ധൂർത്തപുത്രനാകാൻ ശ്രമിക്കണം?

എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നൈജീരിയക്കാരനായ ഗബ്രിയേൽ. ആറടിയിലധികം പൊക്കരമുള്ള ആരോഗദൃഢഗാത്രനായിരുന്നു അവൻ. കറുത്ത് തടിച്ച, പരുപരുത്ത മുഖമായിരുന്നു അവന്. എന്നാൽ ആ മുഖത്ത് എപ്പോഴും ശോഭയേറിയ ഒരു പുഞ്ചിരി ഉാവും. ഹൂസ്റ്റണിലെ ഒരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന എനിക്ക് ജോലിസ്ഥലത്തുവച്ച് കിട്ടിയ സുഹൃത്തുക്കളിൽ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു ഗബ്രിയേൽ എന്ന റെസ്പിറേറ്ററി തെറാപ്പിസ്റ്റ്.

അദ്ദേഹത്തിന്റെകൂടെ ജോലി ചെയ്യുമ്പോ ൾ മനസിൽ വല്ലാത്ത ശാന്തതയും സമാധാനവുമായിരുന്നു എനിക്ക്. കാരണം, തന്റെ കൺമുന്നിലെത്തുന്ന ഓരോ രോഗിയെയും സ്വന്തം മാതാപിതാക്കൾ അല്ലെങ്കിൽ സഹോദരങ്ങളായി ക് ആത്മാർത്ഥതയോടെ പരിചരിച്ചിരുന്നു ആ നല്ല സുഹൃത്ത്. അല്പം സമയം കിട്ടിയാൽ ഞങ്ങൾ സംസാരിച്ചിരുന്നത് ബൈബിളിനെക്കുറിച്ചും ക്രിസ്തീയതയെക്കുറിച്ചുമായിരുന്നു.

അദ്ദേഹത്തിൽനിന്ന് ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട നന്മ സഹപ്രവർത്തകരെ അംഗീകരിക്കുക എന്നതായിരുന്നു. എന്റെ നോട്ടത്തിൽ പല സഹപ്രവർത്തകർക്കും നന്മകളെക്കാൾ ഏറെ കുറവുകളായിരുന്നു. എല്ലാവരിലും എന്തെങ്കിലുമൊക്കെ തിന്മയുടെ നിറങ്ങൾ ഞാൻ കെത്തുമായിരുന്നു. എന്നാൽ ഗബ്രിയേൽ എന്നെ തിരുത്തും. ഞാൻ മോശമായ ഒരു കാര്യം സഹപ്രവർത്തകനെക്കുറിച്ച് പറഞ്ഞാൽ, ആ വ്യക്തിയുടെ മൂന്നു നല്ല കാര്യങ്ങൾ എങ്കിലും എന്റെ മുന്നിൽ അവതരിപ്പിക്കും. എന്റെ ഉള്ളിൽ ആ വ്യക്തിയോട് തോന്നുന്ന ദേഷ്യംതന്നെ മാറ്റി സ്‌നേഹിക്കുന്ന പരുവത്തിലേക്ക് എന്നെ വഴിതിരിക്കാൻ ഗബ്രിയേൽ ശ്രദ്ധിച്ചിരുന്നു. നന്മകളുടെ കൂമ്പാരമായിരുന്നു നാല്പതുകാരനായ എന്റെ സുഹൃത്ത്.

വ്യത്യസ്തമായൊരു ഉപദേശം

”മൂത്തപുത്രനാകാതെ ധൂർത്തപുത്രനാകാൻ ശ്രമിക്കണം” എന്ന് ഗബ്രിയേൽ പലപ്പോഴും എന്നോട് പറഞ്ഞു. അതിന്റെ അർത്ഥം എനിക്കത്ര പിടികിട്ടിയിരുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിലെ ധൂർത്തപുത്രന്റെ കഥ ഞാൻ പലവട്ടം വായിച്ചിട്ടു്, ധ്യാനിച്ചിട്ടു്. ആ കഥയിൽ ഒരു മൂത്ത പുത്രനും ഉ്. പക്ഷേ, മൂത്ത പുത്രനാകാതെ ധൂർത്തപുത്രനാകണം എന്ന് ഗബ്രിയേൽ പറയുമ്പോൾ അതുൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല.

ഒരിക്കൽ പതിവുപോലെ ഞങ്ങൾ ജോലി തുടങ്ങി. വളരെ അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. ‘ധൂർത്തപുത്രനാവാനാണോ മൂത്ത പുത്രനാവാനാണോ താല്പര്യം?’ ‘എന്തിന് സംശയിക്കുന്നു, മൂത്തപുത്രൻ.’ അതു പറയുമ്പോൾ എന്റെ ഉള്ളിൽ കാരണങ്ങൾ പലതായിരുന്നു. ജീവിതത്തിലൊരിക്കലും പിതാവിനെ ധിക്കരിക്കാത്തവൻ, പിതാവിന്റെ തോട്ടത്തിലെ നല്ല പണിക്കാരൻ, പിതാവിനെ ദുഃഖിപ്പിക്കാതെ അവന്റെ കാര്യങ്ങൾ കറിഞ്ഞ് ചെയ്യുന്ന നല്ല മകൻ. പിതാവിന്റെ സ്വത്തിന്റെ ഓഹരി ചോദിക്കാത്തവൻ….. അങ്ങനെ പലതും. ധൂർത്തപുത്രനോ പിതാവിനെ വഞ്ചിച്ച് കടന്നുകളഞ്ഞവൻ, പിതാവിന്റെ സ്വത്ത് കൈക്കലാക്കിയവൻ, പിതാവിന്റെ നന്മയും സ്‌നേഹവും വേെന്നുവച്ചവൻ. ഞാനെന്തിന് അവനെപ്പോലെ നീചനാവണം.

എന്നാൽ ഗബ്രിയേലിന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഒരിക്കലും ഒരു മൂത്ത പുത്രനായി മരിക്കാൻ ഇടയാകല്ലേ എന്നാണ് എന്റെ പ്രാർത്ഥന.” ഒരു ധൂർത്തപുത്രനായി മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.” ഞങ്ങളുടെ ചർച്ച വളരെ നേരം നീുപോയി. അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ ഏറെ ചിന്തിപ്പിച്ചു.

ധൂർത്തപുത്രന്റെയും മൂത്തപുത്രന്റെയും ഒരു മുഖം മാത്രമാണ് നമ്മൾ ചിന്തിക്കുന്നത്. എന്നാൽ രുപേർക്കും രാമതൊരു മുഖവുംകൂടിയു്. തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് മടങ്ങിവന്ന് പിതാവിന്റെ മാപ്പിരന്ന് അവന്റെ കാൽപാദത്തിങ്കൽ കെട്ടിപ്പുണർന്നവൻ ധൂർത്തപുത്രൻ. അവന്റെ മസിന്റെ അന്ധകാരം കണ്ണീരിൽ കഴുകിക്കളഞ്ഞ് ഹൃദയം വെൺമയാക്കിയവൻ ധൂർത്തപുത്രൻ. തന്റെ മനസ് മഞ്ഞുതുള്ളിപോലെ നിർമലമാക്കിയവൻ ധൂർത്തപുത്രൻ. പിതാവിന്റെ സ്‌നേഹം തിരിച്ചുകിട്ടാനായി കൊതിച്ചവൻ ധൂർത്തപുത്രൻ. തിരിച്ചുവന്ന അവൻ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. തന്റെ പിതാവിന്റെ സ്‌നേഹംമാത്രം മതി അവന്. അത്തരുണത്തിൽ അവൻ മരിച്ചാൽ ഇത്രയും വിശുദ്ധമായ ഒരു മനസും ഹൃദയവും നേരെ ചെന്നെത്തുന്നത് ദൈവസന്നിധിയിലായിരിക്കില്ലേ. ആർക്കാണ് അവനെ തടയാൻ കഴിയുക.
എന്നാൽ മൂത്ത പുത്രനോ? പിതാവിനെ ചുറ്റിപ്പറ്റി നില്ക്കുമ്പോൾ അവന്റെ ഉള്ളംനിറയെ സ്വാർത്ഥതയായിരുന്നു. അനുജൻ പിണങ്ങിപ്പോയപ്പോൾ ഗൂഢമായി സന്തോഷിക്കുകയായിരുന്നു. മടങ്ങിവരുന്ന അനുജനെ ക് അസ്വസ്ഥതപ്പെടുന്നു. സ്‌നേഹമായിരുന്നില്ല അവന്റെ ഉള്ളിൽ. മറിച്ച് അസൂയയും സ്വാർത്ഥതയും അത്യാഗ്രഹവുമായിരുന്നു. പിതാവിന്റെ സ്വത്തു മുഴുവനും തനിക്ക് വേണമെന്ന അത്യാഗ്രഹം. പിതാവിന്റെ സ്‌നേഹമത്രയും തനിക്കുമാത്രം വേണമെന്ന സ്വാർത്ഥത. അപ്പൻ അനുജനെ കെട്ടിപ്പിടിച്ചപ്പോൾ ചേട്ടന്റെ ഹൃദയം പൊള്ളുകയായിരുന്നു. അസൂയയുടെ തീക്കനലിൽ അവന്റെ ഉള്ളം നീറുകയായിരുന്നു. പ്രത്യക്ഷത്തിൽ നീതിമാൻ, ഉള്ളിലോ കൊടിയ തിന്മകൾ.

ലോകത്തിന്റെ മുന്നിൽ അതൊക്കെ മറച്ചുപിടിച്ച് നല്ല മകായി നന്നായി അഭിനയിക്കുന്നവൻ – മൂത്ത പുത്രൻ. അവനിൽ ഒരിക്കലും പശ്ചാത്താപമില്ല, പാപബോധമില്ല. തന്റെ പ്രവൃത്തികൾക്കെല്ലാം ന്യായം കെത്തുന്നവൻ. ഈ ജ്യേഷ്ഠസഹോദരൻ മരിച്ചാൽ എവിടെയാകും അവന്റെ ആത്മാവ് ചെന്നെത്തുക. അസൂയയും അഹങ്കാരവും സ്വാർത്ഥതയുംകൊ് കലുഷിതമായ മൂത്തപുത്രന് ഒരുപക്ഷേ മരണാനന്തരം മനുഷ്യരുടെ ബഹുമാനവും പുകഴ്ചയും കിട്ടിയേക്കാം. പക്ഷേ, അവന്റെ ആത്മാവിനെ സ്വീകരിക്കുവാൻ ദൈവത്തിന് കഴിയുമോ? ഗബ്രിയേൽ ചോദിച്ചുനിർത്തിയപ്പോൾ ഞാൻ അറിയാതെ പറഞ്ഞുപോയി, ”എനിക്ക് ധൂർത്തപുത്രനായാൽ മതി. മനസ്തപിച്ച ധൂർത്തപുത്രൻ.” അതേതുടർന്ന് അദ്ദേഹം തന്റെ കഥ എന്നോടു പറഞ്ഞു.

ഗബ്രിയേലിന്റെ കഥ

നൈജീരിയായിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു അവന്റെ ജനനം. മാതാപിതാക്കളുടെ ഒമ്പതു മക്കളിൽ ആറാമൻ. ദരിദ്രരെങ്കിലും മക്കളെ ദൈവഭയത്തിലും നന്മയിലും വളർത്തുവാൻ ആ പിതാവ് പരിശ്രമിച്ചു. വളർന്നപ്പോൾ അപ്പന്റെ ശാസനകൾ ഭാരമായി അവന് തോന്നി. അവൻ വഴിതെറ്റി ജീവിച്ചു. മാതാപിതാക്കളെ ധിക്കരിച്ച് കുറെക്കാലം. അങ്ങനെ മകനെ കാത്തിരുന്ന അമ്മ മരിച്ചു. വീടുവിട്ട് അകന്നുകഴിയുന്ന മകനെ കാണാനുള്ള ആ അമ്മയുടെ കൊതി അറിഞ്ഞിരുന്ന പിതാവ് മരിച്ച അമ്മയുടെ ശരീരവും സൂക്ഷിച്ചുവച്ച് ഗബ്രിയേൽ വരുന്നതും പ്രതീക്ഷിച്ച് ആറുമാസം കാത്തു.
പക്ഷേ, ഗബ്രിയേൽ ഇതൊന്നുമറിഞ്ഞില്ല. അവൻ കാര്യങ്ങൾ അറിഞ്ഞ് തിരിച്ചുവരുമ്പോഴേക്കും ആ പിതാവും മരിച്ചിരുന്നു. ധൂർത്തപുത്രന് തന്റെ തെറ്റിന്റെ ആഴം മനസിലായത് പന്നിക്കൂട്ടിൽവച്ചായിരുന്നെങ്കിൽ ഗബ്രിയേൽ തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞത് മാതാപിതാക്കളുടെ ശവകുടീരത്തിങ്കൽവച്ചായിരുന്നു. അവൻ വാവിട്ടു കരഞ്ഞു. പക്ഷേ, കാലിൽ കെട്ടിപ്പിടിച്ച് മാപ്പിരക്കാൻ അവന്റെ പിതാവ് ഉായിരുന്നില്ല. അതവനെ തളർത്തിക്കളഞ്ഞു. എന്നാൽ തന്റെ തെറ്റുകൾക്ക് പ്രായശ്ചിത്തമായി എന്തുചെയ്യണമെന്നറിയാൻ അവൻ കടന്നുപോയത് കുമ്പസാരക്കൂട്ടിലേക്കായിരുന്നു.

കുമ്പസാരക്കൂടിന്റെ രഹസ്യാത്മകമായ വെളിച്ചത്തിൽ അവൻ തന്റെ തെറ്റുകൾ കഴുകിക്കളഞ്ഞു. ഗബ്രിയേൽ ഒരു പുത്തൻ മനുഷ്യനായിത്തീരുകയായിരുന്നു. അവിടുന്ന് മുന്നോട്ട് ഒരു വിശുദ്ധന്റെ ജീവിതമായിരുന്നു അവൻ നയിച്ചിരുന്നത്. തന്റെ മുന്നിലെത്തുന്ന രോഗികളെ സ്വന്തം മാതാപിതാക്കളായി ക് പരിചരിക്കാൻ തുടങ്ങി. നന്മയുടെ നിറകുടമായി അയാൾ മാറി. കരുണയും സ്‌നേഹവും വേുവോളം തന്റെ രോഗികൾക്ക് നൽകുന്ന പ്രിയസുഹൃത്ത്.

‘ആ ധൂർത്തൻ ഞാനായിരുന്നു ജയിംസ്’ – അവൻ പറഞ്ഞുനിർത്തി. മണിക്കൂറുകൾമാത്രം കഴിഞ്ഞപ്പോൾ ഗബ്രിയേൽ ജോലിസ്ഥലത്ത് തലകറങ്ങി വീണു. കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. ആരോഗദൃഢഗാത്രനായ ഗബ്രിയേലിന് എന്തുപറ്റി? എല്ലാവരും പരിഭ്രമിച്ചു. നീ ര് ആഴ്ചയിലെ പരിശോധനകൾക്കുശേഷം ഡോക്ടർ വിധിയെഴുതി – പാൻക്രിയാറ്റിക് കാൻസർ ആണ്. അതും അവസാനഘട്ടത്തിലാണെന്ന്.

കാൻസർ സെന്ററിലെ ഒരു മുറിയിൽ വീും രാഴ്ചക്കാലം. ഞാനവനെ കാണാൻ അവിടെ ചെന്നു. എന്റെ കരങ്ങൾ ചേർത്തുപിടിച്ച് അവൻ പറഞ്ഞു ”ഞാൻ പോവുകയാണ്. എനിക്ക് എന്റെ മാതാപിതാക്കളെ ക് മാപ്പ് പറയണം. അവർ ചെറുപ്പത്തിൽ പകർന്നുതന്ന ആ ദൈവത്തിന്റെ അടുത്തേക്ക് ഞാൻ പോവുകയാണ് ജയിംസ്.” എന്റെ കരങ്ങൾ പിടിച്ച് ഇത് പറഞ്ഞുകൊിരുന്നപ്പോൾതന്നെ അവൻ ബോധരഹിതനായി. വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ രുദിവസംകൂടി. ഗബ്രിയേൽ മരിച്ചു.

സഹപ്രവർത്തകർക്ക് ഗബ്രിയേൽ അധികം സംസാരിക്കാത്ത ഒരു സഹപ്രവർത്തകൻ മാത്രമായിരുന്നു. എന്നാൽ എനിക്കവൻ ജീവിതത്തിൽ സ്വർഗകവാടം തുറന്നുകാട്ടാൻ വന്ന മാലാഖയായിരുന്നു. ഗബ്രിയേലുമായി കുറച്ചുകാലത്തെ സുഹൃദ്ബന്ധം മാത്രമായിരുന്നു എനിക്ക്. എന്നാൽ ആ ബന്ധം എന്നെ പഠിപ്പിച്ച വലിയൊരു പാഠമു്: ഒരിക്കലും മനസ്തപിക്കാത്ത സമൂഹത്തിന്റെ മുന്നിൽ മൂടുപടം അണിഞ്ഞു ജീവിക്കുന്ന ഒരു മൂത്ത പുത്രനല്ല മറിച്ച് തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞ് പൊട്ടിക്കരയുന്ന ഒരു ധൂർത്തപുത്രനാണ് സ്വർഗത്തിനവകാശി എന്ന്.

നമുക്ക് ചിന്തിക്കാം – ഞാൻ എവിടെനില്ക്കുന്നു. എന്റെ മനഃസാക്ഷിക്ക് മുന്നിൽ ഞാനാരാണ്? ധൂർത്തപുത്രനോ മൂത്ത പുത്രനോ? തിരുത്തുവാൻ ദൈവം തരുന്ന ഓരോ അവസരങ്ങളും നഷ്ടപ്പെടുത്താതെ വിനിയോഗിക്കാം. ആരോഗദൃഢഗാത്രനായിരുന്ന ഗബ്രിയേലിന് ദൈവം അനുവദിച്ചത് വെറും മൂന്നാഴ്ച സമയം. മരണം എപ്പോഴാണ് കടന്നുവരുന്നതെന്നറിയില്ലല്ലോ. മൂത്ത പുത്രനായി ജീവിച്ച് തെറ്റുകളെ മനസിലാക്കാതെ, മനസിലായാലും മൂടിവയ്ക്കുന്ന അവസ്ഥയിൽ മരണത്തെ പുല്കാതെ ധൂർത്തപുത്രനെപ്പോലെ മനസ്തപിച്ചൊരുങ്ങി നമുക്കും കാത്തിരിക്കാം. ഗബ്രിയേലിനെപ്പോലെ പറയാം ”ആ ധൂർത്തൻ ഞാനായിരുന്നു.”

ജയിംസ് വടക്കേക്കര

1 Comment

  1. Elsamma James says:

    A very good article. Thank you.

Leave a Reply

Your email address will not be published. Required fields are marked *