ആദിമകാലം മുതൽ ക്രിസ്ത്യാനികൾ മൂന്നു സന്ദർഭങ്ങളിലെങ്കിലും പ്രാർത്ഥിച്ചിരുന്നു: പ്രഭാതത്തിൽ, ഭക്ഷിക്കുമ്പോൾ, സായാഹ്ന സന്ധ്യയിൽ. സ്ഥിരമായി പ്രാർത്ഥിക്കാതിരിക്കുന്ന വ്യക്തി പെട്ടെന്ന് ഒട്ടും പ്രാർത്ഥിക്കാതെയാവും (2697-2698,2720).
ഒരാളെ സ്നേഹിക്കുകയും ദിവസം മുഴുവനും അയാളോട് സ്നേഹത്തിന്റെ ഒരടയാളവും കാണിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തി അയാളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നില്ല. ദൈവവുമായുള്ള ബന്ധത്തിലും അങ്ങനെ തന്നെയാണ്. ദൈവത്തെ യഥാർത്ഥത്തിൽ അന്വേഷിക്കുന്ന വ്യക്തി, അവിടുത്തെ കൂട്ടുകെട്ടിനും സൗഹൃദത്തിനും വേണ്ടിയുള്ള ആഗ്രഹത്തിന്റെ അടയാളങ്ങൾ അയച്ചുകൊണ്ടിരിക്കും. പ്രഭാതത്തിൽ ഉണർന്ന് ആ ദിവസം ദൈവത്തിന് പ്രതിഷ്ഠിക്കുക. നിങ്ങളുടെ എല്ലാ കണ്ടുമുട്ടലുകളിലും ആവശ്യങ്ങളിലും അവിടുത്തെ അനുഗ്രഹവും ‘സാന്നിധ്യ’വുമുണ്ടാകാൻ പ്രാർത്ഥിക്കുകയും ചെയ്യുക. പ്രത്യേകിച്ച് ഭക്ഷണ നേരങ്ങളിൽ അവിടുത്തേക്ക് നന്ദി പറയുക. ദിവസത്തിന്റെ അവസാനം എല്ലാം അവിടുത്തെ കൈകളിൽ പ്രതിഷ്ഠിക്കുക, പൊറുതി യാചിക്കുക, നിങ്ങൾക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും സമാധാനത്തിനായി പ്രാർത്ഥിക്കുക. അത് മഹത്തായ ഒരു ദിവസമായിരിക്കും – ദൈവത്തിലേക്ക് എത്തിച്ചേരുന്ന ജീവന്റെ അടയാളങ്ങൾ നിറഞ്ഞ ഒരു ദിവസം.
യുകാറ്റ്
1 Comment
jesus please teach me to pray early mornig and end of the day thank you