പുല്ലാകണോ മരമാകണോ?

ലിനമോൾ എന്നും രാത്രിയിൽ കിടക്കുന്നതിനുമുമ്പ് ഡയറി എഴുതും. ‘ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ’ വായിച്ചതിനുശേഷം തുടങ്ങിയ ഒരു നല്ല ശീലമാണത്. അന്ന് രാത്രിയും പതിവുപോലെ അവൾ ഡയറി എടുത്തു. അതിൽ ഇങ്ങനെയാണ് എഴുതിയത്.
ഇന്നു വൈകുന്നേരം കൂട്ടുകാർക്കൊപ്പം വീടിനടുത്തുള്ള നാട്ടുവഴിയിലൂടെ നടന്നപ്പോൾ പഞ്ചാരമാവിന്റെ വലിയൊരു കൊമ്പ് വീണു കിടക്കുന്നതു കïു. ഇന്നലെ രാത്രി നല്ല കാറ്റും മഴയുമായിരുന്നല്ലോ. തലേ ദിവസംവരെ എന്തു പൊക്കത്തിൽ നിന്നിരുന്ന കൊമ്പാ! സോഹൻ ചേട്ടൻ തോട്ടിയുംകൊïുവന്നാലേ അതിൽനിന്ന് മാമ്പഴം പറിക്കാൻ പറ്റാറുള്ളൂ. പക്ഷേ ഇന്ന് അതിൽനിന്ന് തെറിച്ചു വീണു കിടന്നിരുന്ന മാമ്പഴങ്ങൾ ഞങ്ങളെല്ലാം പെറുക്കിയെടുത്തു.
എല്ലാവർക്കും ആ മാമ്പഴം ചപ്പിവലിച്ചു തിന്നാൻ എന്തിഷ്ടമായിരുന്നെന്നോ. പക്ഷേ ആ കൊമ്പു കïപ്പോൾ എനിക്കിത്തിരി സങ്കടം തോന്നി. പാവം, വേദനിച്ചിട്ടുïാവുമോ ആവോ? അധികം പൊക്കത്തിൽ നില്ക്കാതിരിക്കുന്നതാ നല്ലത്.
ആ കൊമ്പിനു താഴെയും അരികിലുമൊക്കെ നിറയെ പുല്ലുï്. ആ പുല്ലൊന്നും ഒടിഞ്ഞുപോയിട്ടില്ലായിരുന്നു. നനഞ്ഞിരിക്കുന്നതിനാൽ തലയും താഴ്ത്തി നില്പായിരുന്നെന്നു മാത്രം. പക്ഷേ ഉച്ച കഴിഞ്ഞു ചെല്ലുമ്പോഴേക്കും അവയെല്ലാം പിന്നെയും ഉഷാറായി നില്ക്കുന്നുï്. പുല്ലാവുന്നതാണ് നല്ലതെന്നു തോന്നി. പൊക്കത്തിൽനിന്നു വീഴുന്നതിന്റെ വേദനയുïാവില്ലല്ലോ.

എന്റെ ഈശോയേ, എനിക്ക് പുല്ലിനെപ്പോലെയായാൽ മതി. അഹങ്കാരമില്ലാത്ത നല്ല കുട്ടിയായാൽ മതി. അതല്ലേ ഈശോക്കുമിഷ്ടം. എന്നെ അങ്ങനെയാക്കണേ…. ഇനി നമുക്ക് ഉറങ്ങാം.

ലിനമോൾ എഴുതി പൂർത്തിയാക്കി ഡയറി അടച്ചു വയ്ക്കുമ്പോൾ അപ്പയും അമ്മയും എത്തി. അനിയനും കുഞ്ഞനിയത്തിയും മുൻപേ ഉറങ്ങിയിട്ടുïായിരുന്നതുകൊï് അന്ന് ലിനമോൾമാത്രമേ അപ്പക്കും അമ്മക്കും ഉമ്മ കൊടുക്കാനുïായിരുന്നുള്ളൂ. ഉമ്മയൊക്കെ വാങ്ങിയിട്ട് അപ്പ ലിനമോളെ ചേർത്തുനിർത്തി. ”മോളെഴുതി കാണിച്ചു തന്ന ഡയറിക്കുറിപ്പുകളൊക്കെ അപ്പക്ക് നല്ല ഇഷ്ടമായി, കേട്ടോ. ഇനിയും ഒരു പാട് നല്ല പുസ്തകങ്ങൾ വായിക്കണം. അപ്പോൾ കൂടുതൽ നന്നായി എഴുതാൻ പറ്റും.”
”ശരി അപ്പേ, അപ്പോൾ ഞാൻ ഈശോക്കു വേïി എഴുതും. അതെല്ലാം വായിച്ച് എല്ലാവർക്കും ഈശോയോട് നല്ല ഇഷ്ടം തോന്നണം. അപ്പോൾ എനിക്ക് എന്തു സന്തോഷമായിരിക്കും, പിന്നെ ഈശോക്കും സന്തോഷമാകണം.”

”ലിനമോൾ നല്ല കുട്ടിയാ കേട്ടോ. എന്നും ഇങ്ങനെതന്നെയാവണം” അമ്മ ലിനമോൾക്ക് ഒരുമ്മ കൊടുത്തുകൊï് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *