കാഴ്ച നല്കുന്ന മരുന്ന്

കുരിശിലേറ്റിയ യേശു മരിച്ചോ എന്ന് ഉറപ്പു വരുത്തണം. അതിനായി ആ പട്ടാളക്കാരൻ യേശുവിന്റെ മാർവിടത്തിൽ കുന്തംകൊണ്ട് കുത്തി. അപ്പോൾ ആദ്യം അവിടെനിന്ന് രക്തം ഒഴുകി. അത് ആ പട്ടാളക്കാരന്റെ കണ്ണുകളിലേക്കും വീണു. കാഴ്ച നഷ്ടപ്പെട്ടിരുന്ന ഒരു കണ്ണ് ആ നിമിഷംതന്നെ തുറന്നു, അയാൾക്ക് കാഴ്ച ലഭിച്ചു! ആ പട്ടാളക്കാരൻ വിശ്വാസത്തോടെ പ്രഖ്യാപിച്ചു, ”യേശു രക്ഷകനായ ദൈവമാണ്” അതെ, ദൈവത്തെ കാണാതെ വിഷമിച്ചു നില്ക്കുന്ന ഏവരുടെയും കണ്ണുകൾ യേശു തന്റെ രക്തത്താൽ തുറന്നുകൊടുക്കുന്നു.

”അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു
ക്രിസ്തുവിൽ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു”

(എഫേസോസ് 1:7)

Leave a Reply

Your email address will not be published. Required fields are marked *