ഭാഗ്യവാൻമാർ

കോളേജിലെ ആദ്യദിനം തന്നെ ആ പെൺകുട്ടിക്ക് നിരാശയുടേതായിരുന്നു. കാരണം അവൾ ആ പഠനമേഖല തിരഞ്ഞെടുത്തത് മാതാപിതാക്കളുടെ നിർബന്ധം നിമിത്തംമാത്രമാണ്. മുന്നോട്ടു പോകുന്നത് ഏറെ വിഷമകരമായിത്തോന്നിയപ്പോൾ അല്പം ആശ്വാസത്തിനായി ഒരു ധ്യാനത്തിനു പോകാൻ അവൾ തീരുമാനിച്ചു.

നാലു ദിവസം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവളുടെ സ്വരം അടഞ്ഞിരുന്നു. ആരാധനയുടെ സമയങ്ങളിലെല്ലാം ഉച്ചത്തിൽ സ്തുതിച്ചതിനാലാണെന്ന് അവൾക്ക് മനസിലായി. ആ സമയങ്ങളിൽ എന്തോ ഒരു ആശ്വാസം ലഭിക്കുന്നുവെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്തത്.

പിറ്റേ ദിവസംതന്നെ വീïും അവൾ കോളേജിലെത്തി. അപ്പോഴാണ് സംഭവിച്ച അത്ഭുതമെന്തായിരുന്നുവെന്ന് മനസിലായത്. അതുവരെ കഠിനമായി വെറുത്തിരുന്ന പഠനമേഖലയും കോളേജും തനിക്ക് പ്രിയങ്കരമായി മാറിയിരിക്കുന്നു!
”ഉത്സവഘോഷത്താൽ അങ്ങയെ സ്തുതിക്കുന്നവർ ഭാഗ്യവാൻമാർ; കർത്താവേ, അവർ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തിൽ നടക്കുന്നു” (സങ്കീർത്തനങ്ങൾ 89:15)

Leave a Reply

Your email address will not be published. Required fields are marked *