എങ്ങനെ സാധിക്കും!

ഒറ്റനോട്ടത്തിൽ പരുക്കനെന്നു തോന്നിക്കുന്ന ഒരാൾ. ഒന്നര വയസോളമുള്ള കുഞ്ഞുമകൾ അയാളുടെ മുഖത്തുനോക്കി ചിരിക്കുമ്പോൾ അയാളും കുസൃതി കലർന്ന മുഖഭാവത്തോടെ ചിരിക്കുന്നു. ആ ചിരി കാണുമ്പോൾ അയാളൊരു പരുക്കനാണെന്നു തോന്നുന്നതേയില്ല. അല്പനേരം കഴിയുമ്പോൾ ആ കുഞ്ഞ് അയാളുടെ മടിയിലിരിക്കുന്നു. പിന്നെയും അല്പം കഴിഞ്ഞപ്പോൾ ആ കുഞ്ഞ് അയാളുടെ മുഖത്തടിക്കുകയാണ്. അയാൾ ഇപ്പോൾ തന്റെ പരുക്കൻ സ്വഭാവം കാണിക്കുമെന്നും കുഞ്ഞിനോട് കോപിക്കുമെന്നുമൊക്കെ കരുതിയിരിക്കവേ അയാൾ ആ കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ച് ഉമ്മവയ്ക്കുന്നു. പരുക്കനെന്നു തോന്നിക്കുന്ന ആ മനുഷ്യനും തന്റെ കുഞ്ഞിനെ സ്‌നേഹിക്കാനേ കഴിയൂ. തന്നെ വേദനിപ്പിക്കുമ്പോഴും ആ കുഞ്ഞിക്കൈകൾ ചുംബിക്കാനേയാവൂ.
അങ്ങനെയെങ്കിൽ… താൻ സൃഷ്ടിച്ചു പരിപാലിക്കുന്ന മക്കൾ തന്നെ വേദനിപ്പിച്ചാലും കുരിശിലേറ്റിയാലും അവരെ വെറുക്കാൻ യേശുവിന് എങ്ങനെ സാധിക്കും?

”നാം പാപികളായിരിക്കേ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു” (റോമാ 5:8)

Leave a Reply

Your email address will not be published. Required fields are marked *