അതിജീവനവും രക്ഷപെടലും

‘ദൈവകരുണയുടെ അപ്പസ്‌തോല’ എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീന പോളണ്ടിലെ ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. കുടുംബത്തിലെ സാഹചര്യങ്ങൾമൂലം വെറും മൂന്നു വർഷത്തോളമേ അവൾക്ക് വിദ്യാഭ്യാസം നേടാനായുള്ളൂ. പതിനാലാം വയസിൽ മാതാപിതാക്കളെ സഹായിക്കാനായി അടുത്ത പട്ടണമായ ‘അലക്‌സാണ്‌ഡ്രോ’യിൽ അവൾ തൊഴിൽ തേടിപ്പോയി. എങ്കിലും അധികം വൈകാതെ, തനിക്ക് ലഭിച്ച ഈശോയുടെ ഒരു ദർശനത്തെ തുടർന്ന്, കോൺവെന്റിൽ ചേർന്ന് സന്യാസജീവിതം നയിക്കാൻ അവൾ തീരുമാനിച്ചു. നിരവധി സന്യാസ ഭവനങ്ങളുടെ വാതിലുകളിൽ മുട്ടി. എങ്കിലും ആരും അവളെ സ്വീകരിക്കാൻ തയാറായില്ല. ഒടുവിൽ ‘വാർസോവ’യിലെ ‘കാരുണ്യമാതാവിന്റെ സഹോദരികളു’ടെ കോൺവെന്റിൽ ഫൗസ്റ്റീനായ്ക്ക് പ്രവേശനം ലഭിച്ചു. സ്വർഗീയജീവിതത്തിലേക്ക് കാലെടുത്തുവച്ച പ്രതീതിയാണ് ആദ്യം അവൾക്കുണ്ടായത്. ഹൃദയം മുഴുവനും ദൈവത്തോടുള്ള നന്ദിയും സ്തുതിയുംകൊണ്ട് നിറഞ്ഞു.
എങ്കിലും ആഴ്ചകൾ കഴിഞ്ഞപ്പോൾ അവൾക്കൊരു പ്രലോഭനം – മറ്റൊരു സന്യാസ സമൂഹത്തെക്കുറിച്ച് കേട്ടപ്പോൾ അവിടെ തനിക്ക് കുറെക്കൂടി പ്രാർത്ഥിക്കാൻ സമയം കിട്ടും എന്നൊരു തോന്നൽ. ഈ കോൺവെന്റ് ഉപേക്ഷിച്ച് അവിടേക്ക് പോകണം എന്ന ചിന്ത മനസിൽ ശക്തമായി. അങ്ങനെയിരിക്കുമ്പോഴാണ് മുറിവുകളേറ്റു പീഡിതമായ മുഖത്തോടുകൂടി യേശു അവൾക്ക് പ്രത്യക്ഷപ്പെട്ടത്.

”ഈ കോൺവെന്റ് നീ ഉപേക്ഷിച്ചാൽ എന്റെ ഈ കാണുന്ന നൊമ്പരങ്ങൾക്കും മുറിവുകൾക്കും കാരണക്കാരി നീയായിരിക്കും. കാരണം, ഇവിടേക്കാണ് മറ്റൊരിടത്തേക്കുമല്ല ഞാൻ നിന്നെ വിളിച്ചിരിക്കുന്നത്. നിനക്കുവേണ്ടി നിരവധി കൃപാദാനങ്ങൾ ഞാൻ ഒരുക്കിവച്ചിരിക്കുന്നതും ഇവിടെത്തന്നെയാണ്” (ഡയറി 19). കർത്താവിന്റെ ഹിതത്തിന്റെ മുന്നിൽ ഫൗസ്റ്റീന തന്റെ ആഗ്രഹം അടിയറവച്ചു. തുടർന്ന് ആധുനിക കാലത്തെ ഏറ്റവും വലിയ മിസ്റ്റിക്കായും ദൈവകാരുണ്യത്തിന്റെ പ്രവാചികയായും കർത്താവ് അവളെ ഉയർത്തി.

മനുഷ്യജീവിതത്തിലെ ‘അപകട’ങ്ങളിൽ ഒന്നാണിത്. അനേകകാലം വിവാഹം നടക്കാനായി പ്രാർത്ഥിച്ച് കാത്തിരുന്നു. ഒടുവിൽ ഒരു ജീവിതപങ്കാളിയെ ലഭിച്ചു. സന്തോഷത്തോടെ ജീവിതം ആരംഭിക്കുകയായി. എന്നാൽ, കുറെ കഴിയുമ്പോൾ ഒരു അസംതൃപ്തി: ”വേറൊരാളായിരുന്നു ജീവിതപങ്കാളിയെങ്കിൽ കുറെക്കൂടി സന്തോഷമാകുമായിരുന്നു…” വളരെയധികം ആഗ്രഹിച്ചാണ് ഒരു ജോലി കിട്ടുന്നത്. കുറച്ചു കഴിയുമ്പോൾ മടുപ്പ്… ”വേറൊരു ജോലിയായിരുന്നു എങ്കിൽ… വേറൊരു ഡിപ്പാർട്ടുമെന്റിലായിരുന്നെങ്കിൽ…”

ചില കോഴ്‌സുകൾക്ക് പ്രവേശനം കിട്ടിക്കഴിയുമ്പോൾ പലരുടെയും ആനന്ദം അപ്രത്യക്ഷമാകും. ”വേറൊരു കോഴ്‌സാണെങ്കിൽ, കുറെക്കൂടി സാധ്യതകളുണ്ടായേനേ, വേറൊരു കോളജാണെങ്കിൽ കുറെക്കൂടി സൗകര്യങ്ങളുണ്ടാകുമായിരുന്നു….”

ഇത്തരം ചിന്തകൾ നിലവിലുള്ളവയിൽ അസംതൃപ്തി ജനിപ്പിക്കും. അധ്വാനിക്കാനും വളരാനുമുള്ള ആവേശം നഷ്ടപ്പെടുത്താം. മാത്രമല്ല അത് ആത്മാർത്ഥതയെ ചോർത്തിക്കളയും. ക്രമേണ നിലവിലുള്ളവയുടെ നന്മകളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്കും അത് നമ്മെ നയിക്കും. എവിടെയും പ്രശ്‌നങ്ങളുണ്ടാകാം. ആരംഭത്തിന്റെ ആവേശവും ആനന്ദവും എക്കാലവും നിലനില്ക്കുകയുമില്ല. പക്ഷേ, അത് ദൈവം വിളിച്ചിടത്തുനിന്ന് ഒളിച്ചോടാനുള്ള പ്രേരണയായിത്തീരരുത്. വളർത്തുന്നവനും ഉയർത്തുന്നവനും ദൈവമാണെങ്കിൽ ദൈവം വിളിച്ചിടത്തായിരിക്കുക എന്നതുതന്നെയാണ് വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. കൂടുതൽ സൗകര്യങ്ങളും സാധ്യതകളും സന്തോഷങ്ങളുമായി പ്രലോഭനം മുന്നിൽ നില്ക്കുമ്പോഴും ദൈവം വിളിച്ചിടത്തെ പരിമിതികൾക്ക് കീഴ്‌വഴങ്ങുമ്പോൾ അത് പുരോഗതിയിലേക്കുള്ള ചവിട്ടുപടിയാകും. എന്നാൽ, പലരുടെയും പ്രശ്‌നം മറ്റൊന്നാണ്. ശരീരംകൊണ്ട് ദൈവം വിളിച്ചിടത്തായിരിക്കുമ്പോഴും മനസുകൊണ്ട് ദൈവം വിളിക്കാത്തിടത്ത് വ്യാപരിക്കും. തത്ഫലമായി ജീവിതത്തിൽ ആനന്ദം ഉണ്ടാവുകയില്ല. കാരണം, ദൈവതിരുമനസിന് നമ്മുടെ മനസ് കീഴടങ്ങുമ്പോൾ മാത്രമേ ആത്മാവിന് ആനന്ദം ലഭിക്കൂ.

അസംതൃപ്തിയെ വിശ്വാസംകൊണ്ട് അതിജീവിക്കാൻ കഴിയാത്തവർ ഒളിച്ചോടും – പുതിയ മേഖലകളിലേക്ക്. അവിടെയും അവരെ കാത്തിരിക്കുന്നത് അസംതൃപ്തി തന്നെയാകും. ഓരോ ഒളിച്ചോട്ടവും ആത്മധൈര്യത്തെ ചോർത്തിക്കളയുകയും ക്രമേണ പരാജയപ്പെട്ട ഒരു ജീവിതത്തിന്റെ ഉടമയായിത്തീരുകയും ചെയ്യും. അതിനാൽ ദൈവം വിളിച്ചിടത്ത് ശരീരവും മനസും സമർപ്പിച്ച് അസംതൃപ്തിയെ അതിജീവിച്ച് മുന്നേറാൻ നമുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന
കർത്താവേ, അങ്ങെന്നെ ആക്കിയിരിക്കുന്ന മേഖലയിൽനിന്ന് മനസുകൊണ്ടുപോലും ഒളിച്ചോടാൻ എന്നെ അനുവദിക്കരുതേ. അങ്ങയുടെ തിരുമനസ് നിറവേറ്റുന്നതിലാണ് ജീവിതസാഫല്യമെന്ന തിരിച്ചറിവ് എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാൻ എന്നെ ശക്തനാക്കട്ടെ – ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

7 Comments

  1. Keven Dsilva says:

    Praise the Lord Benny Brother..Very good and relevant article. It reflects my life too…If you could add some Bible Relevant Verses in the above article ,that would be more powerful.

  2. K.J.Joseprakash says:

    Dear Brother Benny,
    May I convey my appreciation on you Editorial in Shalom Times September 2015 edition. All words written by you are very true. I have read the forth paragraph of this write-up many times and advised my friends to read your editorial at least two times.
    Expecting more and more from you in future which will convert so many lives.
    Thanking you,
    K.J.Joseprakash @ Josukutty Kidangan

  3. Boby George says:

    Editorial is fine, but history is also full of people who out of dissatisfaction went on and changed life for better. The editorial give no credit to people with aspirations and glorify status quo. If mahatma Gandhi chose to flourish as an advocate as per the editorial Indias destiny would have been different…

  4. Jini Bose says:

    Valuable Message dear Br. Benny. Thank you very much. This message is very useful. “Praise The Lord.”

  5. sheirkvargh says:

    അക്കരപച്ച തോനുന്ന എല്ലാവർക്കും ഇ എഡിറ്റോറിയൽഅനുഽഗഹമാകട്ടെ

  6. Thomas says:

    Bloom where you are planted. You will have your day.
    Nice thought brother. God bless you.

  7. claramma joseph says:

    Dear Brother Benny Punnathara in Christ !

    I always would like to appreciate your editorial. Holy Spirit is guiding you to write wonderful editorials to guide the people to take right decision in right time according to the will of God instead of running here and there.

    May Holy Spirit guide you to write more and more powerful editorials in future.

    Claramma Joseph

Leave a Reply

Your email address will not be published. Required fields are marked *