അല്ല, മറിയത്തെ ദൈവത്തിന്റെ അമ്മയെന്നു വിളിക്കുന്ന ഏതു വ്യക്തിയും അതുവഴി അവളുടെ പുത്രൻ ദൈവമാണെന്ന് ഏറ്റുപറയുകയാണ്.
ആദിമക്രിസ്തുമതം യേശു ആരായിരുന്നുവെന്ന് തർക്കിച്ചുകൊണ്ടിരുന്നപ്പോൾ ഥേയോ- തോക്കോസ് (ദൈവവാഹക) എന്ന പദവിപ്പേര് വിശുദ്ധ ലിഖിതത്തിന്റെ സത്യസന്ധമായ വ്യാഖ്യാനത്തിന്റെ മുദ്രയായിത്തീർന്നു: ജനനത്തിനുശേഷം ദൈവം ‘ആയിത്തീർന്ന’ ഒരാൾക്കു ജന്മം കൊടുക്കുകയല്ല മറിയം ചെയ്തത്. പിന്നെയോ അവളുടെ ഗർഭപാത്രത്തിൽവച്ചുപോലും അവളുടെ ശിശു ദൈവത്തിന്റെ യഥാർത്ഥപുത്രനാണ്.
ഈ വിവാദം ഒന്നാമതായി മറിയത്തെ സംബന്ധിച്ചുള്ളതല്ല. പിന്നെയോ യേശു ഒരേ സമയത്ത് യഥാർത്ഥ ദൈവവും യഥാർത്ഥമനുഷ്യനുമാണോയെന്ന പ്രശ്നം സംബന്ധിച്ചുള്ളതാണ്.
യുകാറ്റ്
2 Comments
ദൈവം എന്ന വാക്ക് (ആലാഹാ) പിതാവായ ദൈവത്തെയാണ് വിശേഷിപ്പിക്കുന്നത്. മിശിഹായാണ് മനുഷ്യനായി അവതരിച്ച ദൈവം. മിശിഹാ മാതാവെന്ന വിശേഷണമാണ് വരേണ്ടത്. “മിശിഹാ മാതാവാം കന്യാമറിയത്തെ സാദരമോര്ത്തീടാം പാവനമീബലിയില്”.
emme du mishiha is correct. The mother of.isho mishiha. Emme du alaha means daiva pithavinte ammaa ennanu