ദൈവമേ… ഞാൻ ജീവിക്കും!

ഒരിക്കൽ സിംഗപ്പൂർ വർത്തമാനപത്രങ്ങളിൽ എല്ലാവരെയും അമ്പരിപ്പിച്ച ഒരു വാർത്ത വരികയുണ്ടായി: ചൈനയിൽനിന്ന് തയ്‌വാനിലേക്ക് പോകുന്ന ഒരു ബോട്ടിൽ 26 സ്ത്രീകൾ യാത്ര ചെയ്തിരുന്നു. ഇവരെ അനധികൃതമായി ഒളിച്ചു കടത്തുകയായിരുന്നുവത്രേ. പക്ഷേ നടുക്കടലിൽവെച്ച് ഇവർ തയ്‌വാൻ പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടു. വിവരം അറിഞ്ഞ് കള്ളക്കടത്ത് സംഘം സ്ത്രീകളോട് ഇളകിമറിയുന്ന കടലിലേക്ക് ചാടാൻ ആവശ്യപ്പെട്ടു.

നീന്തലറിയാത്ത എട്ടു പേർ ഒഴികെ മറ്റെല്ലാവരും ചാടി. നീന്തലറിയാത്തവരെ ബോട്ടിലുള്ളവർ നിഷ്‌കരുണം കടലിലേക്ക് തള്ളിയിട്ടു. അവരിൽ ഒരു സ്ത്രീ ഒഴികെ മറ്റെല്ലാവരും മരിച്ചുപോയി. ഈ സ്ത്രീയെ രക്ഷിക്കാൻ പൊലിസ് എത്തിയപ്പോൾ അവരുടെ വായിൽനിന്ന് അവ്യക്തമായ ഒരു ശബ്ദം കേൾക്കാമായിരുന്നു: ”ദൈവമേ ഞാൻ ജീവിക്കും… ഞാൻ ജീവിക്കും.” ദൈവം അവളെ രക്ഷിക്കുമെന്നും താൻ തുടർന്നും ജീവിക്കുമെന്നും അവൾക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. മാത്രമല്ല, ആ വിശ്വാസം അവൾ പ്രഘോഷിച്ചുകൊണ്ടേയിരുന്നു. അവസാനം അവൾ മാത്രം രക്ഷപ്പെട്ടു!

(‘ജീവിതരൂപാന്തരീകരണത്തിന്റെ രഹസ്യം’
കെ.കെ.പോൾ സിംഗപ്പൂർ)

Leave a Reply

Your email address will not be published. Required fields are marked *