അവർക്കെവിടെനിന്നു കിട്ടി ആ സ്‌നേഹഭാവം?

ആതുരശുശ്രൂഷാരംഗത്ത് വർഷങ്ങളായി ജോലി ചെയ്യുന്ന ഞാൻ ദിനവും അനേകം എയ്ഡ്‌സ് രോഗികളെയും അവരോടൊപ്പമുള്ളവരെയും കാണാറു്. രോഗികളെല്ലാം തന്നിൽത്തന്നെ ഒതുങ്ങിക്കൂടാൻ ശ്രമിക്കും. കൂടെ വരുന്നവരാകട്ടെ, എയ്ഡ്‌സ് രോഗി രക്തമെടുക്കുവാൻ മുന്നോട്ടു വരുമ്പോൾ പുറകോട്ടു മാറി പതുങ്ങി നില്ക്കുന്നത് പതിവ് കാഴ്ച. അവരോട് ഈ രോഗി നിങ്ങളുടെ ആരാണ് എന്ന് ചോദിച്ചാൽ ‘ഞാൻ സന്നദ്ധ പ്രവർത്തകൻ’ എന്നോ രോഗിയെ അനാഥാലയത്തിൽനിന്ന് കൊുവരുന്നതാണെന്നോ ഒക്കെയുള്ള മറുപടിയായിരിക്കും ലഭിക്കുക. ഒരിക്കൽപോലും എന്റെ ഭർത്താവെന്നോ എന്റെ അപ്പൻ, എന്റെ അമ്മ, എന്റെ ബന്ധുവെന്നോ പറയാറില്ല.

എന്നാൽ കുറച്ചു നാളുകൾ ക്കുമുൻപ് ഒരു എയ്ഡ്‌സ് ബാധിതൻ വന്നു. വെള്ള മുും വെള്ള ഷർട്ടുമാണ് വേഷം. സൗമ്യമായ പെരുമാറ്റം, പ്രശാന്തമായ മുഖം, പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും ഭാവപ്രകടനങ്ങൾ. അദ്ദേഹത്തിന്റെ കൂടെ ര് മക്കളും ഉായിരുന്നു. അപ്പനെ നടുക്ക് ചേർത്തുപിടിച്ച് ചെറുപ്പക്കാരായ മകനും മകളും ഇടതും വലതുമായി നില്ക്കുന്നു.
ലാബിൽ നിയന്ത്രിക്കുവാൻ കഴിയാത്തവണ്ണം ജനത്തിരക്ക്. തിരക്കിനിടയിലൂടെ മകൾ രക്തപരിശോധനയ്ക്കുള്ള പേപ്പറുമായി നേരെ എന്റെ അടുക്കൽ വന്നു. ”അച്ഛൻ റിട്രോ പേഷ്യന്റ് ആണ്. ക്യൂവിൽ നിർത്താതെ അച്ഛന്റെ രക്തമെടുത്ത് ഞങ്ങളെ വിടുവാൻ സാധിക്കുമോ?” പെട്ടെന്നെനിക്ക് ഒരു അത്ഭുതംപോലെ തോന്നി. ‘ഈ രോഗി നിങ്ങളുടെ ആർ’ എന്ന് ചോദിച്ചാൽ എങ്ങനെയും രക്ഷപ്പെട്ടുപോകുന്നവരുടെ ഇടയിൽനിന്ന് ഒരു ചെറുപ്പക്കാരി വന്നു പറയുകയാണ് ‘ഇതെന്റെ അച്ഛനാണ്, എയ്ഡ്‌സ് രോഗിയാണ്.’

ആരും പറയാത്തത്

നാളിതുവരെയും ഒരു വ്യക്തിപോ ലും അങ്ങനെ പറഞ്ഞിട്ടില്ല. അതിനാൽ അതു പറഞ്ഞതിനുശേഷം ഞാൻ അവരെ ഒന്നുകൂടി ശ്രദ്ധിക്കുവാൻ തുടങ്ങി. രുമക്കളും അപ്പന്റെയടുത്തുനിന്ന് മാറുന്നില്ല. അപകർഷതാബോധത്തിന്റെയും കുറ്റപ്പെടുത്തലിന്റെയും ഒറ്റപ്പെടുത്തലിന്റെയും ശാപവാക്കുകളുടെയും ഒരു തരിപോലും അവരിൽ കാണാനില്ല. അപ്പനെ ചേർ ത്തുപിടിച്ച് മക്കൾ നില്ക്കുന്നത് കപ്പോൾ അവർ കൊുവന്ന രക്തപരിശോധനയ്ക്കുള്ള പേപ്പറിൽ ഞാൻ രോഗിയുടെ പേര് വായിച്ചു. അതൊരു ക്രൈസ്തവന്റെ പേര് അല്ലായിരുന്നു. പക്ഷേ അക്രൈസ്തവനായിരിക്കേത്തന്നെ അദ്ദേഹത്തിൽ പൂർണമായും ക്രിസ്തു വസിക്കുന്നു, ക്രിസ്തുവിന്റെ ചൈതന്യം അദ്ദേഹം അറിയാതെ അദ്ദേഹത്തിൽ നിറഞ്ഞിരിക്കുന്നു.
ക്രൈസ്തവനല്ലാത്ത ഒരു എയ്ഡ് സ് രോഗിയിൽ ക്രിസ്തുവിന്റെ ചൈത ന്യം എനിക്ക് ഒരു അത്ഭുതമായി തോ ന്നി. ക്രിസ്തു സർവത്തിന്റെയും ഉടയവൻ എന്ന ചിന്ത എന്നിൽ രൂപപ്പെട്ടു. ”സമസ്തവും അവനിലൂടെ ഉായി; ഒന്നും അവനെക്കൂടാതെ ഉായിട്ടില്ല” (യോഹ. 1:3) എന്നത് സത്യമാണെന്ന് എനിക്ക് ബോധ്യമാകുകയായിരുന്നു. ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത ആ വ്യക്തിയിലും ക്രിസ്തുവിന്റെ സജീവസാന്നിധ്യം തിരിച്ചറിഞ്ഞപ്പോൾ എല്ലാവരും അവനിലൂടെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന സത്യം എനിക്ക് മനസിലാകുകയായിരുന്നു. അത് പ്രഖ്യാപനം ചെയ്യേതുതന്നെ.

മകളോട് ഞാൻ ചോദിച്ചു; ”അച്ഛൻ നേരത്തെ എവിടെയായിരുന്നു ജോലി ചെയ്തിരുന്നത്?” മകൾ പറഞ്ഞത് ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ പേരാണ്. എന്റെ ഈ പതിവു ചോദ്യം ഞാൻ എല്ലാവരോടും ചോദിക്കാറു്. പക്ഷേ ചില നിശ്ചിത ഉത്തരങ്ങളായിരുന്നു എല്ലാവരിൽനിന്നും ലഭിക്കാറ്. പിന്നീട് പ്രയാസപ്പെട്ട് അവിടെ നിന്നുള്ള ഒരു രക്ഷപ്പെടലായിരിക്കും കാണുക.

സ്‌നേഹത്തിന്റെ ഉറവിടം

അച്ഛനെ ചേർത്തുപിടിച്ച് നില്ക്കുന്ന മക്കളിൽ രക്ഷപ്പെടലിന്റെ പ്രവണത ഞാൻ കില്ല. ദൈവം ഈ മക്കളിലൂടെ അച്ഛനെ ചേർത്തുപിടിച്ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. പ്രതിസന്ധിഘട്ടത്തിൽ ഒരു വിഭാഗം എങ്ങനെയും രക്ഷപ്പെട്ട് ഓടുമ്പോൾ അതേ പ്രതിസന്ധിഘട്ടത്തിൽ സ്‌നേഹത്തോടും കരുതലോടും അച്ഛനെ ചേർത്തുപിടിച്ചിരിക്കുന്ന മക്കൾ. ഒരു സ്ത്രീയുടെ മുൻപിൽ ഇവനെ എനിക്ക് അറിയില്ല എന്ന് പറഞ്ഞ പത്രോസല്ലായിരുന്നു അവർ. മറിച്ച്, പരിശുദ്ധാത്മാവിന്റെ വരവിനുശേഷം, നിങ്ങൾ ക്രൂശിച്ചുകൊന്ന നസറായക്കാരൻ ക്രിസ്തുവിനെയത്രേ ഞങ്ങൾ പറയുന്നത് എന്നു പറഞ്ഞ പത്രോസായിരു ന്നു അവർ.

ഈ മക്കൾക്ക് കരുതലിന്റെ സ്വഭാ വം എങ്ങനെ കിട്ടി? ഞാൻ ചിന്തിക്കുന്നത് ഇങ്ങനെയാണ്: കുട്ടിക്കാലം മുതലേ സ്‌നേഹത്തിന്റെ ഭാഷയിലൂടെയായിരുന്നു മക്കളെ അച്ഛൻ വളർത്തിയത്. രുപേരെയും മടിയിൽ ഒരുപോലെയിരുത്തി, രുപേർക്കും തുല്യഅവകാശം നല്കിയിട്ടുാവാം. തെറ്റ് ചെയ്തപ്പോഴൊക്കെ സ്‌നേഹത്തോടെ ശാസിച്ചിട്ടുാവാം. തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തിയപ്പോൾ അതിരുകളില്ലാത്ത സ്‌നേഹത്തിൽ അവരെ കൂട്ടിയിട്ടുാവാം. തൊണ്ണൂറ്റിയൊമ്പതിനെയും ഉപേക്ഷിച്ച് ഒന്നിനെ തേടിയിറങ്ങുന്ന ക്രിസ്തുവിനെപ്പോലെ നഷ്ടപ്പെട്ടപ്പോഴൊക്കെ അവരെ തേടി കത്തെി മടക്കിക്കൊുവന്നിട്ടുാവാം. അപ്പന്റെ അരികിൽനിന്ന് ഇറങ്ങിപ്പോയി പന്നിക്കൂട്ടിൽ കിടന്ന മകന്റെ വരവും കാത്ത് പടിവാതില്ക്കൽ നിന്നിട്ടുാവാം. പാപിനിയായ സ്ത്രീയെ ക്രിസ്തു മോചിപ്പിച്ചതുപോലെ പാപം ചെയ്തപ്പോൾ ഇനി മേലിൽ പാപം ചെയ്യരുതെന്ന് താക്കീത് ചെയ്ത് വിട്ടയക്കുന്ന ഒരു പിതാവായിരുന്നിട്ടുാകാം.

ക്രിസ്തു തന്റെ വിലാപ്പുറത്ത് ആഞ്ഞ് കുത്തിയവർക്കുവേി പ്രാർത്ഥിച്ചതുപോലെ വികൃതിയോടെ മുഖത്തും ദേഹത്തും ഇടിച്ചപ്പോൾ കുഞ്ഞുവിരലുകൾ പിടിച്ച് ഉമ്മവച്ചിട്ടുാകാം. പാപം ചെയ്യുമ്പോൾ ആ പാപം ഏറ്റുപറയുവാൻ ദൈവസന്നിധിയിൽ കൊുപോയിട്ടുാവാം. നന്മയും തിന്മയും മുന്നിൽവച്ചിട്ട് നന്മയെ ചൂിക്കാട്ടി പാപത്തെ വെറുക്കുവാനും പാപിയെ സ്‌നേഹിക്കുവാനും മക്കളെ പഠിപ്പിച്ചിട്ടുാവാം. സ്വന്തം വിശപ്പ് വകവയ്ക്കാതെ ചെറിയ പാത്രത്തിലെ അപ്പക്കഷണങ്ങൾ അവർക്കായി വർധിപ്പിച്ചിട്ടുാകാം. എമ്മാവൂസിലേക്ക് അവർ പോയപ്പോൾ അവരെ മടക്കി വിളിച്ചിട്ടുാവാം.

ഇവിടെ ഞാൻ കാണുന്നത് മക്കളെ ചേർത്ത് പിടിക്കുന്ന ദൈവത്തെയല്ല. ദൈവത്തെ ചേർത്തുപിടിക്കുന്ന മക്കളെയാണ്. അപ്പന് ഒരു ചെറിയ നിമിഷത്തിലുായ അവിവേകത്തെക്കുറിച്ച് മക്കളോട് പറഞ്ഞിട്ടുായിരിക്കണം, സ്‌നേഹത്തെയും കാരുണ്യത്തെയും കരുതലിനെയും കുറിച്ച് പഠിപ്പിക്കുകയും അത് ജീവിതത്തിൽ കാട്ടിത്തരുകയും ചെയ്ത എന്റെ പിതാവിന് അതല്ലാതെ ഞങ്ങൾ എന്തുകൊടുക്കുമെന്ന് മക്കൾ തീരുമാനിച്ചിട്ടുാകാം. അതായിരിക്കാം ഞാൻ കണ്ണുകൊ് ക ദൈവസ്‌നേഹം.

ക്രിസ്തുവിന്റെ കരുതൽ – എങ്ങനെ അവരത് പഠിച്ചു? ഈ ദൈവികദാനം എങ്ങനെ അവർ സ്വന്തമാക്കി? അതെ, സ്വർഗീയപിതാവിൽനിന്ന് നമുക്ക് ലഭിച്ച ക്രിസ്തു ഒരു വിഭാഗത്തിന്റേതല്ല. സകലർക്കുമുള്ള രക്ഷയുടെ മാർഗം. അവൻ സർവജനത്തിനും വേിയുള്ളവൻ. അതെ, അവനെ അറിയാത്തവരിൽപ്പോലും അവൻ വസിക്കുന്നു. തങ്ങളിലും അവൻ വസിക്കുന്നുവെന്ന് അവർക്ക് ബോധ്യമാക്കി കൊടുക്കേവരല്ലേ അവനെ അറിഞ്ഞ നാം. അതുകൊാകാം ക്രിസ്തു പറഞ്ഞത് ”വിളവുകൾ ഏറെ, വേലക്കാരോ കുറവ്.” വിളവിന്റെ സമൃദ്ധിയും വേലക്കാരുടെ കുറവുമായിരുന്നു ഞാൻ അവിടെ കത്. അതിനാൽ നമുക്കിനി വിളവിന്റെ നാഥനോട് അധികമായി പ്രാർത്ഥിക്കാം.

സ്റ്റാഫോർഡ് എസ്.

1 Comment

  1. Elsamma James says:

    VERY GOOD ARTICLE

Leave a Reply

Your email address will not be published. Required fields are marked *