മുപ്പതാമത്തെ വയസിൽ യേശു ജ്ഞാനസ്‌നാനം സ്വീകരിച്ചു കഴിയുമ്പോൾ സാത്താൻ യേശുവിനെ പ്രലോഭിപ്പിക്കുന്നു. ആ സമയത്ത് ഇപ്രകാരം സാത്താൻ പറയുന്നു, എല്ലാ അധികാരവും ഞാൻ നിനക്ക് തരാം. നീ എന്നെ കുമ്പിട്ടാരാധിച്ചാൽ മതി. എന്നാൽ യേശു അവിടെവച്ച് അതിന് നേരിട്ട് മറുപടി പറയുന്നില്ല. പകരം മനസിൽ യേശു ചിന്തിച്ചത് ഇങ്ങനെയായിരിക്കാം. സാത്താനേ നിന്നെ കുമ്പിട്ടിട്ട് എനിക്ക് അധികാരം വേ. നീ തരുന്നതൊന്നും വേ. നിന്നെ കുമ്പിടാതെ തന്നെ അധികാരമെടുക്കാൻ എനിക്കറിയാം. അവിടുന്ന് സർവ അധികാരങ്ങളുടെയും അധികാരിയാണല്ലോ.
യേശു ശിഷ്യന്മാർക്ക് വാക്കു കൊടുക്കുന്നു് സ്വർഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും നല്കപ്പെട്ടിരിക്കുന്നു എന്ന്. ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. ”പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയുംമീതെ ചവിട്ടി നടക്കാൻ നിങ്ങൾക്കു ഞാൻ അധികാരം തന്നിരിക്കുന്നു” (ലൂക്കാ 10:19) അതായത് യേശുവിന്റെ നാമത്തിന്റെ ഒരു പ്രത്യേകത സാത്താൻ യേശുവിന്റെ മുൻപിൽ പൂർണമായും കീഴടങ്ങുന്നു എന്നതാണ്.
എല്ലാ മുട്ടുകളും മടങ്ങുന്ന നാമം
ഫിലിപ്പി 2:10- യേശുക്രിസ്തുവിന്റെ മുൻപിൽ എല്ലാ മുട്ടുകളും മടങ്ങും. എല്ലാ നാവുകളും യേശുക്രിസ്തു കർത്താവാണെന്ന് പ്രഖ്യാപിക്കും. ദൈവമായ കർത്താവ് നല്കുന്ന വലിയൊരു പ്രവചനസന്ദേശമാണിത്. യേശുവിനെ പരിഹസിക്കുന്നവരും വചനത്തെ നിന്ദിക്കുന്നവരും യേശുവിലുള്ള ആത്മാവിന്റെ പ്രവർത്തനത്തെ തള്ളിക്കളയുന്നവരുമടക്കം നിരീശ്വരവാദികളും ദൈവമില്ലാത്തവരും സകലരും ഒരു ദിവസം യേശുക്രിസ്തുവിന്റെ മുമ്പിൽ മുട്ടുകൾ മടക്കി യേശുക്രിസ്തു കർത്താവാണെന്ന് പ്രഖ്യാപിക്കുകയും ഏറ്റുപറയുകയും ചെയ്യുമെന്ന് ദൈവത്തിന്റെ വചനം പറയുന്നു.
ദൈവം ഇത്രമാത്രം ഈ നാമത്തെ ഉയർത്തി പറയുവാനുള്ള കൂടുതൽ കാരണങ്ങൾ വ്യക്തമാക്കാം. ഒന്നാമതായി സ്വർഗം നല്കിയ പേരാണ് യേശു എന്ന പേര്. മത്താ.1:21- ദൈവദൂതൻ ജോസഫിന് പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞു ”ജോസഫ് നീ മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേ. അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.” അതായത് സ്വർഗമാണ് യേശുവെന്ന പേര് ജോസഫിന് പറഞ്ഞുകൊടുക്കുന്നത്.
മറിയത്തോടും ദൈവം ഈ കാര്യം പറയുന്നു. ലൂക്കാ 1:31- ”നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം…” മറിയം ചോദിക്കുന്നു ഇതെങ്ങനെ സംഭവിക്കും. ഞാൻ പുരുഷനെ അറിയുന്നില്ല. ദൈവം പറയുന്നതിതാണ്, യേശുക്രിസ്തുവിന് ഭൂമിയിലൊരു പിതാവില്ല. അവിടുത്തെ പിതാവ് സ്വർഗസ്ഥനായ ദൈവംതന്നെയാണ്. യേശുവിന് സ്വർഗം പേരിടുക മാത്രമല്ല. യേശു സ്വർഗത്തിന്റെ സ്വന്തമാണ്. ലോകത്തിലെ മറ്റാർക്കും അവകാശപ്പെടാൻ പറ്റാത്ത ഒരു ജനനമാണ് യേശുക്രിസ്തുവിന്റേത്. അതുകൊ് ദൈവം പറയുന്നു, എല്ലാ മുട്ടുകളും അവന്റെ മുൻപിൽ മടങ്ങും.
മോചനമേകുന്ന നാമം
യേശുവിന്റെ നാമം പാപങ്ങൾ മോചിക്കുന്ന നാമമാണ്. യൗസേപ്പിതാവിനോട് ദൈവദൂതൻ പറഞ്ഞു, ”അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് മോചിപ്പിക്കും.” മൂന്നു കാര്യങ്ങൾ നമുക്കിവിടെ കാണാം. പാപത്തിന്റെ ശിക്ഷ, പാപത്തിന്റെ ശക്തി, പാപത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ സ്വാധീനം. ഈ മൂന്നു മേഖലകളിലേക്കും യേശുക്രിസ്തു രക്ഷകനായി, വിടുവിക്കുന്ന ദൈവമായി കടന്നുവരുന്നു.
പാപത്തിന്റെ ശിക്ഷയിൽനിന്ന് യേശുക്രിസ്തു നമ്മെ മോചിപ്പിക്കുന്നത് പാപങ്ങൾ ഏറ്റെടുത്തുകൊാണ്. സംഖ്യയുടെ പുസ്തകത്തിൽ നാം കാണുന്നതിങ്ങനെയാണ്. ദൈവത്തിന്റെ കോപത്തിനിരയായവർ ദൈവത്തിന്റെ മുൻപിൽ മരിച്ചുവീണ സമയത്ത് ഇസ്രായേൽജനം വാവിട്ടു നിലവിളിക്കുന്നു. ഭയന്നുപോയ മോശ ദൈവമുൻപിൽ മുട്ടുകൾ മടക്കിയപ്പോൾ ദൈവം മോശയോട് ഒരു പിച്ചളസർപ്പമുാക്കി അതിനെ ഉയർത്തിനിർത്താൻ ആവശ്യപ്പെടുന്നു. അതിനെ നോക്കുന്നവർ എല്ലാവരും രക്ഷിക്കപ്പെടും. പാപത്തെ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങിക്കൊ് കുരിശിൽ ഉയർത്തപ്പെടുന്ന തന്റെ സ്വന്തം പുത്രനെ മുൻപിൽ കുകൊ് അതിന്റെ നിഴലായി ഒരു പിച്ചളസർപ്പത്തിന്റെ രൂപമെടുത്ത് ജനത്തിന്റെ മുൻപിൽ ഉയർത്തി കാണിക്കാൻ ദൈവമായ കർത്താവ് മോശയോട് ആവശ്യപ്പെടുകയാണ്.
മോശ ഉടൻതന്നെ ഒരു പിച്ചളസർപ്പത്തെ എടുത്തുയർത്തി. അതിനെ നോക്കിയവരെല്ലാം രക്ഷപ്പെട്ടു. അവിടെ മരണം സംഭവിച്ചില്ല. ദൈവത്തിന്റെ വചനം പറയുന്നു, യേശു നമുക്കുവേി പാപമായിത്തീർന്നു. അവിടുന്ന് എല്ലാ മനുഷ്യരുടെയും പാപം സ്വന്തം ശരീരത്തിലേറ്റെടുത്തു. അങ്ങനെ ഏറ്റെടുത്ത യേശുവിന് തന്റെ അടുക്കൽ വന്ന് പാപങ്ങൾക്ക് മാപ്പുതരണമേയെന്ന് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയെ വെറുതെ വിടാനാവുമോ? അവന്റെ പാപങ്ങൾ ക്ഷമിച്ച് ആ വ്യക്തിയെ വെറുതെ വിടാൻ യേശുക്രിസ്തുവിന് അധികാരമു്, അവകാശമു്. അതുകൊ് ദൂതൻ പറയുകയാണ് പാപത്തിന്റെ ശിക്ഷയിൽനിന്ന് അവൻ ഒഴിവാക്കിത്തരും.
രാമതായി പാപത്തിന്റെ ശക്തിയിൽനിന്ന് യേശുക്രിസ്തു നമ്മെ രക്ഷിക്കും. യേശുവിന് നാം ജീവിതം കൊടുത്തു കഴിയുമ്പോൾ ആദ്യത്തെ സന്തോഷമൊക്കെ രാഴ്ച കഴിയുമ്പോൾ മാറിപ്പോകുന്നു. പിന്നീട് നാം ഒരു യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു. നമ്മെ പുറകോട്ടു വലിക്കുന്ന പാപത്തിന്റെ ശക്തി. നാം എന്തെല്ലാം പാപങ്ങൾ ചെയ്തിരുന്നോ ആ പാപങ്ങളെല്ലാം പൂർവാധികം ശക്തിയോടെ നമ്മെ പുറകോട്ട് വലിക്കുന്നു. ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് രക്ഷപ്പെട്ടുപോയ ഇസ്രായേൽജനത്തിന്റെ പിന്നാലേ ഫറവോയും പട്ടാളക്കാരും വന്നതുപോലെതന്നെ.
രക്ഷപ്പെടാൻ നമ്മെക്കൊ് സ്വന്തമായി സാധിക്കുകയില്ല. ഇസ്രായേൽ ജനങ്ങൾക്ക് സ്വന്തമായി രക്ഷപ്പെടാൻ സാധിച്ചില്ല. ദൈവത്തിന്റെ ഇടപെടൽ മൂലമാണ് ചെങ്കടൽ പിളർന്ന് അവർ രക്ഷപ്പെട്ടത്. അതുപോലെ പാപത്തെ യേശുക്രിസ്തു പരാജയപ്പെടുത്തുന്നു. ആർച്ച് ബിഷപ് ഫുൾട്ടൻ ജെ. ഷീൻ പറയുന്നു ദേവാലയങ്ങളിലെ സക്രാരികളിൽ പൂട്ടപ്പെട്ടിരിക്കാനല്ല യേശു വിശുദ്ധ കുർബാനയായി മാറിയത് എന്ന്. പിന്നെയോ ഓരോ മനുഷ്യന്റെയും ഉള്ളിലേക്ക് കടന്നുവന്ന് അവൻ നേരിടുന്ന പ്രലോഭനങ്ങളുടെ സമയത്ത് അവന് കൃപ കൊടുക്കാനാഗ്രഹിച്ചുകൊ് ഹൃദയത്തിൽ നിറഞ്ഞുനില്ക്കുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു.
വെളിപാട് 21:4-ൽ പറയുന്നു ”ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉാവുകയില്ല” അതായത് പാപത്തിന്റെ സാന്നിധ്യം എന്നെന്നേക്കുമായി ജീവിതത്തിൽനിന്നും എടുത്തുമാറ്റപ്പെടുന്ന ഒരു കാലമു്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മൾ രക്ഷിക്കപ്പെട്ടു. നമ്മൾ രക്ഷിക്കപ്പെട്ടുകൊിരിക്കുന്നു. നമ്മൾ രക്ഷിക്കപ്പെടുകതന്നെ ചെയ്യും. ഇതാണ് ബൈബിൾ പഠിപ്പിക്കുന്ന സത്യം. നമ്മുടെ പഴയകാല പാപങ്ങളിൽനിന്ന് നാം രക്ഷിക്കപ്പെട്ടു. ഇപ്പോൾ ആഞ്ഞടിക്കുന്ന പ്രലോഭനങ്ങളിൽനിന്ന് നാം രക്ഷിക്കപ്പെട്ടുകൊിരിക്കുന്നു. പാപത്തിന്റെ സാന്നിധ്യത്തിൽനിന്നും പ്രലോഭനങ്ങളിൽനിന്നുപോലും നമ്മൾ എന്നെന്നേക്കുമായി രക്ഷിക്കപ്പെടും.
സ്വർഗത്തിലേക്കുള്ള ഏകവഴി
സ്വർഗത്തിലേക്ക് നമ്മെ കൊുപോകുന്ന ഏക നാമമാണ് യേശുനാമം. യോഹന്നാന്റെ സുവിശേഷം 14:6 ”വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.” എഫേസോസ് 2:8 ”വിശ്വാസംവഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്.” അതായത് നമ്മൾ രക്ഷപ്പെടുകയല്ല രക്ഷിക്കപ്പെടുകയാണ്. രക്ഷപ്പെടുക എന്നുപറഞ്ഞാൽ നാം സ്വയമേവ രക്ഷപ്പെടുന്നു. രക്ഷിക്കപ്പെടുക എന്നു പറഞ്ഞാൽ മറ്റാരോ നമ്മെ രക്ഷിക്കുകയാണ്. പരിശുദ്ധാത്മാവ് ഉപയോഗിച്ചിരിക്കുന്ന വാക്ക് രക്ഷിക്കപ്പെടുകയെന്നാണ്. വിശ്വാസംവഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്. വിശ്വാസംമൂലം കൃപയാൽ എന്നു പറഞ്ഞാൽ ദൈവം നീട്ടിത്തന്ന കൈകളിൽ ആണിപ്പാടുള്ള കരങ്ങളിൽ നമ്മൾ മുറുകെ പിടിക്കുമ്പോൾ അവൻ നമ്മെ പാപത്തിന്റെ കുഴിയിൽനിന്നും പൊക്കിയെടുക്കുന്ന അനുഭവം.
വെളിപാടു പുസ്തകത്തിൽ പറയുന്നു സ്വർഗത്തിൽ ചെല്ലുന്ന വിശുദ്ധന്മാർക്ക് കിരീടം ലഭിക്കുന്നു. എന്നാൽ വിശുദ്ധർ ആരും അത് സ്വയം ധരിക്കുന്നില്ല. കിരീടം കുഞ്ഞാടിന്റെ പാദത്തിങ്കൽ സമർപ്പിച്ചുകൊ് പറയുന്നു, എല്ലാ പുകഴ്ചയും ബഹുമാനവും ആരാധനയും അങ്ങേക്ക് മാത്രം. അവിടുന്നാണ് അത് അർഹിക്കുന്നത്. എന്നു പറഞ്ഞാൽ ഓരോ വിശുദ്ധനും വിശുദ്ധയും ഉറക്കെ വിളിച്ചു പറയുന്നു ഞങ്ങൾ രക്ഷപ്പെടുകയല്ലായിരുന്നു, പ്രത്യുത രക്ഷിക്കപ്പെടുകയായിരുന്നുവെന്ന്.
അതുകൊ് എഫേസോസ് ലേഖനത്തിൽ പരിശുദ്ധാത്മാവ് ഇപ്രകാരം പറയുന്നത് അവിടുന്ന് നമ്മെ ക്രിസ്തുവിനോടുകൂടെ ഉയിർപ്പിച്ച് അവനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുത്തുകയും ചെയ്തു. ദൈവം തന്നെയാണ് സകല കാര്യങ്ങളും ചെയ്യുന്നത്. നമ്മൾ അതിന് ‘ആമേൻ’ പറയുകമാത്രം. ചെങ്കടൽ കർത്താവ് രായി പിളർന്നുകൊടുക്കുമ്പോൾ അവർക്കൊരു കാര്യം മാത്രം ചെയ്താൽ മതിയായിരുന്നു. ആ വഴിയിലൂടെ നടന്ന് മുന്നോട്ട് പോകുക. കടലിനെ പിളർക്കുന്ന അസാധ്യമായ ജോലി ദൈവം ചെയ്തുകൊടുത്തു. ആ വഴിയിലൂടെ മുമ്പോട്ടു പോകുന്ന ജോലിമാത്രം മനുഷ്യർക്ക്. കുരിശിൽ മരിച്ച് നമ്മെ രക്ഷിക്കുന്ന ജോലി കർത്താവ് ചെയ്തു. ആ വഴിയിലൂടെ നടന്ന് നാം സ്വർഗത്തിൽ കയറിയാൽ മാത്രം മതി.
ആത്മാഭിഷേകം നല്കുന്ന നാമം
പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമനാണ് പരിശുദ്ധാത്മാവ്. ഈ പരിശുദ്ധാത്മാവിനെ നമുക്ക് തന്നത് യേശുക്രിസ്തുവെന്ന ഉന്നതനാമത്തിലൂടെയാണ്. യേശു കുരിശിൽ മരിച്ചുകഴിഞ്ഞ് രു കാര്യങ്ങൾ സംഭവിച്ചു. യേശുവിന്റെ സ്‌നേഹം നിറഞ്ഞ ഹൃദയം കുത്തി തുറക്കപ്പെട്ടപ്പോൾ അവിടെനിന്ന് രക്തവും വെള്ളവും ഒഴുക്കിത്തന്നു.
നോഹയുടെ കാലത്ത് വെള്ളപ്പൊക്കമുായപ്പോൾ ദൈവം നോഹയോട് പറഞ്ഞു, ഇനി മനുഷ്യരെ നശിപ്പിക്കാൻ ഒരു വെള്ളപ്പൊക്കം ഉാവില്ല എന്ന്. എന്നാൽ തന്റെ പുത്രൻ കുരിശിൽ മരിച്ചു കഴിയുമ്പോൾ അവന്റെ ഹൃദയം കുന്തത്താൽ തകർക്കപ്പെടും. അവിടെനിന്ന് ആദ്യമായി രക്തമൊഴുകും. പിന്നീട് ഒരു വെള്ളച്ചാട്ടമുാകും. അത് പരിശുദ്ധാത്മ അഭിഷേകത്തിന്റെ വെള്ളച്ചാട്ടമാണ്. ഏതു പാപിയെയും ദൈവമകനും മകളുമാക്കുന്ന ഒരു വലിയ വെള്ളച്ചാട്ടം തന്റെ പുത്രന്റെ ഹൃത്തടത്തിൽ നിന്നുമുാകും. അത് പിതാവിന്റെ മനസിലെ ഒരു സ്വപ്‌നമായിരുന്നു. അതുകൊ് പിതാവ് തന്നെ കാര്യങ്ങൾ ക്രമീകരിച്ചു.
തുടർന്നുള്ള ചരിത്രത്തിൽ നാം കാണുന്നതിപ്രകാരമാണ്. യേശുനാമപ്രഘോഷണത്തിനെതിരെ അപ്പസ്‌തോലന്മാർക്ക് ഭീഷണിയുാകുന്നു. (അപ്പ.പ്രവ. 4) ആ സമയത്ത് അവർക്കുായ വേദനാജനകമായ അനുഭവം സഭയിലുള്ള സഹോദരങ്ങളോട് അവർ പങ്കുവച്ചു. ഭയന്നോടുകയല്ല സഭ ചെയ്തത്. നാം ഇപ്രകാരം വായിക്കുന്നു. സഭ ഒന്നടങ്കം കരംകോർത്തു പിടിച്ച് പ്രാർത്ഥിച്ചു.
ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, അവിടുത്തെ ദാസനായ യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുവാൻ അവിടുത്തെ കരങ്ങൾ നീട്ടണമേ. അവിടുത്തെ വചനം പൂർണ ധൈര്യത്തോടെ പ്രസംഗിക്കുവാൻ ദാസരെ അനുഗ്രഹിക്കണമേ. പ്രാർത്ഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവർ എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ദൈവവചനം ധൈര്യത്തോടെ പ്രസംഗിച്ചു. അതായത് ദൈവമില്ലെന്ന് ചിന്തിക്കുന്ന ഈ ലോകത്തിൽ ദൈവമുെന്ന് കാണിച്ചുകൊടുക്കേ ഉത്തരവാദിത്വം സഭയ്ക്കു്. അതായത് എനിക്കും നിനക്കുമു്.
അതിനാൽ അപ്പസ്‌തോലൻമാരെപ്പോലെ ഇന്ന് നമ്മൾ പ്രാർത്ഥിക്കുമ്പോൾ അന്ന് സംഭവിച്ച കാര്യങ്ങൾ ഇന്നും നമ്മുടെ മധ്യത്തിൽ സംഭവിക്കുകതന്നെ ചെയ്യും. കാരണം, പ്രാർത്ഥനയ്ക്ക് മറുപടി തരുന്ന ദൈവമാണ് നമ്മുടെ ദൈവം. എന്നുപറഞ്ഞാൽ യേശുവിന്റെ യോഗ്യതയിലാശ്രയിച്ചുകൊ് നമുക്ക് യാതൊരു യോഗ്യതയുമില്ലെന്ന് ഏറ്റുപറഞ്ഞുകൊ് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടും.
ഫിലിപ്പി ലേഖനം 2:10 യേശുക്രിസ്തുവിന്റെ നാമത്തിനുമുമ്പിൽ എല്ലാ മുട്ടുകളും മടങ്ങും. എല്ലാ നാവുകളും ഏറ്റുപാടും യേശുക്രിസ്തു കർത്താവെന്ന്. ഇത് യേശുവിന്റെ രാമത്തെ വരവിൽ സംഭവിക്കും. യേശുവേ എന്റെ ജീവിതത്തിന്റെ കർത്താവായി നാഥനായി എന്റെ ജീവിതത്തിൽ ഭരണം നടത്തണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്നിൽ നിറഞ്ഞുനിന്നുകൊ് അവിടുത്തെ പരിശുദ്ധാത്മാഭിഷേകം എന്നിൽ ചൊരിയണമേ. യേശുവേ നന്ദി, സ്‌തോത്രം, ആരാധന.
ഡോ. ജോൺ ഡി.
(ശാലോം ടി.വിയിൽ സംപ്രേഷണം
ചെയ്ത ‘വചനം തിരുവചന’ത്തിൽനിന്ന്)