കർത്താവിനോടൊരു വെല്ലുവിളി

വല്ലാത്തൊരു ശൂന്യതയായിരുന്നു ഡേവിഡ് ആരിയാസ് എന്ന ആ യുവാവിന്റെ ഹൃദയത്തിൽ. എല്ലാ ശൂന്യതയും നികത്താനെന്നോണം ഭ്രമിപ്പിക്കുന്ന സകലതും, സാത്താനാരാധനയുടെ ലഹരിയടക്കം, ആവോളം നുകരുന്നുണ്ട്. എന്നിട്ടും തേടുന്ന ആനന്ദം കൈവരുന്നില്ല. അങ്ങനെയിരിക്കേ ഒരുനാൾ ഒരു ദേവാലയത്തിനു സമീപത്തുകൂടെ നടന്നുപോകുകയായിരുന്നു. ക്രൂശിതരൂപം കണ്ടപ്പോൾ ക്രൂശിതനോട് ഒരു വെല്ലുവിളി ഉയർത്താനാണ് തോന്നിയത്. ”സാത്താൻ നല്കുന്നതിനെക്കാൾ വലിയതെന്തെങ്കിലും എനിക്ക് തരാൻ നിനക്ക് കഴിയുമോ?” വെല്ലുവിളിക്ക് അപ്പോൾ മറുടിയൊന്നും ലഭിച്ചതായി തോന്നിയില്ല. ദിനങ്ങൾ കടന്നു പോയി.

മറ്റാർക്കുമെന്നതുപോലെ ആരിയാസിനും സാത്താനാരാധനക്കാരുടെ സംഘത്തിൽനിന്ന് പുറത്തുവരുന്നത് വളരെ
അപകടകരമായിരുന്നു.

പക്ഷേ, അതു സംഭവിക്കുകതന്നെ ചെയ്തു. മാത്രമല്ല ആരിയാസ് കർത്താവിനുവേണ്ടി പ്രവർത്തിക്കുന്നവനായി മാറി. അതേക്കുറിച്ച് ആരിയാസ് പിന്നീട് പറഞ്ഞതിങ്ങനെ ”കർത്താവ് എന്നിൽ പ്രവർത്തിക്കാൻ തുടങ്ങി, എല്ലാ കാര്യങ്ങളിലും മാറ്റം വരുത്തി”

Leave a Reply

Your email address will not be published. Required fields are marked *