ആർക്കിലെ വിശുദ്ധ ജോവാനു ചുറ്റും അഗ്നി ആളിക്കത്തുന്നു. ദൈവനിന്ദ ചുമത്തി വിശുദ്ധയെ ചുട്ടുകൊല്ലുകയാണ്. പാദംമുതൽ തീ കത്തിക്കയറുമ്പോൾ, പൊള്ളിപ്പുളയുമ്പോൾ, ക്രൂശിതനിലേക്ക് നോക്കി ‘ഈശോ, ഈശോ’ എന്ന് അവൾ ഉരുവിട്ടുകൊിരുന്നു. എന്നിട്ടും അവളുടെ ഹൃദയം ദൈവസ്‌നേഹത്താലെരിയുകയായിരുന്നു. ഒടുവിൽ സ്വർഗം അവൾക്കുമുമ്പിൽ തുറക്കപ്പെടുകയും ജോവാന് ദൈവദർശനം ലഭിക്കുകയുമുായി. പെട്ടെന്ന് അവളുടെ മുഖം പ്രകാശിച്ചു; അവൾ ആനന്ദതുന്ദിലയായി. പിന്നെ അവൾ തീപ്പൊള്ളൽ അറിഞ്ഞിരിക്കില്ല; ജീവൻ വേർപെട്ടതുപോലും. ദൈവസ്‌നേഹാഗ്നിയിൽ പൂിരിക്കുമ്പോൾ ഭൂമിയിലെ അഗ്നികുണ്ഠം ചാരസമാനം.
സഹനത്തിന്റെ തീവ്രതയിലാണ് ജോബിന് ദൈവദർശനം ലഭിക്കുന്നത്. ദൈവാനുഗ്രഹങ്ങളാൽ സമ്പത്‌സമൃദ്ധിയിൽ ജീവിച്ചപ്പോൾ ദൈവത്തെക്കുറിച്ച് കേട്ടറിവേ അദ്ദേഹത്തിനുായിരുന്നുള്ളൂ. ”ഞാൻ അങ്ങയെക്കുറിച്ച് കേട്ടിട്ടേ ഉായിരുന്നുള്ളൂ; എന്നാൽ, ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു.” (ജോബ് 42:5)
21 കോപ്റ്റിക് ക്രൈസ്തവർ തീവ്രവാദികളാൽ കഴുത്തറുത്ത് കൊല്ലപ്പെടുമ്പോഴും നിശബ്ദരും ശാന്തരുമായിരുന്നു. ഒന്നോ രാേ വെടിയുയിൽ പിടഞ്ഞു തീരുകയായിരുന്നില്ല അവർ, അൽപാൽപമായി കഴുത്ത് അറുക്കപ്പെടുകയായിരുന്നു. ആരും തൊപൊട്ടി നിലവിളിച്ചുപോയേക്കാവുന്ന ആ കഠോരതയിലും അവർ യേശുനാമം ഉയർത്തണമെങ്കിൽ അവിടു ത്തെ തിരുമുഖം അവർക്കുമുമ്പിൽ തെളിയപ്പെട്ടിരിക്കണം; സ്വർഗവാതിൽ അവർക്കുമുമ്പിൽ തനിയേ തുറന്നുപോയിട്ടു്, തീർച്ച.
യേശുവിനെ നോക്കി, അവിടുത്തോടുള്ള സ്‌നേഹത്തെപ്രതി അവിടുത്തേക്ക് പകരക്കാരായി സഹിക്കുന്ന ആർക്കുംവേി സ്വർഗം തുറക്കപ്പെടാതിരിക്കില്ല. ”അവിടുത്തെ നോക്കിയവർ പ്രകാശിതരായി; അവർ ലജ്ജിതരാവുകയില്ല” (സങ്കീ. 34:5).
റോസക്കമ്പും ലിമയിലെ റോസും
കയ്യിലിരുന്ന മുള്ളുള്ള റോസക്കമ്പ് വളച്ച് നെറ്റിയിൽ വച്ചിട്ട് ഒരു സന്യാസിനി പറഞ്ഞു: ”ലിമായിലെ വിശുദ്ധ റോസ് മൂന്നു വയസുമുതൽ രഹസ്യമായി മുൾമുടി ധരിച്ചിരുന്നുവത്രെ!”
മറ്റൊരാൾ: ”പുകാലത്ത് വിശുദ്ധർ ശരീരത്തിൽ പീഡനമേറ്റു. ഇപ്പം നമ്മൾ അങ്ങനെ സഹിക്കേതുാേ?”
ഈശോ അന്നും ഇന്നും നമുക്കും മറ്റുള്ളവർക്കുംവേി സഹിക്കുന്നു. അവിടുത്തോട് സ്‌നേഹമുെങ്കിൽ, അവിടുന്ന് സഹിക്കാതിരിക്കണമെങ്കിൽ, അവിടുത്തെ സഹനം കുറയ്ക്കണമെങ്കിൽ, അവിടുന്ന് ആർക്കുവേി സഹിക്കുന്നുവോ ആ ദൈവമക്കൾ രക്ഷപ്രാപിക്കണമെങ്കിൽ സഹിച്ചാൽ മതി. വിശുദ്ധരാരും ഒരു രസത്തിന് സ്വയം പീഡിപ്പിച്ചതല്ല; ഈശോ തങ്ങൾക്കുവേി സഹിച്ചതെല്ലാം അവിടുത്തോടുള്ള സ്‌നേഹത്തെപ്രതി അവരും സഹിക്കാൻ ആഗ്രഹിച്ചു.
തങ്ങളുടെയും മറ്റുള്ളവരുടെയും പാപപരിഹാരത്തിനും വിശുദ്ധീകരണത്തിനും വേിയാണ് വിശുദ്ധർ സ്വയം പീഡനമേറ്റത്. വിശുദ്ധരുടെ സഹനത്തിന്റെ കാരണം ഒറ്റവാക്കിൽപറഞ്ഞാൽ- ‘എന്റെ ഈശോയേ, അവിടുന്ന് സഹിക്കല്ലേ, അങ്ങേയ്ക്ക് പകരം ഇനി ഞാൻ സഹിച്ചോളാം.’ സ്‌നേഹത്തിന്റെ പാരമ്യത്തിൽനിന്നല്ലേ ഒരാളിങ്ങനെയാകൂ? സനേഹിക്കുന്നവർക്കുവേി ഇങ്ങനെ ചെയ്യാത്തതാരു്? ഈശോയ്ക്കുവേി നാമത് ചെയ്യുന്നില്ലെങ്കിൽ അതിനർത്ഥമെന്ത്? – കേട്ടിരുന്നവരുടെ പ്രതികരണം.
”നമ്മുടെ അതിക്രമങ്ങൾ ക്കുവേി അവൻ മുറിവേൽപ്പി ക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കു വേി ക്ഷതമേൽപ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നൽകി; അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു” (ഏശ. 53:5). ഇനി നീ മുറിവേൽക്കാ, മാറിനില്ക്ക്, ബാക്കി ഞാനായിക്കൊള്ളാം എന്ന തന്റേടത്തോളമെത്തണം അവനോടുള്ള സ്‌നേഹം. അതുാേ?
ഈശോയും വിശുദ്ധരും ശരീരത്തി ൽ മാത്രമല്ല, ആത്മാവിലും മനസിലും വികാരങ്ങളിലുമെല്ലാം സഹിച്ചിരുന്നു. ശാരീരിക പീഡകളേല്ക്കുംപോലെ അപമാനങ്ങൾക്കും നിന്ദനങ്ങൾക്കുമായി അവർ സ്വയം വിട്ടുകൊടുത്തിരുന്നു. എളിമപ്പെടാൻ ലഭിച്ചിരുന്ന ഒരവസരവും അവർ പാഴാക്കിയില്ല. സ്‌നേഹിക്കുന്നവനോട് അനുരൂപപ്പെടാൻ സാധിക്കുന്ന സകല സാധ്യതകളും മട്ടോളം അവർ ആസ്വദിച്ചു. എല്ലാവിധത്തിലും യേശുവിനെപ്പോലെ ആയിത്തീരുവാൻ അവർ കൊതിച്ചു, പരിശ്രമിച്ചു. അതിൽ വിജയിച്ചതിനാൽ അവർ വിശുദ്ധരായി, അനേകരെ വിശുദ്ധിയിലേക്ക് നയിച്ചു. ഇന്ന് സഹിക്കുന്നവരും വിലകൊടുക്കുന്നവരും വിരളമെന്നതിനാൽ വിശുദ്ധരും വിശുദ്ധിയിലേക്ക് നയിക്കുന്നവരും വിരളം.
ഒരമ്മയുടെ വിലാപം
‘പ്രാർത്ഥിക്കാനും പരിത്യാഗമനുഷ്ഠിക്കാനും സ്വയം ബലിയാകാനും ആരുമില്ലാത്തതിനാൽ അസംഖ്യം ആത്മാക്കൾ നരകത്തിൽ പതിക്കുന്നു.’ ‘എന്റെ പുത്രന്റെ കഠിനവേദനകളെ ശമിപ്പിക്കാനോ അവിടുത്തെ ആശ്വസിപ്പിക്കാനോ ശ്രമിക്കുന്നവരുടെ എണ്ണം കുറയുന്നു.’ പരിശുദ്ധ അമ്മ ഫാത്തിമയിൽ വിലപിച്ചു.
”സഹനമാണ് സ്‌നേഹത്തിന്റെ അളവുകോൽ. എത്രമാത്രം സഹിക്കുന്നുവോ അത്രമാത്രം സ്‌നേഹിക്കുന്നു. സഹനമില്ലാത്ത സ്‌നേഹമില്ല, സ്‌നേഹമില്ലാതെ സഹിക്കാനാകില്ല. സ്‌നേഹത്തിന് സഹിക്കാതിരിക്കാനാകില്ല. സ്‌നേഹിക്കുന്നവർക്കുവേി നാം എന്തും സഹിക്കാൻ തയ്യാറാണ്. സഹിക്കാൻ മനസില്ലെങ്കിൽ, ഭയമെങ്കിൽ സ്‌നേഹമില്ലെന്നർത്ഥം.” ദൈവദാസൻ ഫാ. ജോൺ ഹാഡൻ എസ്.ജെ.
അൽഫോൻസാമ്മ പറയാത്ത രഹസ്യം
അൽഫോൻസാമ്മയ്ക്ക് കൂടെക്കൂടെ പരവേശം വരും. മരണവെപ്രാളമാണ് ആ സമയം. സഹിക്കാനാകാത്ത വേദനകൊണ്ട് പുളയുന്നത് കാണാൻ ശക്തിയില്ലാതെ സഹസന്യാസിനിമാർ കണ്ണുപൊത്തി ഓടും. കണ്ടുനിൽക്കാനാവാത്തതെങ്കിൽ സഹിക്കുന്നതെങ്ങനെയായിരിക്കും? വിശുദ്ധയുടെ വേദനയുടെ കാഠിന്യംകണ്ട് മദർ ഒരിക്കൽ ചോദിച്ചു, ഇത് മാറ്റിത്തരാൻ ഈശോയോട് പറയാമായിരുന്നില്ലേ? അൽഫോൻസാമ്മയുടെ മറുപടി : ‘പരവേശം വരുമ്പോൾ മരണവേദനയാണ് മദറേ. എന്നാൽ അതിനുശേഷമുള്ള ദൈവസ്‌നേഹാനുഭവവും അതിന്റെ മാധുര്യവും എങ്ങനെ മദറിന് പറഞ്ഞുതരുമെന്ന് എനിക്കറിയില്ല.’
അൽഫോൻസാമ്മ മദറിനോട് അത്രയുമേ പറഞ്ഞുള്ളൂവെങ്കിലും, മാറിപ്പോകാൻ ആഗ്രഹിക്കാത്ത ആ സഹനത്തിനുള്ളിൽ ആത്മാക്കളുടെ രക്ഷ എന്ന മറ്റൊരു രഹസ്യവും വിശുദ്ധ മറച്ചുപിടിച്ചിരുന്നു. രോഗത്തിന്റെ വേദനയും പരവേശത്തിന്റെ അസഹ്യതയുമെല്ലാം ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അവൾ ആരുമറിയാതെ സമർപ്പിച്ചുപോന്നു. തന്മൂലം ദൈവസ്‌നേഹ മാധുര്യമെന്നതുപോലെ രക്ഷിക്കപ്പെടുന്ന ആത്മാക്കളെക്കുറിച്ചുള്ള ഓർമയും അസഹ്യമായ ആ പരവേശം വീണ്ടുംവരാനായി അവളെക്കൊണ്ട് ആഗ്രഹിപ്പിച്ചു. ഈശോയെപ്പോലെ, ആത്മാക്കളുടെ രക്ഷ ആത്മാവിൽ ദർശിച്ച് അവൾ വീണ്ടും വീണ്ടും സഹിച്ചു.
”പാപപരിഹാരബലിയായി തന്നെത്തന്നെ അർപ്പിക്കുമ്പോൾ അവൻ തന്റെ സന്തതിപരമ്പരയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും ചെയ്യും; കർത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്റെ കഠിന വേദനയുടെ ഫലം കണ്ട് അവൻ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസൻ തന്റെ ജ്ഞാനത്താൽ അനേകരെ നീതിമാൻമാരാക്കും; അവൻ അവരുടെ തിൻമകളെ വഹിക്കുകയും ചെയ്യും” (ഏശ. 53:10,11).
എങ്ങനെ മൂല്യം കൂട്ടാം!
ഈശോ വിശുദ്ധ ഫൗസ്റ്റീനയോട്:
”ഒരു മിഷനറി, പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും നേടുന്നതിനെക്കാൾ ആത്മാക്കളെ പ്രാർത്ഥനയിലൂടെയും സഹനങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും നിനക്ക് നേടാം. നീ ജീവിക്കുന്ന ഒരു സ്‌നേഹബലിയായിത്തീരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; അത് എന്റെ മുമ്പിൽ നിന്റെ മൂല്യം വർധിപ്പിക്കും. മാത്രമല്ല, നീ ആർക്കുവേണ്ടി മാധ്യസ്ഥ്യം പ്രാർത്ഥിക്കുന്നുവോ അവരായിരിക്കും നിന്റെ മഹത്വവും ശക്തിയും. നിന്റെ ത്യാഗപ്രവൃത്തികൾ നിശബ്ദവും മറഞ്ഞിരിക്കുന്നതും (അറിയപ്പെടാത്തത്), സ്‌നേഹം കിനിയുന്നതും പ്രാർത്ഥനയിൽ പൊതിയപ്പെട്ടതുമായിരിക്കണം.”
80,000 പേരെ തട്ടിയെടുത്ത വിശുദ്ധൻ
ഒരിക്കൽ സാത്താൻ പരാതിയുമായി വിശുദ്ധ ജോൺ മരിയ വിയാനിയുടെ അടുത്തെത്തി. വിശുദ്ധന്റെ പ്രാർത്ഥനയും പരിത്യാഗവുംകൊണ്ടുമാത്രം 80,000 (എൺപതിനായിരം) ആത്മാക്കളെയാണ് നരകത്തിന് നഷ്ടപ്പെട്ടതെന്നായിരുന്നു അവന്റെ സങ്കടം. ഈ വിശുദ്ധൻ സുവിശേഷം പ്രസംഗിക്കാൻ എവിടെയും യാത്രചെയ്തില്ല. ഒരു കുഗ്രാമത്തിലെ സാധു വൈദികനായ ഇദ്ദേഹം സ്‌നേഹംകിനിഞ്ഞ, ത്യാഗംപുതഞ്ഞ പ്രാർത്ഥനകൊണ്ടു മാത്രമാണ് എൺപതിനായിരം ആത്മാക്കളെ നേടിയത്. എഴുത്തിലൂടെയോ പ്രസംഗത്തിലൂടെയോ പ്രബോധനങ്ങളിലൂടെയോ അത്ഭുതപ്രവർത്തനങ്ങളിലൂടെയോ എന്നതിനേക്കാൾ പ്രാർത്ഥനയിലൂടെയും ത്യാഗപ്രവൃത്തികളിലൂടെയും കൂടുതൽ ആത്മാക്കളെ രക്ഷിക്കാം.
വിശുദ്ധ ഫൗസ്റ്റീനയ്ക്കുണ്ടായ ദർശനം: ‘ആദ്യ വെള്ളിയാഴ്ച, ദിവ്യകാരുണ്യസ്വീകരണത്തിനു മുമ്പ്, ഒരു കരം വലിയ കാസ നിറയെ തിരുവോസ്തി എന്റെ മുമ്പിൽ വച്ചു. ഞാനത് കൈയിലെടുത്തു നോക്കിയപ്പോൾ അതിൽ ആയിരം തിരുവോസ്തിയുണ്ടെന്ന് കണ്ടു. അപ്പോൾ ഒരു സ്വരം കേട്ടു, ഈ നോമ്പുകാലത്തെ നിന്റെ പ്രാർത്ഥനയും പരിത്യാഗവുംവഴി മാനസാന്തരപ്പെട്ട ആത്മാക്കൾ സ്വീകരിച്ച തിരുവോസ്തിയാണിവയെല്ലാം.’
വാളിന്റെ മൂർച്ച കുറയ്ക്കുന്ന സമർപ്പിതർ
ആന്റെസിലെ വിശുദ്ധ തെരെസ പറയുന്നു: ”സന്യസ്തർ ലോകത്തിന്റെ സഹരക്ഷകരാണ്. സഹനത്തിലൂടെയല്ലാതെ ആത്മാക്കൾ രക്ഷപ്രാപിക്കുന്നില്ല.”
വിശുദ്ധ ഫൗസ്റ്റീനയ്ക്കുണ്ടായ മറ്റൊരു ദർശനം ഇതുറപ്പിക്കുന്നു. ‘സന്യാസിനികളുടെ വ്രതനവീകരണ സമയം. ഈശോ അൾത്താരയുടെ ഒരു വശത്ത് നില്ക്കുന്നത് കണ്ടു. അവിടുന്ന് ധവളവസ്ത്രവും സുവർണ അരപ്പട്ടയും ധരിച്ച്, ഭയാനകമായ വാൾ ഏന്തി നിന്നു. സന്യാസിനികൾ വ്രതനവീകരണം ആരംഭിക്കുംവരെ ഇത് തുടർന്നു. അപ്പോൾ അവിടെ ഒരു അത്യുജ്ജല ജ്വാല- ദീപ്തി പ്രത്യക്ഷപ്പെടുകയും അതിനുകുറുകെ സ്‌കെയ്‌ലിന്റെ ആകൃതിയിൽ ധവള മേഘങ്ങൾ കാണപ്പെടുകയുമുണ്ടായി. ഈശോ അടുത്തുവന്ന് വാൾ സ്‌കെയ്‌ലിന്റെ ഒരു അഗ്രത്തിൽ വച്ചു. അത് നിലംമുട്ടുംവിധം താഴ്ന്നുപോയി. തത്‌സമയം സിസ്റ്റേഴ്‌സ് വ്രതനവീകരണം പൂർത്തിയാക്കുകയും ഒരു മാലാഖ വന്ന് സ്വർണ തളികയിൽ സന്യാസിനികളിൽനിന്നും എന്തോ ശേഖരിച്ച് സ്‌കെയ്‌ലിന്റെ മറ്റെ അഗ്രത്തിൽ വയ്ക്കുകയും ചെയ്തു. സ്‌കെയ്‌ലിന്റെ ഭാരംകൂടി ആ ഭാഗം താഴുകയും വാളിരുന്ന അഗ്രം ഉയരുകയും ചെയ്തു. അപ്പോൾ ധൂപകലശത്തിൽ നിന്നും അഗ്നിനാളങ്ങൾ ഉയർന്നു കത്തി. ഉടൻ ദീപ്തിയിൽനിന്നൊരു സ്വരംമുഴങ്ങി. ”വാൾ അതിരുന്നിടത്തു വയ്ക്കുക, സമർപ്പണം അതിനെ അതിലംഘിക്കുംവിധം ഏറെയുണ്ട്.” ദൈവനീതിയുടെ വാളിന്റെ മൂർച്ച കുറച്ച്, അവിടുത്തെ ക്രോധത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്ന പരിചയാണ് സമർപ്പിത സമൂഹങ്ങൾ.
അതുകൊണ്ട് ലോകത്തെ, ആത്മാക്കളെ രക്ഷിക്കാൻ, ലഭ്യമായ സകല ആയുധങ്ങളും നമുക്കു പ്രയോഗിക്കണ്ടേ? സ്‌നേഹംകൊണ്ടുള്ള പ്രാർത്ഥനയും സമർപ്പണവും സഹനവുംപോലെ ആത്മാക്കളുടെ രക്ഷയ്ക്ക് സ്വർഗത്തിന് സ്വീകാര്യമായി മറ്റെന്തുണ്ട്? അതിനു തയ്യാറായവരിൽ സ്വർഗസഹായവും സമ്മാനവും കിട്ടാത്തതാര്? വിശുദ്ധ ജോവാനും ജോബിനും രക്തസാക്ഷികൾക്കുമെന്നപോലെ (യേശുസ്‌നേഹത്തെപ്രതി സഹിച്ച സകലർക്കുംമുമ്പിൽ സ്വർഗം തുറക്കപ്പെട്ടിട്ടുണ്ട്) ഭൂമിയിൽ ദൈവദർശനവും അവർക്കു സ്വന്തം.
അതിനാൽ നിസാരമെന്ന വേദനകൾപോലും നഷ്ടമാക്കല്ലേ. സഹിക്കാത്തതാര്? വേദനിക്കാത്തവരുമില്ല. പിറുപിറുത്തും കുറ്റപ്പെടുത്തിയും നിരാശപ്പെട്ടും സാത്താനെ വിജയിപ്പിക്കണോ? (അപ്പോൾ അവൻ ഈശോയെ നോക്കി പരിഹസിക്കും.) വിശുദ്ധ ജോൺ വിയാനിയെയും ഫൗസ്റ്റീനയെയുംപോലെ ആത്മാക്കളെ തട്ടിയെടുക്കാൻ ഉപയോഗിക്കണോ? തീരുമാനം സഹനസമ്പന്നരുടേത്. ഒന്നുറപ്പാ, പരിശുദ്ധ അമ്മയുടെ വിമലഹൃദയംവഴി ഈശോയുടെ പീഡകളോടുചേർത്ത് സമർപ്പിച്ചാൽ സ്വർഗത്തിന് നിഷേധിക്കാനാകില്ല; അവർക്കുള്ള കനക കിരീടം ദൈവമിതാ എടുത്തുപിടിച്ചുകഴിഞ്ഞു.
‘പ്രാർത്ഥനാ സമേതമായ് കർതൃപാദമെത്തിടാതെത്രയെത്ര നന്മകൾ നഷ്ടമാക്കീടുന്നു നാം?’
ആൻസിമോൾ ജോസഫ്
2 Comments
Jesus is calling me to take the sufferings for His people. Pray for me …..
Really a good msg…but very difficult to make it practical …let us all try to do it..Holy Spirit pls help us.