ബിരുദമില്ലാതെ ഡോക്ടറേറ്റ് നേടുന്നവർ

വെറും പന്ത്രു വയസുകാരനായ മകൻ ഒരിക്കൽ തന്റെ അമ്മയെ സമീപിച്ചു. പതിവുപോലെ അന്നും അവന് ചില സംശയങ്ങൾ ഉായിരുന്നു. അന്നത്തെ അവന്റെ സംശയം അമ്മയെ പിടിച്ചു കുലുക്കത്തക്ക ശക്തമായിരുന്നു.

അവൻ അമ്മയോട് ചോദിച്ചു: ”അമ്മേ, നമ്മൾ എല്ലാ ദിവസവും പ്രാർത്ഥന ചൊല്ലാറുല്ലോ? മാർച്ച് മാസത്തിൽ ഔസേപ്പിതാവിനോടുള്ള നൊവേനയും മെയ്മാസത്തിൽ മാതാവിന്റെ വണക്കമാസ പ്രാർത്ഥനയും ജൂൺ മാസത്തിൽ ഈശോയോടുള്ള തിരുഹൃദയ വണക്കമാസപ്രാർത്ഥനയും ചൊല്ലി പ്രാർത്ഥിക്കാറുല്ലോ. ഇതുംകൂടാതെ ഒക്‌ടോബർ മാസത്തിൽ ഭക്തിപൂർവം കൂടുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാറുമു്. ഇവയ്‌ക്കെല്ലാമുപരിയായി അപ്പൻ എന്നും പള്ളിയിൽ പോകുകയും കുർബാനയിൽ സംബന്ധിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യാറു്. ഇത്രയൊക്കെ ചെയ്തിട്ടും എന്താ അമ്മേ നമ്മുടെ ദാരിദ്ര്യം മാറാത്തത്?”

അമ്മ നിശ്ശബ്ദയായി. എന്തുത്തരം നല്കും? നില്ക്കുന്നിടം പിളർന്നു പോകുന്ന പ്രതീതി. അല്പസമയത്തെ മൗനത്തിനുശേഷം അവർ മകനെ ചേർത്തുപിടിച്ചുകൊ് പറഞ്ഞു: ”മകനേ, ദൈവം എല്ലാവരുടെയും പ്രാർത്ഥന കേൾക്കുന്നു്. എല്ലാവരെയും അനുഗ്രഹിക്കുന്നുമു്. അവിടുന്ന് എല്ലാവർക്കും അനുഗ്രഹങ്ങൾ കൊടുത്ത് കൊടുത്ത് വരികയാണ്. നമ്മുടെ ഊഴം വരുമ്പോൾ അവിടുന്ന് നമ്മെയും അനുഗ്രഹിക്കും. അതുകൊ് മടുപ്പുവരാതെ പ്രാർത്ഥിക്കുക!” വിശ്വാസത്തിന്റെ മാമോദീസാതൊട്ടിയിൽ സ്‌നാനം ചെയ്യപ്പെട്ട വാക്കുകൾ.

അന്നത്തെ ആ പന്ത്രു വയസുകാരനാണ് ഇന്ന് കേരളം മുഴുവൻ ആദരിക്കുന്ന പ്രശസ്ത നാടകകൃത്ത് ഷെവലിയർ സി.എൽ.ജോസ്. ഈ സംഭവത്തെക്കുറിച്ച് തന്റെ ആത്മകഥയായ ‘ഓർമകൾക്ക് ഉറക്കമില്ല’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പ്രതിപാദിക്കുന്നു്. ഈ കാര്യത്തെക്കുറിച്ച് നടത്തിയ വ്യക്തിപരമായ സംഭാഷണത്തിൽ ഒരിക്കൽ അദ്ദേഹം ഇങ്ങനെ പങ്കുവയ്ക്കുകയുായി: ”ദാരിദ്ര്യം കൊടികുത്തി വാഴുന്ന ദിനങ്ങളായിരുന്നു അത്. അക്ഷരജ്ഞാനം അധികമില്ലാത്ത, വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള എന്റെ അമ്മ എനിക്കുതന്ന മറുപടി എത്ര ശക്തവും വിശ്വാസയുക്തവുമാണെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. പഠിപ്പിൽ അമ്മയ്ക്ക് ബിരുദമില്ലെങ്കിലും വിശ്വാസത്തിൽ അമ്മയ്ക്ക് ഡോക്ടറേറ്റാണ്. എന്റെ അമ്മ അന്ന് ആ ഉത്തരത്തിനു പകരം, ‘പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല, പള്ളിയിൽ പോയിട്ടും കാര്യമില്ല, നമ്മുടെ ദാരിദ്ര്യം ഒരിക്കലും മാറില്ല മകനേ’ എന്നായിരുന്നു ഉത്തരം നല്കിയിരുന്നെങ്കിൽ ഒരുപക്ഷേ ഞാനിന്ന് ഒരു നിരീശ്വരവാദിയാകുമായിരുന്നു.”

പന്ത്രു വയസുകാർ

പന്ത്രു വയസുകാരൻ ബാലനെപോലെയാണ് നമ്മളും. നമ്മളിൽ പലർക്കും പലപ്പോഴും പ്രാർത്ഥനയിൽ മടുപ്പു തോന്നിയിട്ടു്. എന്തിന് പ്രാർത്ഥിക്കണം, പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല. കൊന്തയും കുർബാനയും ഒട്ടും അർത്ഥവത്തല്ല എന്നെല്ലാം തോന്നിയിട്ടുമു്. എന്നിട്ടും നമ്മൾ പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കുമ്പോൾ നാം ഓർക്കേ ഒരു കാര്യമു് : എല്ലാ പ്രാർത്ഥനകളും നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ സമ്പൽസമൃദ്ധിയോ ജീവിതാഭിവൃദ്ധിയോ ജോലിക്കയറ്റമോ സൗഖ്യമോ സുഖസൗകര്യങ്ങളോ കൊുവരണമെന്ന് നിർബന്ധമില്ല.

പക്ഷേ, പ്രാർത്ഥന പലപ്പോഴും ഏറ്റവും ക്ലേശകരവും വേദനാകരവുമായ ദൈവഹിതത്തോട് പൊരുത്തപ്പെടുവാൻ നമ്മെ സഹായിക്കും. അത് ജീവിതത്തിന് അർത്ഥവും പ്രത്യാശയും നല്കും. ദൈവം പ്രാർത്ഥന കേൾക്കുന്നില്ല എന്ന് പരാതിപ്പെടുമ്പോൾ മറ്റൊരു കാര്യം ചിന്തിക്കുന്നത് നല്ലതാണ്. പ്രാർത്ഥിച്ചു നേടി എന്ന് കരുതുന്ന കൃപകളെക്കാൾ പ്രാർത്ഥിക്കാതെ നേടിയ അനുഗ്രഹങ്ങൾ ജീവിതത്തിൽ എത്രമാത്രമു്?

ഉറക്കത്തിൽനിന്നുണരാൻ വേി പ്രാർത്ഥിക്കാറുാേ? ജീവവായുവിനുവേി പ്രാർത്ഥിക്കാറുാേ? എന്നും പാകം ചെയ്യുന്ന ഭക്ഷണം രുചികരമായി ഉാക്കുവാനുള്ള കൃപയ്ക്കുവേി പ്രാർത്ഥിക്കാറുാേ? ഇങ്ങനെ ജീവിതവുമായി ഏറ്റവും അടുത്തും പൊരുത്തപ്പെട്ടും കിടക്കുന്ന കാര്യങ്ങൾക്കുവേി നാം പലപ്പോഴും പ്രാർത്ഥിക്കാറേ ഇല്ല. അതിനർത്ഥം ആ മേഖലയിൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ ദൈവത്തിൽനിന്നല്ല എന്നാണോ? അനുദിനം നമുക്ക് ലഭിക്കുന്ന വായുവും വെളിച്ചവും സ്‌നേഹവും പരിഗണനയുമെല്ലാം ദൈവം നമുക്ക് അറിഞ്ഞു നൽകുന്ന അനുഗ്രഹങ്ങൾ തന്നെയാണ്. കണക്കുകൾ ഇങ്ങനെയാണെങ്കിൽ നിരാകരിക്കപ്പെട്ടു എന്ന് നാം കരുതുന്ന അനുഗ്രഹങ്ങളെക്കാൾ എത്രയോ അധികമാണ് ഒരു മാത്രപോലും പ്രാർത്ഥിക്കാൻ മെനക്കെടാതെ നാം സ്വീകരിച്ച അനുഗ്രഹങ്ങൾ?

ഏറ്റവും വലിയ അനുഗ്രഹം

പ്രാർത്ഥന നമുക്ക് നല്കുന്ന ഏറ്റവും വലിയ അനുഗ്രഹം എന്റെ പരിമിതികളിലും കുറവുകളിലും എനിക്ക് കൂട്ടിന് ഒരു ദൈവമു് എന്നതാണ്. ഒരാൾ കൂട്ടിനു് എന്നത് അത്ര നിസാരകാര്യമായി കാണരുത്. ഇത് വായിക്കുന്ന നിങ്ങൾതന്നെ നിങ്ങളുടെ ഭവനത്തിൽ ഒറ്റയ്ക്കായിരുന്ന ദിവസങ്ങളെക്കുറിച്ച് ഒന്നോർത്തുനോക്കൂ. എവിടെനിന്നോ നിങ്ങൾപോലും അറിയാതെ എത്രയെത്ര ഭയപ്പെടുത്തുന്ന ചിന്തകളാണ് നിങ്ങളുടെ മനസിനെ ആക്രമിച്ചത്?

ആ രാത്രികളിലെ ഉറക്കത്തിനിടയിൽ എത്ര തവണ നിങ്ങൾ ഉണർന്നിരുന്നു? എഴുന്നേറ്റ് വെള്ളം കുടിച്ചു? തിരിഞ്ഞും മറിഞ്ഞും കിടന്നു? എന്നാൽ കൂട്ടിന് നിങ്ങളുടെ കൊച്ചുമകനോ/മകളോ, വയ്യാതിരിക്കുന്ന മാതാപിതാക്കളിൽ ഒരാളോ വീട്ടിലുെങ്കിൽ എന്തൊരു ശക്തിയാണ് നിങ്ങൾക്ക് ലഭിച്ചത്? ഒട്ടും ഭയമില്ലാതെ സുഖമായി നിങ്ങളാ രാത്രികളിൽ ഉറങ്ങിയിട്ടുമു്. ഇനി അഥവാ അങ്ങനെയുള്ള രാത്രികളിൽ എന്തെങ്കിലും അപകടമോ അരുതായ്മയോ സംഭവിച്ചാൽ കട്ടിലിൽ കിടക്കുന്ന വൃദ്ധനായ പിതാവോ നടക്കാൻ വയ്യാത്ത അമ്മയോ അധികം കായിക കരുത്തില്ലാത്ത നിങ്ങളുടെ മകനോ മകളോ എന്തു ചെയ്യാനാണ്?

ഇങ്ങനെയുള്ള മാനുഷികമായ ഒട്ടും ബലവത്തല്ലാത്ത ഉറപ്പുകളെക്കാൾ ശക്തമാണ് പ്രാർത്ഥനയിലൂടെ ദൈവം കൂട്ടിനു് എന്നു ലഭിക്കുന്ന ഉറപ്പ്. ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്നതിനെക്കാൾ വലിയ കാര്യങ്ങൾ ദൈവത്തിന് ചെയ്യാൻ കഴിയും. മാനുഷിക ശക്തിയെക്കാൾ ബലവത്താണ് ദൈവികശക്തി. ചില നിർണായക തീരുമാനങ്ങൾ എടുക്കുവാൻ, പാപവും അപകടവും പതിയിരിക്കുന്ന ചില വ്യക്തികളിൽനിന്നും സാഹചര്യങ്ങളിൽനിന്നും നമ്മെ വഴിമാറ്റുവാൻ ദൈവമെന്ന കൂട്ടിനു മാത്രമേ സാധിക്കുകയുള്ളൂ.

ചുറ്റിനും ശത്രുക്കൾ അണിനിരക്കുമ്പോഴും കൺമുൻപിൽ ഏറ്റവും അപകടകരമായ സാഹചര്യങ്ങൾ നിലനില്ക്കുമ്പോഴും ഇരുകാലിൽ സധൈര്യം നിവർന്നു നില്ക്കാൻ കരുത്തേകുന്നതും പ്രാർത്ഥനയെന്ന ശക്തിയാണ്. അതെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ ഇങ്ങനെ എഴുതിയിട്ടു്: ”ജീവിതത്തിൽ എല്ലാം കൈവിട്ടുപോകുന്ന അപകടകരമായ നിമിഷങ്ങളിൽ മുട്ടുകൾ മടക്കി ദൈവതിരുമുൻപിൽ അഭയം പ്രാപിക്കുക എന്നതല്ലാതെ മറ്റുപാധികൾ എനിക്കില്ലായിരുന്നു. അപ്പോഴെല്ലാം എനിക്ക് ലഭിച്ച കരുത്ത് തീർത്തും അവർണനീയമാണ്.”

സമാനമായ മറ്റൊരനുഭവം പങ്കുവച്ചത് വർഷങ്ങളായി ഒറീസയിൽ മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സന്യാസ സഹോദരിയാണ്. ”അച്ചനറിയുമോ, ചില അവസരങ്ങളിൽ മുറിയിലിരിക്കുന്ന ക്രൂശിതരൂപത്തിലെ കർത്താവിന്റെ കാലുപിടിച്ച് ഞാൻ കരഞ്ഞിട്ടു്. അപ്പോൾ ലഭിച്ച കരുത്തും കൃപകളും എണ്ണമറ്റതാണ്.”

പ്രാർത്ഥന നല്കുന്ന കരുത്ത് എത്രയോ ബലവത്താണ് എന്ന് തിരിച്ചറിയുക. അത് നമ്മുടെ ശ്വാസോച്ഛ്വാസം പോലെയാണ്. വായു നാം സ്വീകരിക്കുകയും പുറന്തള്ളുകയും ചെയ്യുന്നതുപോലെ പ്രാർത്ഥനയിലൂടെ നാം ദൈവകൃപ സ്വീകരിക്കുകയും പകരുകയും ചെയ്യുന്നു. അവ നമ്മൾ പൂർണമായും അറിയണമെന്ന് നിർബന്ധമില്ല. സഹനങ്ങളുടെയും കടുത്ത ആരോപണങ്ങളുടെയും ഒറ്റപ്പെടലുകളുടെയും മധ്യേ ദൈവത്തിനായി കാത്തിരിക്കാൻ കഴിയുന്നവർ എത്രയോ ഭാഗ്യവാന്മാർ! അവരിലേക്ക് അനുഗ്രഹത്തിന്റെ നിറപറകളുമായി ദൈവം കടന്നുവന്നുകൊേയിരിക്കും, അവർപോലുമറിയാതെ. ചിലപ്പോൾ തീർത്തും അപ്രതീക്ഷിതമായ സമയത്തുപോലും.

ഫാ. ജെൻസൺ ലാസലെറ്റ്

4 Comments

  1. siji says:

    congrats……………………father. very nice and inspiring article .write again ………………..May God Bless you

  2. Naveen Vakkachan says:

    Father , a beatiful writing about prayer.May God the heavenly Father bless you.

  3. stebi joseph says:

    Nice and inspiring one. You may please continue the writing. May god bless you.

Leave a Reply

Your email address will not be published. Required fields are marked *