തിരുവനന്തപുരം: 2013-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ശാലോം ടെലിവിഷൻ സംപ്രേഷണം ചെയ്ത ‘വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ’ ടെലിസീരിയൽ ആറ് പുരസ്കാരങ്ങൾ കരസ്ഥമാക്കി.
മികച്ച സീരിയലായി ‘വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ’ തെരഞ്ഞടുക്കപ്പെട്ടു. മികച്ച സംവിധായകൻ, തിരക്കഥാ കൃത്ത് എന്നിവയ്ക്ക് ശാലോം ചീഫ് പ്രൊഡ്യൂസർ സിബി യോഗ്യാവീടനും നിർമ്മാണത്തിന് ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രസന്ന തട്ടിൽ സി.എച്ച്.എഫും പുരസ്കാരം നേടി. മറിയം ത്രേസ്യയായി അഭിനയിച്ച ജിസ്ബി പൗലോസാണ് മികച്ച രïാമത്തെ നടി. ഈ കഥാപാത്രത്തിന് ശബ്ദംകൊടുത്ത എയ്ഞ്ചൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ 1876-ൽ ജനിച്ച് ത്യാഗോജ്വലമായ ജീവിതത്തിലൂടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയായി ഉയർത്തപ്പെട്ട കന്യാസ്ത്രീയുടെ ജീവിതം, നാടകീയതയില്ലാതെ സാങ്കേതിക തികവോടെ അവതരിപ്പിച്ചിരിക്കുകയാണെന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി. മാനവികതയ്ക്കും മതസൗഹാർദത്തിനും ഊന്നൽ നൽകി കഥാപാത്രങ്ങൾക്ക് അനുയോജ്യ അഭിനേതാക്കളെ കïെത്തി വൈകാരികത നിലനിർത്തി നൽകിയ ആവിഷ്ക്കാരമികവാണ് സീരിയലിനെ മികവുറ്റതാക്കിയതെന്നു ജൂറി അഭിപ്രായപ്പെട്ടു.
നേരത്തെ ഈ സീരിയലിന് നിർമ്മാതാവിനും മികച്ച സംവിധായകനുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിരുന്നു.