ലൗദാത്തോ സീ

വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയുടെ രണ്ടാമത്തെ ചാക്രികലേഖനമായ ലൗദാത്തോ സീ (അങ്ങേക്ക് സ്തുതി) പ്രസിദ്ധീകരണ ദിവസംതന്നെ ലോകം മുഴുവനും ചർച്ചയായി. പരിസ്ഥിതിയെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ”എന്റെ കർത്താവേ അങ്ങേക്ക് സ്തുതി” എന്നാരംഭിക്കുന്ന ചാക്രികലേഖനത്തിന്റെ തുടക്കം വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സൃഷ്ടിഗീതപ്രാർത്ഥനയിൽനിന്നാണ്. ആമുഖവും ആറ് അധ്യായങ്ങളുമുള്ള ചാക്രികലേഖനത്തിന്റെ കേന്ദ്രബിന്ദു വരുംതലമുറയ്ക്ക് കൈമാറാൻ പോകുന്നത് ഏത് തരത്തിലുള്ള ലോകമാണ് എന്ന ചോദ്യമാണ്. യൂറോപ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുമായി നടത്തിയ ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ചാക്രികലേഖനത്തിന് അന്തിമരൂപം നൽകിയത്.
ആധുനിക കാലഘട്ടത്തിലെ സങ്കീർണ വിഷയമായ പരിസ്ഥിതി സംരക്ഷണം ഏവരുടെയും കടമയും ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗവുമായി പ്രതിപാദിച്ചിരിക്കുന്നു. ഭ്രൂണഹത്യ, ജനസംഖ്യാനിയന്ത്രണം, ലിംഗമാറ്റം തുടങ്ങിയവ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മാർപാപ്പ വ്യാഖ്യാനിക്കുന്നു. മനുഷ്യഭ്രൂണത്തെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന നാം ദുർബലരായ മറ്റ് ജീവജാലങ്ങളെ ഓർത്ത് സങ്കടപ്പെടുന്നതിൽ എത്രമാത്രം ആത്മാർത്ഥതയുണ്ടെന്ന് ചിന്തിക്കണം. ചാക്രികലേഖനത്തിന്റെ ആമുഖം പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുള്ള വിപ്ലവാത്മകമായ കാഴ്ചപ്പാടുകളാണ് മുന്നോട്ടുവയ്ക്കുന്നത്.

1 Comment

  1. claramma joseph says:

    The contents of the above article is very much true and a powerful weapon to stop the wrong actions which is beginning from the family itself. May Holy Spirit guide and protect everybody.

    claramma

Leave a Reply

Your email address will not be published. Required fields are marked *