ആ പുസ്തകങ്ങൾ

ദൈവത്തിൽ വലിയ വിശ്വാസമൊന്നും ഇല്ലാത്ത ഒരു പട്ടാളക്കാരനായിരുന്നു ഇഗ്നേഷ്യസ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹോബി പട്ടാളജീവിതവും യുദ്ധങ്ങളും ആയിരുന്നു. ഒരിക്കൽ ഒരു ശത്രുരാജ്യവുമായുള്ള യുദ്ധത്തിൽ മാരകമായി പരിക്കേറ്റ് അദ്ദേഹം ആശുപത്രിക്കിടക്കയിൽ എത്തി. സമയം പോകാതെ വിരസമായി ജീവിതം തള്ളിനീക്കുന്ന ആ സാഹചര്യത്തിൽ, അവിടെയുള്ള ഒരു നേഴ്‌സ് അദ്ദേഹത്തിന് ഏതാനും പുസ്തകങ്ങൾ സമ്മാനിച്ചു. ക്രൈസ്തവസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ആ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അതോടെ അദ്ദേഹം വൈദികജീവിതത്തിൽ പ്രവേശിക്കാൻ തീരുമാനമെടുത്തു. പിന്നീട് സഭ കണ്ട മഹാവിശുദ്ധനായി അദ്ദേഹം മാറി, വിശുദ്ധ ഇഗ്നേഷ്യസ് ലയോള.

”നമ്മുടെ കർത്താവിനു സാക്ഷ്യം നല്കുന്നതിൽ നീ ലജ്ജിക്കരുത്”
(2 തിമോത്തേയോസ് 1:8)

Leave a Reply

Your email address will not be published. Required fields are marked *