ജീവിതചിന്തകൾ

ഒസുനായിലെ പ്രഭു സ്‌പെയിനിലെ ബാർസലോണ ജയിൽ സന്ദർശിക്കുകയായിരുന്നു. ഓരോ തടവുപുള്ളിയെയും വ്യക്തിപരമായിക്കണ്ട് അദ്ദേഹം ചോദിച്ചു: ”എന്താണ് നിങ്ങൾ ഇവിടെയാകാൻ കാരണം?” ഓരോരുത്തനും ഓരോ ന്യായീകരണമുണ്ടായിരുന്നു.
”ജഡ്ജി എന്നെ തെറ്റിദ്ധരിച്ചു” ഒരാൾ പറഞ്ഞു.

”വിരോധികൾ എനിക്കെതിരായി സാക്ഷ്യം നല്കി” എന്നായിരുന്നു വേറൊരാളുടെ മറുപടി.
”ആത്മാർത്ഥ സുഹൃത്തുക്കൾ എന്നു കരുതിയവർ എന്നെ ഒറ്റിക്കൊടുത്തു” മൂന്നാമതൊരാൾ.
അവസാനമായി ഒരാൾ മാത്രം പറഞ്ഞു: ”ഞാൻ ഒരാളുടെ പേഴ്‌സ് മോഷ്ടിച്ചുപോയി. അതുകൊണ്ടു ശിക്ഷിക്കപ്പെട്ടതാണ്.”
അവനെ മാത്രം മോചിപ്പിച്ചുകൊണ്ട് പ്രഭു ഉത്തരവിട്ടു: ”തെറ്റു ചെയ്തുപോയിട്ടുള്ള ഇവൻ ആ നീതിമാന്മാരോടൊപ്പം ഇവിടെ കഴിയേണ്ട. ഇവൻ പുറത്തുപോകട്ടെ.”

ഫാ.ജോസഫ് നെച്ചിക്കാട്ട്

Leave a Reply

Your email address will not be published. Required fields are marked *