നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്ന് ഞാൻ നിനക്ക് നല്കുന്ന കല്പനകൾ എല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ അവിടുന്ന് നിന്നെ ഭൂമിയിലെ എല്ലാ ജനതകളെയുംകാൾ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാൽ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെമേൽ ചൊരിയും. നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും. നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിൻപറ്റവും അനുഗ്രഹിക്കപ്പെടും. നിന്റെ അപ്പക്കുട്ടയും മാവു കുഴക്കുന്ന കലവും അനുഗ്രഹിക്കപ്പെടും. സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും” (നിയമ. 28:1-6).