ടൂറിൻ: ക്രൂശിതനായ ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന തിരുക്കച്ച ഏപ്രിൽ 19-ന് പൊതുദർശനത്തിനായി വച്ചു. ടൂറിനിൽനിന്നുള്ള വൈദികനായിരുന്ന വിശുദ്ധ ഡോൺ ബോസ്കോയുടെ 200-ാം ജന്മദിനത്തോടനുബന്ധിച്ചാണ് മാർപ്പാപ്പ തിരുക്കച്ചയുടെ പ്രദർശനത്തിന് അനുമതി നല്കിയത്. ജൂൺ 24 വരെ പൊതുദർശനം ഉïാകും.
യേശുവിന് ഏറ്റതായി സുവിശേഷങ്ങളിൽ വിവരിക്കുന്ന പീഡകളേറ്റ വ്യക്തിയുടേതിന് സമാനമായ അടയാളങ്ങൾ തിരുക്കച്ചയിൽ ദൃശ്യമാണ്. ശിരസ്സിനും കൈകൾക്കും കാലുകൾക്കും ചുറ്റുമുള്ള രക്തക്കറ എബി ഗ്രൂപ്പിൽപ്പെട്ട മനുഷ്യരക്തമാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. ദിവ്യകാരുണ്യ അത്ഭുതങ്ങളിലും രക്തം എബി ഗ്രൂപ്പിൽപ്പെട്ടതുതന്നെ. തിരുക്കച്ചയെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ സഭ പ്രോത്സാഹിപ്പിക്കുന്നു. ഈശോയുടെ പീഡാസഹനത്തെക്കുറിച്ച് ധ്യാനിക്കുവാൻ തിരുക്കച്ചയിൽ പതിഞ്ഞിരിക്കുന്ന രൂപം കാണുവാനാണ് സഭ വിശ്വാസികളെ ക്ഷണിക്കുന്നത്.