ഈശോ കെട്ടഴിക്കുമ്പോൾ

ദേവാലയത്തിന്റെ അകം. വിശുദ്ധസ്ഥലത്തിനടുത്ത് ഈശോയും ശിഷ്യരും പ്രാർത്ഥിക്കുകയാണ്. ആളുകൾ ബഹളമുണ്ടാക്കുന്നു. നടുമുറ്റത്തെ ഏകാന്തതയ്ക്കു ഭംഗം നേരിട്ടു. പലരും തിരിഞ്ഞു നോക്കി. യൂദാസും തിരിഞ്ഞു നോക്കി. ഒരു റോമൻ പടയാളി അകത്തേക്കു വരാൻ നോക്കുന്നു. അവൻ ദേവാലയം അശുദ്ധമാക്കുന്നു.

”ഞാൻ പോകട്ടെ. ഈശോ അവിടെയുണ്ട്. അവനെ എനിക്കു കാണണം. നിങ്ങളുടെ പൊട്ടക്കല്ലുകളൊന്നും ഞാൻ വകവെക്കുന്നില്ല.”

ഈശോയെ അന്വേഷിക്കുന്നു എന്നറിഞ്ഞപ്പോൾ ഈശോ വേഗം പോകുന്നു. അയാളുടെ അടുത്തെത്തുന്നു. അയാളുടെ പടച്ചട്ടയിൽ രക്തം പുരണ്ടിരിക്കുന്നു. മത്സ്യകവാടത്തിൽവച്ച് ഈശോയെ പരിചയപ്പെട്ട അലക്‌സാണ്ടറാണയാൾ. ”നിനക്കു മുറിവേറ്റതാണോ?” ഈശോ അയാളെ വേറൊരു മുറ്റംവഴി മാറ്റിക്കൊണ്ടുപോകുന്നു.

എനിക്കു മുറിവേറ്റതല്ല. ഒരു ചെറുബാലൻ, എന്റെ കുതിര അന്റോണിയാ ഗോപുരത്തിന്റെ സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് ഓടി ഈ കുട്ടിയെ തട്ടിവീഴിച്ചു. അവന്റെ കുളമ്പുകൊണ്ട് കുട്ടിയുടെ തല പിളർന്നുപോയി. പ്രോക്കുളസ് പറഞ്ഞു ഒന്നും ചെയ്യാൻ പറ്റുകയില്ലെന്ന്. അങ്ങു കടന്നുപോകുന്നതു ഞാൻ കണ്ടിരുന്നു. ഞാൻ പറഞ്ഞു: ”പ്രോക്കുളസിനു പറ്റുകയില്ല; എന്നാൽ അവനു കഴിയും.”

വളച്ചുവാതിലിന്റെ നടയിൽ തൂണിൽ ചാരി വേദനയാൽ പിളർക്കപ്പെടുന്ന ഒരു സ്ത്രീ ഇരിക്കുന്നു. മരിക്കുന്ന കുട്ടിയെ ഓർത്തു വിലപിക്കുന്നു. അവന്റെ തല മുൻപിലും പിൻപിലും പൊട്ടി തലച്ചോറു കാണാം. തലയിലെ മുറിവിനു വട്ടം ചുറ്റിക്കെട്ടുണ്ട് ഈശോ കരം അവളുടെ ശിരസ്സിൽ വച്ചുകൊണ്ടു പറയുന്നു: ”സ്ത്രീയേ, കരയാതിരിക്കൂ.” കുനിഞ്ഞ് മുറിവേറ്റ കുഞ്ഞിന്റെ തല തന്റെ കരങ്ങളിലെടുക്കുന്നു. നിർജ്ജീവമായ അധരങ്ങളിൽ നിശ്വസിക്കുന്നു. അനന്തരം ഈശോ പുഞ്ചിരിതൂകുന്നു. കുഞ്ഞ് കണ്ണുകൾ തുറന്ന് എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്നു. അവന്റെ അമ്മ വിചാരിക്കുന്നത് അതവന്റെ മരണവെപ്രാളമായിരിക്കുമെന്നാണ്. ”കൂട്ടീ, എന്റെയടുത്തുവരൂ.” കുട്ടി ഈശോയുടെ കരങ്ങളിലേക്കു വീണു കരയുന്നു. ”ഇവിടെ ഒരു കുതിരയുമില്ല.” ഈശോ പറയുന്നു. ”സ്ത്രീയേ നോക്കൂ, ഇതു പേടിമാത്രമാണ്.”

ഈശോ വെള്ളംകൊണ്ടുവരാൻ പറഞ്ഞ് കുട്ടിയുടെ തലയുടെ കെട്ടഴിക്കാൻ തുടങ്ങുന്നു. അലക്‌സാണ്ടറും ആ സ്ത്രീയും തടയുന്നു. ”വേണ്ട.” അവൻ സുഖമായി വരുന്നു. എന്നാൽ തല പിളർന്നാണിരിക്കുന്നത്. ഈശോ പുഞ്ചിരിച്ചുകൊണ്ടു കെട്ടഴിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന്, എട്ടു ചുറ്റാണ് ചുറ്റിയിരിക്കുന്നത്. ഈശോ തലകഴുകി ശുദ്ധിയാക്കുന്നു. തലമുടി വൃത്തിയായപ്പോൾ അതിനടിയിൽ മുറിവൊന്നുമില്ല. അത്ഭുതം നിറഞ്ഞ് ജനങ്ങൾ ഹർഷാരവം മുഴക്കുന്നു.

അലക്‌സാണ്ടർ പറയുന്നു ”ഈശോയേ നന്ദി; ഞാൻ നിഷ്‌കളങ്കനായ ഈ കുട്ടിയെ കൊന്നല്ലോ എന്നോർത്തു വിഷമിച്ചുപോയി.”

ഈശോയുടെ മറുപടി, ”നീ നല്ലവനാണ്. വിശ്വസ്തനുമാണ്. തിരിച്ചു നിന്റെ ജോലിക്കു പൊയ്‌ക്കൊള്ളൂ”
(ദൈവമനുഷ്യന്റെ സ്‌നേഹഗീത- സംഗ്രഹിച്ച പതിപ്പ്)

1 Comment

  1. Charlin says:

    oh my god…!!!

Leave a Reply

Your email address will not be published. Required fields are marked *