരണം സാധ്യമാവുമെന്ന് പൗലോസ് ശ്ലീഹാ റോമാക്കാർക്കെഴുതിയ ലേഖനത്തിൽ വ്യക്തമാ ക്കുന്നു. ”നിങ്ങളുടെ മനസിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണവുമായത് എന്തെന്ന് വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും”(റോമാ 12:2). ആദ്യകാലം മുതൽ അടിഞ്ഞുകൂടിയിരിക്കുന്ന തിക്താനുഭവങ്ങളും വിദ്വേഷവും നിറഞ്ഞ അബോധമനസ്സിന്റെ ഉടമയാണെങ്കിൽ അറിയാതെ തന്നെ നീരസത്തിന്റെയും വെറുപ്പിന്റേതുമായ പ്രവൃത്തികളാവും നമ്മുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അബോധമനസിൽ അടിഞ്ഞുകൂടിയിരിക്കുന്ന വെറുപ്പിലേക്കും നിഷേധാത്മകചിന്തകളിലേക്കും മുറിവുകളിലേക്കും പരിശുദ്ധാത്മാവിനെ കൂട്ടിക്കൊണ്ട് വരുമ്പോൾ വികലമായ ചിന്തകളുടെ സ്ഥാനത്ത് ജീവനും പ്രകാശവും നിറയും. എല്ലാവരിലേക്കും ഊർജ്ജം പകരുന്ന ശക്തി അവിടെ നിന്ന് പ്രസരിച്ച് തുടങ്ങും. അതിനു സഹായിക്കുന്ന പ്രക്രിയയാണ് ധ്യാനം.

ക്രൈസ്തവധ്യാനം എങ്ങനെ?

”അങ്ങയിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു…”(ഏശ. 26:3). ധ്യാനാത്മക പ്രാർത്ഥന എളുപ്പമാണെന്നും അതിനായി പ്രത്യേക തയാറെടുപ്പുകൾ ആവശ്യമില്ലെന്നും ചിന്തിക്കുവാനുള്ള സാധ്യതയുണ്ട്. വാസ്തവത്തിൽ ധ്യാനംപോലെതന്നെ പ്രധാനപ്പെട്ടതാണ് അതിനായുള്ള ഒരുക്കവും. ഒന്നാമതായി ധ്യാനത്തിനായി ശരീരത്തെ ഒരുക്കണം. ധ്യാനത്തിലൂടെ ശരീരം പൂർണമായ ശാന്തതയിലേക്കും വിശ്രമത്തിലേക്കും കടന്നുവരുന്നുണ്ട്. അതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണമോ ഉദ്ദീപനപാനീയങ്ങളോ നമ്മുടെ ധ്യാനത്തെ ബാധിക്കുവാൻ അനുവദിക്കരുത്. ധ്യാനത്തിന് മുമ്പുള്ള ഒരു മണിക്കൂറിനിടയിൽ ഭക്ഷണം കഴിക്കുന്നതും രണ്ട് മണിക്കൂറിനിടയിൽ ഉദ്ദീപനപാനീ യങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

ക്രൈസ്തവ ധ്യാന രീതി അഭ്യസിക്കുവാൻ
സഹായകരമായ ചില നിർദേശങ്ങൾ:

1. ആയാസരഹിതവും സുഖപ്രദവുമായ രീതിയിൽ ഇരിക്കുക.

2. കണ്ണുകൾ അടയ്ക്കുക.

3. മൂക്കിലൂടെ ശ്വസിക്കുക. ശ്വാസോച്ഛ്വാസത്തെക്കുറിച്ച് ബോധവാനാവുക. ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ ‘കർത്താവിൽ’ ശ്രദ്ധ കേന്ദ്രീകരിക്കുക. പുറത്തേക്ക് ഉച്ഛ്വസിക്കുമ്പോൾ ‘ഈശോ’യിൽ കേന്ദ്രീകരിക്കുക. സ്വഭാവികമായ രീതിയിൽ ഈ വിധം ശ്വാസോച്ഛ്വാസം തുടരുക.

4. ആഴമായ ശാന്തത ലഭിക്കുന്നതിനെക്കുറിച്ച് അസ്വസ്ഥതപ്പെടേï ആവശ്യമില്ല. സ്വാഭാവികമായി ശാന്തത കടന്നു വരും. പല വിചാരങ്ങൾ ഉïാകുമ്പോൾ അവയെക്കുറിച്ച് ചിന്തിക്കാതെ അവ കടന്നുപോകുവാൻ അനുവദിക്കുക. ‘കർത്താവ്’, ‘ഈശോ’ എന്നീ ശക്തിയേറിയ നാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

5. 15 മിനിറ്റ് വീതം ദിവസം രï് നേരം ഈ ധ്യാനരീതി പിന്തുടരാവുന്നതാണ്.

6. സമയം നോക്കുന്നതിനായി ഇടയ്ക്ക് കണ്ണ് തുറക്കുന്നതിൽ അപാകതയില്ല.

7. ഭക്ഷണം കഴിച്ചതിന് ശേഷം രï് മണിക്കൂറെങ്കിലും കഴിഞ്ഞേ ധ്യാനത്തിൽ പ്രവേശിക്കാവൂ.

8. ധ്യാനത്തിൽനിന്ന് ദിനചര്യകളിലേക്കുള്ള മാറ്റം ക്രമാനുഗതമായിരിക്കണം.

ധ്യാനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലവും പ്രധാനപ്പെട്ടതാണ്. ശാന്തമായ ഒരു അന്തരീക്ഷത്തിൽ വേണം ധ്യാനം നടത്തുവാൻ. ശബ്ദവും ബഹളവും ഏറ്റവും കുറഞ്ഞ തോതിൽ കടന്നുവരുന്ന മുറിയാവും പ്രായോഗികമായി ഏറ്റവും അനുയോജ്യം. ധ്യാനസമയത്ത് കണ്ണ് തുറന്ന് നോക്കിയാൽ കാണാൻ സാധിക്കുന്ന വിധം ഒരു ക്ലോക്ക് ക്രമീകരിക്കുന്നത് ഉചിതമാണ്. ധ്യാനത്തിന് ശേഷം ദിനചര്യകളിലേക്കുള്ള പരിവർത്തനം ശാന്തവും ക്രമവുമായ രീതിയിൽ സംഭവിക്കുന്നത് പരമാവധി ഫലങ്ങൾ ലഭിക്കുവാൻ ഇടയാക്കും.

ധ്യാനത്തിന്റെ കേന്ദ്രബിന്ദുവായ യേശുനാമം ധ്യാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകൊള്ളും. ധ്യാനിക്കുക എന്നതിലുപരിയായി നാം അവനോട് ചേരുന്നു. ഈ പ്രാർത്ഥനയുടെ നിമിഷങ്ങളിൽ ആഴമായ നിശബ്ദത ആത്മാവിനെ ചൂഴ്ന്നു നിൽക്കും. ആഴമായ നിശബ്ദതയിൽ സർവ്വസൃഷ്ടികളുടെയും ഉടയവനായവന്റെ സാന്നിധ്യം അനുഭവിക്കാൻ സാധിക്കും. നമ്മുടെ സ്വത്വം ദൈവസാന്നിധ്യം ചൂഴ്ന്ന് നിൽക്കുന്ന അനുഭവത്തിലൂടെ കടന്നുപോകുന്നു. അവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള നിശബ്ദമായ അവബോധത്തിനിടയിലും മറ്റ് ചിന്തകൾ ഉയർന്നു വന്നേക്കാം. ഇത്തരത്തിൽ വരുന്ന ചിന്തകൾ സമ്മർദ്ദം ലഘൂകരിക്കാൻ ഇടയാക്കുന്നതായി പല ഗവേഷണ ങ്ങളും തെളിയിച്ചിട്ടുണ്ട്.

ആ ദിവസത്തെ ഏതെങ്കിലും ഒരു സംഭവത്തെക്കു റിച്ചുള്ള ചിന്ത അതുമായി ബന്ധപ്പെട്ട സമ്മർദ്ദം വിടുവിക്കാൻ സഹായകമായി തീരുന്നു. ആ ചിന്തകളെ ആകാശത്തിലെ മേഘങ്ങളെപ്പോലെ ഒഴുകിപ്പോകുവാൻ അനുവദിക്കുക. ആ ചിന്തകളെ ഒഴുക്കിക്കളഞ്ഞ് ദൈവനാമത്തിലേക്ക് തിരികെ ശ്രദ്ധ കൊണ്ടുവരുന്നത് വഴി ധ്യാനാത്മക നിശബ്ദതയുടെ ആഴങ്ങളിലേക്ക് കടന്ന് ചെല്ലുവാൻ സാധിക്കും.

ഫലങ്ങൾ, സാക്ഷ്യങ്ങൾ

ആദ്യത്തെ ധ്യാനത്തിന് ശേഷം തന്നെ ശ്വാസോ ച്ഛ്വാസം, ശരീരതാപം, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ മേഖലകളിൽ ഗുണപരമായ ശാരീരികമാറ്റം കാണാറുണ്ട്. എന്നാൽ ഈ ക്രൈസ്തവ ധ്യാന രീതിയുടെ യഥാർത്ഥ ഫലം അറിയുവാൻ ഇത് തുടർച്ചയായി ആറ് മുതൽ എട്ടാഴ്ച വരെ ചെയ്യേണ്ടതുണ്ട്. ഈ സമയം ആകുമ്പോഴേക്കും കൂടുതൽ ശാന്തമായ വ്യക്തിത്വത്തിന് ഉടമയായ വിവരം ധ്യാനത്തിലേർപ്പെടുന്ന വ്യക്തിക്ക് ബോധ്യമായിത്തുടങ്ങും.
വ്യക്തിപരമായ പ്രാർത്ഥനയിൽ നിലനിൽക്കാൻ സാധിക്കാത്ത പലർക്കും ഈ ധ്യാനരീതിയിലൂടെ കർത്താവുമായി കൂടുതൽ ആഴമായ ബന്ധം പുലർത്താൻ സാധിച്ചിട്ടുണ്ട്. യേശുവിനെക്കുറിച്ചുള്ള ആഴമായ അറിവിലേക്കും ധന്യമായ ആദ്ധ്യാത്മിക അനുഭവത്തിലേക്കും കടന്നുവരുവാൻ ധ്യാനത്തിലൂടെ സാധിക്കുന്നു. ക്ഷമയോടെയും സഹിഷ്ണുതയോടെയും ധ്യാനിക്കുന്നത് വഴി യേശുവിന്റെ അടിസ്ഥാനസ്വഭാവമായ ശാന്തത നമ്മിലും വന്ന് നിറയുന്നു.

പത്ത് വർഷത്തോളം കഠിനമായ തലവേദന അനുഭവിച്ചിരുന്ന ഒരു സ്ത്രീക്ക് ധ്യാനത്തിലൂടെ മോചനം ലഭിച്ച അനുഭവം പങ്കുവയ്ക്കുകയുണ്ടായി. ആൾക്കൂട്ടത്തിന്റെ നടുവിൽ ചെല്ലേണ്ട അവസരങ്ങളിലാണ് ഈ സ്ത്രീക്ക് തലവേദന ഉണ്ടായിരുന്നത്. ഈശോയുടെ നാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധ്യാനത്തിലൂടെ ആഴമായ ശാന്തതയിലേക്ക് കടന്നുവരുവാൻ ഈ സ്ത്രീക്ക് സാധിച്ചു. അതിന്റെ അനുബന്ധ ഫലമെന്നവണ്ണം ആൾക്കൂട്ടത്തിന്റെ നടുവിൽ ചെല്ലുമ്പോഴും ഇപ്പോൾ തലവേദന ബാധിക്കാറില്ലെന്ന് ഈ സ്ത്രീ സാക്ഷ്യപ്പെടുത്തി.

തെറ്റായ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന്റെ കുറ്റബോധവുമായി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഒരു മനുഷ്യൻ ഈ ധ്യാനത്തിലൂടെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുവന്നതിനെക്കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തി- ”പ്രതിസന്ധിയുടെ സമയത്ത് എനിക്ക് പ്രാർത്ഥിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. രാവിലെ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പോലും അസാമാന്യമായ ശക്തി പ്രയോഗിക്കേണ്ടതായി വന്നു. എന്നാൽ ഈ ധ്യാനത്തിലൂടെ എനിക്ക് എന്നെത്തന്നെ ശാന്തനാക്കാൻ സാധിച്ചു. ഈശോയെ തേടിപ്പോകാതെതന്നെ അവിടുന്ന് എന്നെ തേടി വന്ന അനുഭവം.”

യേശു നമ്മെയും വിളിക്കുന്നു – ”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.”(മത്താ. 11:28-29)
ഡോ. പോൾ ഡി ബ്ലാസ്സി

2 Comments

  1. philomina raju says:

    good one. inspiring

Leave a Reply

Your email address will not be published. Required fields are marked *