കലവറയിലെ അത്ഭുതം

യുദ്ധത്തിന്റെയും വിപ്ലവത്തിന്റെയും ഫലമായി ഫ്രാൻസിൽ അനേകം കുട്ടികൾ അനാഥരായി. ഇതിൽ വേദന തോന്നിയ ഒരു വൈദികൻ അങ്ങനെയുള്ള കുട്ടികളെ സംരക്ഷിക്കാനായി ഒരു അനാഥശാല ആരംഭിച്ചു. ആർസ് എന്ന സ്ഥലത്തെ ദേവാലയവികാരിയായിരുന്നു അദ്ദേഹം.

അങ്ങനെയിരിക്കെ 1829-ൽ അവിടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടു. അനാഥശാലയിലെ കുട്ടികൾ പട്ടിണിമൂലം അവശരായി. ആരുടെ അടുത്തു കൈനീട്ടിയാലും ഒന്നും കിട്ടാത്ത അവസ്ഥ. ആ വൈദികനാകട്ടെ പ്രാർത്ഥനയിൽമാത്രം ശരണം തേടി. താൻ പ്രത്യേകസഹായം ചോദിക്കാറുള്ള വിശുദ്ധ ഫ്രാൻസിസ് റോജറിന്റെ തിരുശേഷിപ്പ് എടുത്ത് ശൂന്യമായ കലവറയിൽ വച്ച ശേഷം ആ വൈദികനും കുട്ടികളും അന്നത്തെ രാത്രി മുഴുവൻ പ്രാർത്ഥിച്ചു. പിറ്റേന്നു കലവറയുടെ വാതിൽ തുറന്നപ്പോൾ അതു നിറയെ ധാന്യങ്ങൾ! തന്നിൽ ആശ്രയിച്ചവർക്കായി ദൈവം ചെയ്ത അത്ഭുതം!!
ദൈവസ്‌നേഹത്താൽ നിറഞ്ഞ് അമൂല്യസേവനം ചെയ്ത ഈ വൈദികനാണ് പിന്നീട് വിശുദ്ധ ജോൺ മരിയ വിയാനി എന്ന് പ്രശസ്തനായത്.

Leave a Reply

Your email address will not be published. Required fields are marked *