എന്തുണ്ട് വിശേഷം?

ഇടക്കിടക്ക് കണ്ടുമുട്ടാറുള്ള വൃദ്ധയോട് ആ യുവാവ് ഒരിക്കൽ ഇങ്ങനെ ചോദിച്ചു ‘എന്തുണ്ട് വല്യമ്മേ വിശേഷം?’ യൂറോപ്യൻ സംസ്‌കാരമനുസരിച്ചുള്ള കേവലം ഒരു ചോദ്യം.

എന്നാൽ ആ ദൈവഭക്തയുടെ മറുപടി ഇങ്ങനെയായിരുന്നു ‘യേശുക്രിസ്തു എനിക്കും നിനക്കും വേണ്ടി കുരിശിൽ മരിച്ചു – ഉയിർത്തു. അല്ലാതെന്ത് വിശേഷം.’ പിന്നീട് കണ്ടപ്പോഴും യുവാവ് കൗതുകത്തോടെ ഇതേ ചോദ്യം തന്നെ ആവർത്തിച്ചെങ്കിലും വല്യമ്മയുടെ മറുപടിയിൽ മാറ്റമുണ്ടായില്ല. എന്നാൽ, പ്രായാധിക്യത്താൽ ചുക്കിച്ചുളിഞ്ഞ ആ വൃദ്ധയുടെ അധരത്തിൽനിന്നും പുറപ്പെട്ട നിസാരമെന്ന് തോന്നാവുന്ന ആ വാക്കുകൾ യുവാവിന്റെ ഹൃദയത്തിൽ ചാട്ടുളിപോലെ തുളച്ചുകയറി. രാവും പകലും ഊണിലും ഉറക്കത്തിലും അദ്ദേഹത്തിന്റെ ചെവികളിൽ ആ ശബ്ദം ഒരു പ്രവാചകസന്ദേശംപോലെ മാറ്റൊലികൊണ്ടു.

അദ്ദേഹം തന്നോടുതന്നെ ചോദിക്കുവാൻ തുടങ്ങി. എനിക്കുവേണ്ടി മരിച്ച ഒരു ദൈവമുണ്ടോ? പ്രാർത്ഥനയിലേക്ക് ആ സ്വരം അദ്ദേഹത്തെ നയിച്ചു. തന്റെ ജീവിതം യേശുവിനായി സമർപ്പിച്ചു. പിന്നീട് അദ്ദേഹം ഒരു സുവിശേഷകനായി മാറി. നോക്കുക – പ്രഘോഷണത്തിന്റെ ശക്തി.

”കർത്താവ് കൈ നീട്ടി എന്റെ അധരത്തിൽ സ്പർശിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇതാ എന്റെ വചനങ്ങൾ നിന്റെ നാവിൽ ഞാൻ നിക്ഷേപിച്ചിരിക്കുന്നു” (ജറെമിയാ 1:9)

1 Comment

  1. claramma joseph says:

    Praise the Lord !

    The real truth of our existence of life is revealed in this article. May the holy spirit guide the people those who read this wonderful message that Jesus Christ is Died for me and you and about Jesus’s resurrection

    lilly

Leave a Reply

Your email address will not be published. Required fields are marked *