പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമേകാൻ

കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് യാതൊരു ലക്ഷ്യബോധവും ഇല്ലാതെ വിശ്വാസം നഷ്ടപ്പെട്ട് നിരാശയിൽ ജീവിച്ച ഒരു കാലം. എന്റെ അവസ്ഥ തിരിച്ചറിഞ്ഞ സമപ്രായക്കാരനായ മറ്റൊരു യുവാവ് എന്നെ ഒരു പ്രാർത്ഥനാകൂട്ടായ്മയിലേക്ക് നയിച്ചു. ധ്യാനം കൂടിയ ആ യുവാവിന്റെ വാക്കുകളും സന്തോഷപ്രകൃതവും എന്നെ സ്പർശിച്ചു. അതിനാൽ അവനോടൊപ്പം പോയി. ആ പ്രാർത്ഥനാ സമ്മേളനത്തിൽവച്ചാണ് ജീവിതത്തിൽ ആദ്യമായി ഒരു ദൈവികസ്പർശനവും ഇടപെടലും ഞാൻ അനുഭവിച്ചത്. അത് എന്നെ ഒരു ധ്യാനകേന്ദ്രത്തിൽ എത്തിച്ചു. എന്റെ ജീവിതനവീകരണത്തിന് അത് തുടക്കമായി മാറി. ഈ സംഭവം തെളിയിക്കുന്നത് നമ്മുടെ വിശ്വാസം പ്രഘോഷിക്കപ്പെടേതാണ് എന്ന യാഥാർത്ഥ്യമാണ്.

യേശു പറഞ്ഞു ”ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുായിരിക്കും” (യോഹ. 8:12). അവിടുന്ന് വീും പറഞ്ഞു ”ഞാനാണ് വഴിയും സത്യവും ജീവനും. എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല” (യോഹ.14:6).

ദൈവവചനങ്ങൾ നമുക്ക് വ്യക്തമാക്കി തരുന്ന സന്ദേശം ലോകത്തിലെ സകല പ്രശ്‌നങ്ങളുടെയും ഏകപരിഹാരം യേശുക്രിസ്തു മാത്രമാണ് എന്നതുതന്നെയാണ്. വിശുദ്ധനായ പത്താം പീയൂസ് മാർപാപ്പയുടെ വാക്കുകൾ ശ്രദ്ധിക്കുക ”സ്വർഗ-നരകങ്ങളെക്കുറിച്ചും നിത്യസത്യങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ് ലോകത്തിലെ സകല പ്രശ്‌നങ്ങളുടെയും അടിസ്ഥാനം.” അഥവാ സുവിശേഷവത്ക്കരണമാണ് ഇന്നിന്റെ പ്രശ്‌നങ്ങളുടെ ഏക പ്രതിവിധി. ലോകം യേശുവിനായി കാത്തിരിക്കുന്നു. ഇത് വായിക്കുന്ന താങ്കൾ അറിഞ്ഞ ഈശോയെ ലോകത്തിന് കൊടുക്കുവാൻ ആഗ്രഹമില്ലേ. സത്യത്തിന് സാക്ഷ്യം വഹിക്കാത്തവനും ക കാര്യങ്ങൾ പറയാത്തവനും കള്ളസാക്ഷിയായ് മാറും എന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. യേശുവിന് സാക്ഷ്യം വഹിക്കുവാൻ ഏത് ജീവിതതുറകളിൽ ജീവിക്കുന്നവർക്കും സാധിക്കും. പ്രായോഗികമായ സുവിശേഷവൽക്കരണത്തിന്റെ അഞ്ച് തലങ്ങളെക്കുറിച്ച് പറയാം.

ജീവിതമാതൃക

മറ്റൊരു യേശുവായി നാം രൂപപ്പെടുന്നതിനനുസരിച്ച് നമ്മിലൂടെ നമ്മുടെ ചുറ്റുപാടുകൾ നവീകരിക്കപ്പെടുകതന്നെ ചെയ്യും. മാതൃകാജീവിതം നയിച്ച വിശുദ്ധരെല്ലാം ഇന്നും അനേകരെ യേശുവിലേക്ക് നയിക്കുന്നു. പ്രേഷിതരുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യ പ്രഘോഷണങ്ങൾ നടത്തിയില്ല. രോഗികളെ സുഖപ്പെടുത്തിയില്ല. അത്ഭുതങ്ങൾ ചെയ്തില്ല. തന്റെ മഠത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ അവൾ ഓരോ ചെറിയ കാര്യത്തിലും യേശുവിനെ സ്‌നേഹിച്ചു, അനുകരിച്ചു. സഹനങ്ങളും രോഗങ്ങളും ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവച്ചു. മരണശേഷം അവളുടെ ആത്മസ്ഥിതി പുസ്തകത്തിൽ കാര്യമായി ഒന്നും എഴുതുവാൻ ഉായില്ല. ഏറെക്കാലം ക്ഷയരോഗം പിടിപെട്ട്, ചുമച്ച് കിടന്ന് കടന്നുപോയവൾ. അവളെപ്പറ്റി ഇങ്ങനെ എഴുതാൻ സാധിക്കുമായിരുന്നു ‘വന്നു ചുമച്ചു പോയി.’ എന്നാൽ മരണാനന്തരം ഇന്നും അവൾ ലോകത്തെ ജ്വലിപ്പിക്കുന്നു. യേശുവിലേക്ക് അനേകരെ നയിക്കുന്നു. പ്രേഷിതരുടെ മുഴുവൻ മധ്യസ്ഥയായി അവൾ ഉയർത്തപ്പെട്ടു.
ക്രിസ്തുവിനെ അറിയാത്തവൻ ക്രിസ്തുവിനെ വായിച്ചു പഠിക്കുന്ന പുസ്തകം ക്രിസ്ത്യാനിയുടെ ജീവിതംതന്നെയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതവും മാതൃകയും ലാളിത്യവും എത്രയോ ജനങ്ങളെയാണ് സ്വാധീനിച്ചുകൊിരിക്കുന്നത്. നമ്മുടെ ജീവിതമാതൃക(സംസാരം, സ്വഭാവം, വസ്ത്രധാരണം, ഭക്ഷണരീതി, സഹോദരസ്‌നേഹം, വിശുദ്ധി)യിലൂടെ ക്രിസ്തുസാക്ഷ്യത്തിന്റെ സുഗന്ധപരിമളം നമ്മുടെ ചുറ്റുപാടും പരത്തുവാൻ നമുക്ക് പരിശ്രമിക്കാം.

പ്രഘോഷണം

വാമൊഴിയിലൂടെയും നാം സുവിശേഷം പങ്കുവയ്ക്കണം. നമുക്ക് ദൈവം നല്കിയ സൗഖ്യങ്ങളും അനുഗ്രഹങ്ങളും ദൈവാനുഭവങ്ങളും അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തുവാൻ വേികൂടിയാണ് അവിടുന്ന് നമുക്ക് നല്കിയിരിക്കുന്നത്. എന്തെന്നാൽ, വിശ്വാസം കേൾവിയിൽനിന്നും കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണത്തിൽനിന്നുമാണെന്ന് റോമാലേഖനം നമ്മെ പഠിപ്പിക്കുന്നു. ”ഒരിക്കലും കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേൾക്കും?” (റോമാ 10:14).

ഭാരതസഭയിലെ അംഗങ്ങളായ നാമോരോരുത്തരും വിശുദ്ധ തോമാശ്ലീഹായുടെ പ്രഘോഷണത്തിലൂടെ മാത്രം യേശുവിനെ അറിഞ്ഞവരാണെന്ന സത്യം നമുക്ക് മറക്കാതിരിക്കാം. തുടക്കത്തിൽ പരാമർശിച്ച എന്റെ അനുഭവവും അതാണ് കാണിക്കുന്നത്. വ്യക്തിപരമായി ഞാൻ അനുഭവിച്ച യേശു അനുഭവം പങ്കുവച്ചും അനേകരെ ധ്യാനകേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ചുകൊും സാധിതമായ എല്ലാ മാർഗങ്ങളിലൂടെയും നമ്മുടെ കർത്താവിന് സാക്ഷികളായി നമുക്ക് മാറാം. അങ്ങനെ നമ്മുടെ ചുറ്റുപാടുമുള്ള അന്ധകാരം (പിശാച്) മാറുകയും പ്രകാശം (യേശു) വ്യാപിക്കുകയും ചെയ്യും.

മധ്യസ്ഥപ്രാർത്ഥന

സുവിശേഷവൽക്കരണത്തിന് ഏറ്റവും ഫലപ്രദവും ശക്തവുമായ ഒരു ഉപാധിയാണ് മധ്യസ്ഥപ്രാർത്ഥന. എസെക്കിയേൽ പ്രവചനം ഒമ്പതാം അധ്യായത്തിൽ നാം കാണുന്നത് ജറുസലേം നഗരത്തിൽ നടമാടുന്ന മ്ലേച്ഛതകൾ ക് മടുത്ത ദൈവം ആ നഗരത്തെ ശിക്ഷിക്കാൻ ഒരുങ്ങുന്ന രംഗമാണ്. എന്നാൽ, സംഹാരദൂതന് അവിടുന്ന് കൊടുക്കുന്ന നിർദേശം മധ്യസ്ഥപ്രാർത്ഥനയുടെ മഹത്വം വെളിപ്പെടുത്തുന്നു. വചനം ശ്രദ്ധിക്കുക. ആ നഗരത്തിൽ നടമാടുന്ന മ്ലേച്ഛതകളെയോർത്ത് കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയിൽ അടയാളമിട്ട് അവരെ മാറ്റി നിർത്തുക. (എസെ. 9:4-6). ഇവിടെ മാധ്യസ്ഥ്യം വഹിക്കുന്നവൻ ശിക്ഷയിൽനിന്നുപോലും ഒഴിവാക്കപ്പെടുന്നു.

പരിശുദ്ധാത്മ ശക്തിയാൽ നിറഞ്ഞുള്ള പ്രാർത്ഥനകൾ ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുകതന്നെ ചെയ്യും. നാം ഏത് വ്യക്തിക്കുവേി, കുടുംബത്തിനുവേി, രാജ്യത്തിനുവേി പ്രാർത്ഥിക്കുന്നുവോ അവിടെ തത്സമയം പരിശുദ്ധാത്മാവ് പ്രവർത്തിക്കും. എന്തെന്നാൽ, പ്രവർത്തനനിരതനായ ദൈവമാണ് പരിശുദ്ധാത്മാവ്. മനുഷ്യൻ പ്രാർത്ഥിക്കുമ്പോൾ ദൈവം പ്രവർത്തിക്കുന്നു. ശിക്ഷകൾ ഒഴിവാകുന്നു. രക്ഷ വ്യാപിക്കുന്നു. ക്രോധം കാരുണ്യമായി മാറുന്നു.

പ്രാർത്ഥനയുടെ പരിണതഫലമായി എത്രയോ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ വിശ്വാസം വേരോടുന്നത് നമ്മുടെ കണ്ണുകൾ കുകഴിഞ്ഞു. അതെ, പ്രാർത്ഥനയുടെ ശക്തി – ഈ ലോകത്തെ കീഴ്‌മേൽ മറിക്കും. സാത്താന്യ കോട്ടകളെ തകർക്കും. ദൈവരാജ്യത്തിന്റെ നിർമിതി വേഗതയിലാക്കും. ക്രിസ്തീയ പീഡനങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള എല്ലാ ക്രൈസ്തവരും ആത്മാവിൽ ഐക്യപ്പെട്ട് ഏകദർശനത്തോടെ നമ്മുടെ കർത്താവിന്റെ രാം വരവിനുമുൻപായി സകലരും അവിടുത്തെ അറിയുവാൻ ശക്തമായി പ്രാർത്ഥിക്കാം. ഫലം സുനിശ്ചിതമാണ്.

സമ്പത്ത് സുവിശേഷത്തിനായ്

സുവിശേഷ ശുശ്രൂഷകളുടെ വളർച്ചയ്ക്ക് നമ്മുടെ സാമ്പത്തിക പങ്കുവയ്ക്കൽ വളരെ അനിവാര്യമാണ്. ചുരുങ്ങിയപക്ഷം മധ്യസ്ഥപ്രാർത്ഥനയ്ക്കുപോലും വേത്ര സമയം കൊടുക്കാൻ ഇല്ലാത്തവർക്കും ഈ സമർപ്പണത്തിലൂടെ ദൈവരാജ്യവേലയിൽ സഹായിക്കാൻ കഴിയും. സുവിശേഷവേല ചെയ്യുന്നവരെയും മിഷനറിമാരെയും വിവിധ ധ്യാനകേന്ദ്രങ്ങളെയും ശുശ്രൂഷകളെയും ചുരുങ്ങിയത് നമ്മുടെ വരുമാനത്തിന്റെ ദശാംശം എങ്കിലും നല്കി പിന്തുണയ്ക്കുന്നത് വളരെ ഫലപ്രദമായ ഒരു സുവിശേഷ പ്രവർത്തനമാണ്.

മാത്രവുമല്ല, നമ്മുടെ വരുമാന ഉറവിടങ്ങളും സാമ്പത്തികമേഖലയും ദൈവത്താൽ അനുഗൃഹീതമാകാനുള്ള സ്വർഗീയ വഴികൂടിയാണ് ദശാംശത്തിന്റെ പങ്കുവയ്ക്കൽ.

സമ്പത്ത് രുവിധമു് – ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടതും അല്ലാത്തതുമാണ് അത്. ദൈവാനുഗ്രഹമില്ലാത്ത സമ്പത്തും വരുമാനമാർഗങ്ങളും നമുക്ക് ശരിയായ ഐശ്വര്യം പ്രദാനം ചെയ്യുകയോ സ്ഥായിയായി നിലനില്ക്കുകയോ ചെയ്യുന്നില്ല. എന്നാൽ ദൈവത്തിനായി കൊടുക്കുന്ന സമ്പത്തിനെ അവിടുന്ന് ആശീർവദിക്കും. അത് നിലനില്ക്കുകയും ചെയ്യും. ബൈബിൾ ഈ സത്യം നമ്മെ പഠിപ്പിക്കുന്നു.

പലരും സ്വന്തം ആവശ്യങ്ങളെല്ലാം കഴിഞ്ഞിട്ട് ബാക്കിയുെങ്കിൽ കർത്താവിന്റെ വേലക്കായ് കൊടുക്കാമെന്ന് ചിന്തിക്കുന്നു. എന്നാൽ, ഓർക്കുക – ഭക്ഷണം എല്ലാം കഴിച്ച് ബാക്കി വരുന്നതിന് ഉച്ഛിഷ്ടം എന്നാണ് നാം പറയുക. അത് കർത്താവിന് ആവശ്യമില്ല. ആബേലിനെപ്പോലെ ഏറ്റവും ശ്രേഷ്ഠമായത്, ഏറ്റവും മുൻഗണനാക്രമത്തിൽ സുവിശേഷത്തിനായി സമർപ്പിക്കണം. അപ്പോൾ അത് നമുക്ക് അനുഗ്രഹത്തിന് കാരണമായിത്തീരും

ആത്മീയ സന്ദേശം കൊടുക്കുന്ന മാധ്യമങ്ങളിലൂടെ

യേശുനാമത്തെയും തിരുവചനത്തെയും സഭാപ്രബോധനങ്ങളെയുംകുറിച്ച് അറിവ് നല്കുന്ന ആധുനിക മാധ്യമങ്ങളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നത് വഴിയായി ഫലപ്രദമായി നമുക്ക് ആത്മാക്കളെ രക്ഷയിലേക്ക് നയിക്കുവാൻ കഴിയും. ലീഫ്‌ലെറ്റുകൾ, ബൈബിൾ, ആത്മീയ മാസികകൾ, ടി.വി ശുശ്രൂഷകൾ തുടങ്ങിയവയെല്ലാം അത്തരത്തിലുള്ള മാധ്യമങ്ങളാണ്. വായനയും കാഴ്ചയും മനുഷ്യജീവിതങ്ങളെ മാറ്റിമറിക്കുന്ന ശക്തമായ വഴികളാണ്. വിശുദ്ധ ഗ്രന്ഥവും മറ്റ് പുസ്തകങ്ങളും എത്രയോ പാപികളെയാണ് രക്ഷയിലേക്കും മാനസാന്തരത്തിലേക്കും നയിച്ചിട്ടുള്ളത്. നമുക്കാർക്കും കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിലേക്കും ഈ മാധ്യമങ്ങൾ കർത്താവിന്റെ വചനം എത്തിക്കുന്നു. അതിനാൽ കർത്താവ് തന്റെ വചനം പ്രഘോഷിക്കുവാനായി നമുക്ക് തുറന്നുതന്ന ഈ വാതിലുകൾ നമുക്ക് ഫലപ്രദമായി വിനിയോഗിക്കാം.

ഓ, കർത്താവേ ലോകസുവിശേഷവത്ക്കരണത്തിനായി പരിശുദ്ധാത്മാവ് ഞങ്ങൾക്ക് തുറന്നു തന്ന എല്ലാ വഴികളെയും സാധ്യതകളെയും നന്നായി ഉപയോഗിക്കുവാൻ ഞങ്ങളെ അനുഗ്രഹിച്ചാലും, ആമ്മേൻ.

മാത്യു ജോസഫ്

2 Comments

  1. claramma joseph says:

    Nice and heart touching message. May Jesus bless you

    claramma

  2. trisa says:

    Very nice to experience God

    GOD bless you and me

Leave a Reply

Your email address will not be published. Required fields are marked *